Home Blog Page 173

നേപ്പാളിലെ മിന്നൽപ്രളയം : മരണ സംഖ്യ 95 ആയി ഉയരുന്നു 17 ഗ്രാമങ്ങൾ ഒലിച്ചു പോയി

കാഠ്മണ്ഡു: നേപ്പാളിലെ വടക്കൻ റസുവ ജില്ലയിൽ ടിബറ്റ് അതിർത്തിയോട് ചേർന്ന് ഭോട്ടെ കോസി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരണ സംഖ്യ 95 ആയി ഉയർന്നു.
മരണസംഖ്യ ഇനിയും ഉയർന്നേക്കും. 105 ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ഞൂറിലധികം പേരെ കാണാതായതായി.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വിനോദസഞ്ചാരത്തിനും മറ്റുമായി പോയ നൂറോളം മലയാളികൾ നേപ്പാളിൽ കുടുങ്ങിയതായും വിവരമുണ്ട്.

ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തിമുറെ, സ്യാപ്രൂ ബെസി പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. 17 ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയി. വളരെ വലിയ പാലങ്ങൾ തകർന്നു. അണക്കെട്ടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്‌. പലയിടത്തും കനത്ത മണ്ണിടിച്ചിലും ഉണ്ടായി. കൃത്യമായ നാശനഷ്‌ടം കണക്കാക്കാൻ ദിവസങ്ങൾ വേണ്ടി വരും. കൈലാസ യാത്രയ്‌ക്കും മറ്റും പോയ തീർത്ഥാടകരാണ്‌ കാണാതായ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്‌, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും കാണാതായിട്ടുണ്ട്‌.

യുവാവ് മുങ്ങി മരിച്ചു

കൊല്ലം. അഞ്ചലിൽ യുവാവ് മുങ്ങി മരിച്ചു
മരിച്ചത് ഇടമുളക്കൽ സ്വദേശി വിഷ്ണു (34)

അപകടമുണ്ടായത് ഇന്ന് വൈകിട്ട്

വീടിന് സമീപത്തെ ചിറയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു

പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്

പടം കാണാൻ മറ്റ് നഗരങ്ങൾ തേടി പോകണം;സിനിമയ്ക്ക് പേരുകേട്ട അടൂരിൽ സിനിമാ തിയറ്ററില്ല

പത്തനംതിട്ട : അടൂരിന്റെ പേര് വാനോളമുയർത്തിയ കലാകാരന്മാരുടെ നാട്ടിൽ സിനിമ കാണാൻ തിയറ്ററില്ല. സിനിമയെ ലോകോത്തര വേദികളിലെത്തിച്ച അടൂർ ഗോപാലകൃഷ്ണൻ, ഹാസ്യതാരം അടൂർ ഭാസി, നടിയായ അടൂർ ഭവാനി, അടൂർ പങ്കജം, സംവിധായകൻ അടൂർ സുകുമാർ എന്നിവരുടെ നാട്ടിലാണ് ഈ അവസ്ഥ.

ഓണ ദിനങ്ങൾ പുതിയ സിനിമകൾ കാണാൻ ഇത്തവണയും അടൂർക്കാർക്ക് തിയറ്ററില്ല. തിയറ്ററുകൾ പൂട്ടിയതോടെ നയനം, നാദം തിയറ്ററുകളുടെ പുനർനിർമ്മാണം പൂരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഓണത്തിന് പ്രദർശനം തുടങ്ങാനായില്ല.

2000ത്തിന്റെ തുടക്കത്തിൽ അടൂർ പറക്കോട് മേഖലയിൽ ആറോളം തിയറ്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ബാൾക്കണി സൗകര്യമുള്ള ഏക തിയറ്ററായിരുന്നു പറക്കോട് എസ് ആർ കെ.

കാലം മാറിയതോടെ തിയറ്ററുകൾ ഒന്നൊന്നായി അടച്ചുപൂട്ടി. പറക്കോട് ശക്തി, കോട്ടയ്ക്കൽ എന്നിവയെല്ലാം തുടങ്ങിയ തിയറ്ററുകളെല്ലാം ഇതിനകം പ്രദർശനം അവസാനിപ്പിച്ചു.

നയനം, നാദം തിയറ്ററുകൾ നവീകരണത്തിനായി അടച്ചിട്ട് ആറ് വർഷത്തിലധികമായി. നാല് സ്ക്രീനുകളുമായി ആധുനിക സൗകര്യങ്ങളോടെ തിരിച്ചുവരാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് ഉടമ
പറയുന്നത്.
എന്നാൽ ഓണത്തിനുമുമ്പ് തിയറ്റർ തുറക്കാനാവാത്തതിനാൽ പുതിയ സിനിമകൾ കാണാൻ അടൂർക്കാർക്ക് ഇത്തവണയും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരും.

ചലച്ചിത്രോത്സവം പോലും തിയറ്ററില്ലാത്ത ഓഡിറ്റോറിയത്തിൽ നടത്തേണ്ടിവരുന്ന സ്ഥിതിയാണ്. എല്ലാമാസവും നടക്കുന്ന അടൂർ ചലച്ചിത്രോത്സവത്തിലും ലോകോത്തര സിനിമകൾ പ്രദർശിപ്പിച്ചതും ഓഡിറ്റോറിയത്തിലായിരുന്നു. സിനിമ കാണാൻ അടൂർക്കാർ നൂറനാട്ടോ, പത്തനാപുരത്തേക്കോ കൊട്ടാരക്കരയിലേക്കോ പത്തനംതിട്ടയിലേക്കോ പോകേണ്ട സ്ഥിതിയാണ്.

ചക്കുവള്ളിയിലെ ലമീൻ യമാൽ… വൈറൽ ആകുന്നു

‘ലക്ഷ്മി അമ്മാൾ’ വിളിയിൽ താരമായി ചക്കുവള്ളിയിലെ ‘ലമീൻ യമാൽ’
‘ഏയ് ലക്ഷ്മി അമ്മാൾ, എന്തോ ഉണ്ട്?’
‘സുഖം.’
‘സ്പെയിനിൽനിന്ന് എപ്പോ വന്നു?’
‘രണ്ടു മൂന്നു മാസമായി’…
ഇൻസ്റ്റഗ്രാമിൽ വൈറലായ 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ കണ്ടാൽ സംസാരിക്കുന്നത് സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ ആളു യമാലല്ല, കൊല്ലം ചക്കുവള്ളിയിലെ അലൻ ജയിംസാണ്. യമാലുമായുള്ള രൂപസാദൃശ്യം കൊണ്ട് നാട്ടിലും വീട്ടിലും ഇപ്പോൾ അലൻ അറിയപ്പെടുന്നത് ‘ചക്കുവള്ളിയിലെ ലമീൻ യമാൽ’ എന്ന പേരിലാണ്.
ലോകകപ്പ് കാലത്ത് ലമീൻ യമാലിന്റെ ജഴ്‌സി ‘ലക്ഷ്മി അമ്മാൾ’ എന്ന് വിളിച്ചുപറഞ്ഞ് വിൽക്കുന്ന തമിഴ് സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളിലെ ‘ലക്ഷ്മി അമ്മാൾ’ വിളിയും അലന്റെ യമാൽ സാദൃശ്യവും കൂട്ടിയിണക്കി ബ്ലോക്ക് പഞ്ചായത്തംഗം നിഖിൽ മനോഹർ പകർത്തിയ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയത്. വിഡിയോ വൈറലായതോടെ അലൻ വീണ്ടും നാട്ടിലെ താരമായി.
പോരുവഴി ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അലൻ.

അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ കടുത്ത ആരാധകനായ അലന് യമാലിനോടും ഏറെ ഇഷ്ടമാണ്. സ്കൂൾ ഫുട്ബോൾ ടീമിലും അംഗമായ അലന്റെ കളിയിലും ഫുട്ബോളിനോടുള്ള ആവേശം നിറഞ്ഞുനിൽക്കുന്നു.
യമാലിന്റെ മുഖസാദൃശ്യം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയെങ്കിലും, ഫുട്ബോൾ മൈതാനത്ത് സ്വന്തം പേരിൽ ഒരുനാൾ താരമാകണമെന്ന സ്വപ്നത്തിലാണ് ഈ ‘ചക്കുവള്ളിയിലെ ലമീൻ യമാൽ’.

പത്തനംതിട്ടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പത്തനംതിട്ട അബാൻ ജങ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. റിട്ട. ഫയർ ഫോഴ്സ് ഓഫീസർ അബുവാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു.


വൈകുന്നരേം 6.35 ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണായും തകർന്നു. കാറിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ‌വരിൽ അഞ്ചു പേർ കൽനടയാത്രക്കാരാണ്. എല്ലാവരെയും പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സ്തനാർബുദം ഒഴിവാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

അസ്വസ്ഥതകളോ മുഴകളോ കണ്ടുതുടങ്ങുമ്പോൾ മാത്രമാണ് പലപ്പോഴും നമ്മൾ ഡോക്ടറെ സമീപിക്കാറുള്ളത്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ സ്തനാരോഗങ്ങൾ തടയാനും മുൻകരുതലെടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് മാത്രം രോഗങ്ങൾ പൂർണ്ണമായി തടയാനാകില്ലെങ്കിലും, ചില ശീലങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

Also Read: മിന്നൽ പ്രളയത്തിൽ കണ്ണീരണിഞ്ഞ നേപ്പാളിന് ഇന്ത്യയുടെ സഹായഹസ്തം, ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം അർദ്ധരാത്രിയോടെ പുറപ്പെടും

  1. കൃത്യമായ വ്യായാമം
    ശരീരഭാരം നിയന്ത്രിക്കാനും ഹോർമോൺ വ്യതിയാനങ്ങൾ തടയാനും പതിവായ വ്യായാമം സഹായിക്കും. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഏറെ ഉത്തമമാണ്. ഇതിനായി കഠിനമായ വ്യായാമങ്ങൾ ചെയ്യേണ്ടതില്ല. ആഴ്ചയിൽ 5 ദിവസമെങ്കിലും 30 മിനിറ്റ് വീതം വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ്, അല്ലെങ്കിൽ നൃത്തം എന്നിവ ചെയ്യുന്നത് വളരെ നല്ലതാണ്.
  2. സമീകൃതാഹാരം
    സ്തനാർബുദത്തെ പ്രതിരോധിക്കാൻ ഒരു പ്രത്യേക ഭക്ഷണം മാത്രം സഹായിക്കില്ല. അതിനായി സമീകൃതമായ ഭക്ഷണക്രമം ശീലമാക്കുക. ദിവസേനയുള്ള ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, സീഡ്‌സ് എന്നിവ ഉൾപ്പെടുത്തണം. റെഡ് മീറ്റ്, അമിതമായി സംസ്കരിച്ച ക്ഷണങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കാം.

3.മദ്യപാനം പൂർണ്ണമായി ഒഴിവാക്കുക

മദ്യപാനവും സ്തനാർബുദ സാധ്യതയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും സുരക്ഷിതമല്ലെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മദ്യപാനം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും അനുയോജ്യം.

  1. സ്വയം സ്തന പരിശോധന നടത്താം

എല്ലാ സ്ത്രീകളും മാസം തോറുമുള്ള സ്വയം പരിശോധന ശീലമാക്കേണ്ടതുണ്ട്. സ്വന്തം ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇത് സഹായിക്കും. സ്തനങ്ങളിൽ ഉണ്ടാകുന്ന പുതിയ മുഴകൾ, ചർമ്മത്തിലെ ചുളിവുകൾ, മുലക്കണ്ണുകളിൽ നിന്നുള്ള ദ്രാവക ചോർച്ച, മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞുപോകുന്നത്, അല്ലെങ്കിൽ ആകൃതിയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.

  1. ക്ലിനിക്കൽ പരിശോധനകളും സ്‌ക്രീനിംഗും

നല്ല ജീവിതശൈലി പിന്തുടർന്നതുകൊണ്ട് മാത്രം രോഗസാധ്യത ഇല്ല എന്ന് ഉറപ്പുപറയാൻ സാധിക്കില്ല. അതിനായി കൃത്യമായ ഇടവേളകളിൽ പരിശോധനകൾ അത്യാവശ്യമാണ്. മുപ്പതുകൾക്ക് ശേഷം ഡോക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനകൾ ആരംഭിക്കാം. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ സ്തനാർബുദം കണ്ടെത്തുന്നതിന് പരിശോധനകൾ ഏറെ സഹായകരമാണ്. കുടുംബത്തിലെ രോഗചരിത്രവും വ്യക്തിഗത ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഏത് പ്രായത്തിൽ എത്ര ഇടവേളകളിൽ സ്‌ക്രീനിംഗ് നടത്തണം എന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കാം.

കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം,പ്രതിപിടിയില്‍

കണ്ണൂര്‍. കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം. അതിവിദഗ്ധമായ നീക്കത്തിലൂടെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടം സ്വദേശി എ. ഫൈസലാണ് അറസ്റ്റിലായത്.

20.5 ഗ്രാം എംഡിഎംഎയാണ് ഫൈസലില്‍ നിന്നും കണ്ണൂര്‍ പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പാര്‍സല്‍ വഴി മയക്ക് മരുന്ന് കടത്തുന്നതായി കമ്മീഷണര്‍ പി വിജയ ഭരത് റെഡ്ഡിക്ക് രഹസ്യവിവരം ലഭിച്ചു.

തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്. കണ്ണൂര്‍ എസിപി എം പി ആസാദ്, ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.

മിന്നൽ പ്രളയത്തിൽ കണ്ണീരണിഞ്ഞ നേപ്പാളിന് ഇന്ത്യയുടെ സഹായഹസ്തം, ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം അർദ്ധരാത്രിയോടെ പുറപ്പെടും

ന്യൂഡൽഹി: കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ വലയുന്ന നേപ്പാളിന് അടിയന്തര സഹായമേകാൻ ഇന്ത്യ. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് വ്യോമസേനയുടെ സി-130 ജെ (C-130J) ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം ഇന്ന് അർദ്ധരാത്രിയോടെ നേപ്പാളിലേക്ക് പുറപ്പെടും. അടിയന്തര സഹായ വസ്തുക്കളുമായി മറ്റൊരു വ്യോമസേനാ വിമാനം നാളെ പുലർച്ചെയോടെ നേപ്പാളിലേക്ക് പറക്കുമെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

Also Read: നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം, മരണ സംഖ്യ കുതിച്ചുയരുന്നു, 95 ആയി; 400 ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു, മലയാളികൾ സുരക്ഷിതർ

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രളയത്തിൽ ഇന്ത്യൻ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ മോദി, ഈ പ്രയാസകരമായ ഘട്ടത്തിൽ നേപ്പാളിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും ഉറപ്പുനൽകിയിരുന്നു. നേപ്പാളിന് ആവശ്യമായ എല്ലാവിധ മാനുഷിക സഹായങ്ങളും എത്തിച്ചുനൽകാൻ ഇന്ത്യ പൂർണ്ണ സന്നദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം
നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം ഇരച്ചെത്തിയ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. മരണസംഖ്യ കുതിച്ചുയരുന്നതായാണ് റിപ്പോ‍ർട്ട്. 95 ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്. റോഡുകളും ഗതാഗതമാർഗങ്ങളും പൂർണമായി തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്നാണ് ആശ്വാസവിവരം. അതേസമയം നേപ്പാൾ പ്രളയത്തിന്‍റെ സാഹചര്യത്തിൽ ഉത്തർപ്രദേശിലും ബീഹാറിലും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച്, ആകെ കാണാതായ 384 വിനോദസഞ്ചാരികളിൽ 105 പേർ ഇന്ത്യക്കാരാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ബോർഡ് അറിയിച്ചു. ഇതോടൊപ്പം 37 വിദേശ ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ മേഖലയിൽ ഉണ്ടായിരുന്നു എന്ന കണക്കാണ് നേപ്പാർ സർക്കാർ നൽകിയിരിക്കുന്നത്. 36 പേരടങ്ങുന്ന മലയാളി സംഘവും മിന്നൽപ്രളയം നടന്നതിനടുത്ത് വഴിയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതരാണ്.

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം, മരണ സംഖ്യ കുതിച്ചുയരുന്നു, 95 ആയി; 400 ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു, മലയാളികൾ സുരക്ഷിതർ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

Also Read: കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചോ? ഒടുവിൽ വെളിപ്പെടുത്തലുമായി അനിൽ ചൗഹാൻ; സൈന്യത്തിൻ്റെ ആ നീക്കം മോദിയുടെ നിർദേശപ്രകാരം

അതേസമയം ഇരച്ചെത്തിയ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. മരണസംഖ്യ കുതിച്ചുയരുന്നതായാണ് റിപ്പോ‍ർട്ട്. 95 ജീവൻ നഷ്ടമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോ‍ഡും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്. റോഡുകളും ഗതാഗതമാർഗങ്ങളും പൂർണമായി തകർന്നതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്നാണ് ആശ്വാസവിവരം. അതേസമയം നേപ്പാൾ പ്രളയത്തിന്‍റെ സാഹചര്യത്തിൽ ഉത്തർപ്രദേശിലും ബീഹാറിലും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

നേപ്പാളിനെ വിറപ്പിച്ച മിന്നൽ പ്രളയം

രസുവ ജില്ലയിലെ ഭോട്ടെകോശി നദിയിൽ രാവിലെ എട്ടരയോടെയുണ്ടായ മിന്നൽ പ്രളയമാണ് വൻ ദുരന്തത്തിന് കാരണമായത്. ടിബറ്റൻ ഭാഗത്ത് നിന്നുള്ള കനത്ത വെള്ളപ്പാച്ചിലിൽ സ്യാപ്രു ബെസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കെറ്റുകളും പൂർണമായി ഒലിച്ചുപോയി. 13 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗൈറോങ് അതിർത്തിയിൽ വൻ മണ്ണടിച്ചിലുണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു. ദുരന്തത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെയും 7 സായുധ സേനാംഗങ്ങളെയും കാണാതായിട്ടുണ്ട്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച്, ആകെ കാണാതായ 384 വിനോദസഞ്ചാരികളിൽ 105 പേർ ഇന്ത്യക്കാരാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ബോർഡ് അറിയിച്ചു. ഇതോടൊപ്പം 37 വിദേശ ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ മേഖലയിൽ ഉണ്ടായിരുന്നു എന്ന കണക്കാണ് നേപ്പാർ സർക്കാർ നൽകിയിരിക്കുന്നത്. 36 പേരടങ്ങുന്ന മലയാളി സംഘവും മിന്നൽപ്രളയം നടന്നതിനടുത്ത് വഴിയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതരാണ്.

രക്ഷാപ്രവർത്തനവും ജാഗ്രതയും

നേപ്പാൾ സൈന്യവും ദുരന്തനിവാരണ സേനയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. പലയിടത്തും ജലനിരപ്പ് ഉയർന്നതിനാലും ചെളിയവും അവശിഷ്ടവും കുന്നുകൂടിയതു കൊണ്ടും ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനാവുന്നില്ല. നേപ്പാൾ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജ്ജിതമാണെന്ന് വ്യക്തമാക്കിയ എംബസി ഹെൽപ്ലൈൻ നമ്പറുകളും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി സംസാരിച്ചു. ഇന്ത്യ ഉടൻ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്കയക്കും. നദീതീരങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നേപ്പാൾ സർക്കാർ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തെത്തുർന്ന് ഗണ്ഡക്, നാരായണി നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ജാഗ്രത പാലിക്കാനും ആവശ്യമായ തയ്യാറെടുപ്പുകൾ ഉറപ്പാക്കാനും പ്രാദേശിക ഭരണകൂടത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചോ? ഒടുവിൽ വെളിപ്പെടുത്തലുമായി അനിൽ ചൗഹാൻ; സൈന്യത്തിൻ്റെ ആ നീക്കം മോദിയുടെ നിർദേശപ്രകാരം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചത് മനഃപൂർവമല്ലെന്ന് മുൻ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പാകിസ്ഥാനിലെ സർഗോദയിലേക്ക് അയച്ച ആയുധങ്ങളിലൊന്ന് കിരാന കുന്നിനു മുകളിൽ പൊട്ടിത്തെറിച്ചത് ആണെന്ന് അനിൽ ചൗഹാൻ വ്യക്തമാക്കി. ജയിഷെ മുഹമ്മദ് ആസ്ഥാനം തകർക്കണം എന്നത് നരേന്ദ്ര മോദിയുടെ നിർദേശം ആയിരുന്നു എന്നും ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി

Also Read: ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ മിന്നൽ പ്രളയത്തിൽ കാണാതായെന്ന് സദ്ഗുരു

സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം, നിർദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. ഇതാണ് അവിടെ വീണത്.

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനിലെ കിരാന ഹിൽസിൽ സ്ഫോടനമുണ്ടായതും തുടർന്ന് പുക ഉയർന്നതുമായ റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കിരാന ഹിൽസ് പാകിസ്ഥാന്റെ ആണവ പദ്ധതികളുമായി ബന്ധമുള്ള അതീവ തന്ത്രപ്രധാന മേഖലയായി കണക്കാക്കപ്പെടുന്നതിനാൽ, ഇന്ത്യ ഈ പ്രദേശത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ് മുൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ.

സാർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം, നിർദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. അത്തരത്തിൽ ചിലത് കിരാന ഹിൽസിൽ പതിച്ചിരിക്കാമെന്നാണ് അനിൽ ചൗഹാൻ പറയുന്നത്. കിരാന ഹിൽസിലോ പാകിസ്ഥാന്റെ ആണവ സംവിധാനങ്ങളിലോ ആക്രമണം നടത്തുക എന്നത് ഇന്ത്യയുടെ ലക്ഷ്യങ്ങളിൽ ഇല്ലായിരുന്നു എന്ന സൂചനയാണ് മുൻ സിഡിഎസ് നൽകിയിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടിക്ക് രാഷ്ട്രീയ അനുമതി ലഭിച്ചത് ഏപ്രിൽ 29ലെ നിർണായക യോഗത്തിലായിരുന്നു. പാകിസ്ഥാനെ വലിയൊരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. തിരിച്ചടിയുടെ സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നും എന്നാൽ ഓപ്പറേഷനിൽ പരാജയത്തിന് ഇടവരരുതെന്നും പ്രധാനമന്ത്രി നിർദേശിച്ചതായി ചൗഹാൻ വ്യക്തമാക്കി. മസൂദ് അസറിൻ്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജയിഷെ മുഹമ്മദിൻ്റെ ആസ്ഥാനം തകർക്കുക എന്ന നിർദേശം രാജ്നാഥ് സിംഗ് മുഖേനയാണ് മോദി സൈന്യത്തിന് നൽകിയതെന്നും ജനറൽ അനിൽ ചൗഹാൻ അറിയിച്ചു.