Home Blog Page 172

ഓണക്കാല മദ്യവില്പന ഇക്കുറിയും റിക്കാഡ് തിരുത്തും

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന.

ഉത്രാട നാളിൽ മാത്രം 126 കോടി
ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്നാണ് സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളി ഓണാഘോഷത്തിൽ മദ്യത്തിന് കുറവൊന്നും വരുത്തിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഏത് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല. തിരുവോണ അവധിയ്ക്കു ശേഷം ഇന്ന് രാവിലെ ബെവ്ക്കോ ഔട്ട്ലെറ്റുകൾ തുറന്നപ്പോഴും വൻ തിരക്കായിരുന്നു.

ആദിവാസി ഉന്നതിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് നാലുദിവസം പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്.

മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിഷയും ഭർത്താവ് സുരേഷും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസിനു ലഭിച്ച സൂചന. മർദ്ദനത്തിനിടെ കല്ലിൽ തലയടിച്ച് വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിച്ച നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം.

സുരേഷിനെ ബുധനാഴ്ച രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കുളത്തൂപ്പുഴയിൽ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് മുന്നോട്ട് ഉരുണ്ടു, മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, വിഡിയോ ദൃശ്യം

കൊല്ലം. കുളത്തൂപ്പുഴയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് 32കാരന് ദാരുണാന്ത്യം.കുളത്തുപ്പുഴ അമ്പതേക്കർ വില്ലുമല തടത്തരികത്ത് വീട്ടിൽ 32വയസ്സുള്ള സജിയാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടുകൂടി കുളത്തൂപ്പുഴ തെന്മല റോഡിൽ നെടുവണ്ണൂർ കടവിന് സമീപത്താണ് അപകടം നടന്നത്.

സുഹൃത്തുക്കളുമൊത്ത നെടുവണ്ണൂർ കടവിൽ ജീപ്പിൽ എത്തിയ സമയം ജിപ്പ് ഓടിച്ചിരുന്ന വനം വകുപ്പിലെ ജീവനക്കാരൻ ജീപ്പ് നിർത്തിയ ശേഷം ചെക്ക് പോസ്റ്റിലേക്ക് പോയ സമയം ജീപ്പിന്റെ ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന സജി പുറത്തിറങ്ങി വന്ന് ജീപ്പിന്റെ താക്കോൽ ഊരാൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് മുന്നോട്ട് ഉരുണ്ടു പോവുകയായിരുന്നു ജീപ്പ് നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ജീപ്പ് റോഡിന് സൈഡിലെ കുഴിയിലേക്ക് മറിയുകയും സജിക്ക് ജീപ്പിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സജിയെ പുറത്തെടുത്ത് കുളത്തുപ്പുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സജിയുടെ മൃതദേഹം കുളത്തുപ്പുഴയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് കുളത്തുപ്പുഴ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

കൗതുകക്കാഴ്ചയായി വേമ്പനാട് കായലില്‍ ഒഴുകും പൂക്കളം

അരൂര്‍. കൗതുകക്കാഴ്ചയായി വേമ്പനാട് കായലില്‍ ഒഴുകിയെത്തിയ പൂക്കളം. വിവിധ നിറങ്ങളിലുള്ള കയാക്കുകളും കുട്ടവഞ്ചികളും പൂക്കളത്തിന് ചുറ്റും അണിനിരന്നതോടെ കാഴ്ചക്കാര്‍ക്ക് അതൊരു ദൃശ്യവിരുന്നായി. പെരുമ്പളത്തെ പെക്വിനോ കയാക്കിങ് ആന്‍ഡ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബും സാംസ്‌കാരിക കൂട്ടായ്മയായ പി സി സിയും ചേര്‍ന്നാണ് ഒഴുകും പൂക്കളം ഒരുക്കിയത്.

പെരുമ്പളം ന്യൂ സൗത്ത് ജെട്ടിക്ക് സമീപമാണ് പൂക്കളം തയ്യാറാക്കിയത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കപ്പപ്പായല്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ പായല്‍ കൂട്ടിക്കെട്ടി പൂക്കളത്തിനുള്ള അടിത്തറയൊരുക്കി. പായലിന്റെ ഇലകള്‍ വെട്ടിയൊതുക്കിയ ശേഷം അതിന് മുകളില്‍ തെര്‍മോക്കോള്‍ വിരിച്ചാണ് പൂക്കള്‍ നിരത്തിയത്.

10 കിലോയോളം വിവിധ നിറങ്ങളിലുള്ള പൂക്കളാണ് പൂക്കളത്തിനായി ഉപയോഗിച്ചത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പെരുമ്പളത്തേക്ക് പാലം വന്നതിന്റെ സന്തോഷം പങ്കിടുകയെന്നതും പരിപാടിയുടെ ലക്ഷ്യമെന്നും

കോഴിഫാമില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു

മലപ്പുറം . മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂര്‍ എഴുതല സ്വദേശികളായ പട്ടിക്കുത്തന്‍ ഹംസയുടെ മക്കളായ ഫാസില്‍ (30), സാഹിര്‍ (36) എന്നിവരാണ് മരിച്ചത്.

കീഴാറ്റൂര്‍ നിരന്നപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിഫാമില്‍ ജോലിചെയ്യുന്നതിനിടയില്‍ ഇവര്‍ക്ക് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു.

കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ വൈദ്യുതാഘാതം എല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം… പ്രതി പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം. അതിവിദഗ്ധമായ നീക്കത്തിലൂടെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടം സ്വദേശി എ. ഫൈസലാണ് അറസ്റ്റിലായത്.

20.5 ഗ്രാം എംഡിഎംഎയാണ് ഫൈസലില്‍ നിന്നും കണ്ണൂര്‍ പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പാര്‍സല്‍ വഴി മയക്ക് മരുന്ന് കടത്തുന്നതായി കമ്മീഷണര്‍ പി വിജയ ഭരത് റെഡ്ഡിക്ക് രഹസ്യവിവരം ലഭിച്ചു.

തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്. കണ്ണൂര്‍ എസിപി എം പി ആസാദ്, ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.

നേപ്പാളിലെ പ്രളയദുരന്തം; ഹെൽപ്പ് ഡെസ്ക്കുമായി സംസ്ഥാന സർക്കാർ, കുടുങ്ങിപ്പോയ 18 പേരുമായി ആശയവിനിമയം നടത്തി ബന്ധുക്കൾ

തിരുവനന്തപുരം: നേ​പ്പാ​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക​യു​ടെ 1070 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തു​റ​ന്നി​ട്ടു​ള്ള 0086 139 8999 0012, 0086 185 1428 4905 എ​ന്നീ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

48 മലയാളികൾ നേപ്പാളിൽ കുടുങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം . ഇവരുടെ വിവരങ്ങൾ ലഭ്യമായി.ഇതിൽ 18 പേരുമായി ആശയവിനിമയം നടത്താൻ ബന്ധുക്കൾക്ക്  കഴിഞ്ഞിട്ടുണ്ട്. 170 പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. 800 ലധികം കാണാനില്ലെന്നും ഇതിൽ 466 പേർ വിദേശികളാണെന്നും നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു 

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് – കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ടൂ​ർ കാ​ഞ്ഞി​ക്കു​ള​ത്ത് ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ വെ​ന്ത് മ​രി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി നാ​സ​ർ (29) ആ​ണ് മ​രി​ച്ച​ത്.

ക​ണ്ടെ​യ്ന​ർ ലോ​റി​യും മ​റ്റൊ​രു ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ച ശേ​ഷ​മാ​ണ് നാ​സ​റി​നെ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു, 600ലധികം വിനോദസഞ്ചാരികളെ കാണാനില്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഭോ​ട്ടെ​കോ​ഷി ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 170 ആ​യി ഉ​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ 250 ത്തോ​ളം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ അ​റ​നൂ​റി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ൾ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ക്കു​ന്നു. നേ​പ്പാ​ൾ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 37 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ വ​ഴി പോ​യ 77 പേ​രെ​ക്കു​റി​ച്ചും ഇ​തു​വ​രെ വി​വ​രം കി​ട്ടി​യി​ല്ല.

പ്ര​ള​യ​ത്തി​ൽ 19 പാ​ല​ങ്ങ​ളും 40 കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ദീ​തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നേ​പ്പാ​ൾ ടൂ​റി​സം ബോ​ർ​ഡ് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​കെ 384 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 105 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം. ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യെ​ന്നും ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ഹി​മ​പാ​ത​മാ​ണ് ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് നേ​പ്പാ​ൾ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 27 | വ്യാഴം | 1202 | ചിങ്ങം 11 | അവിട്ടം

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശം

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 157 പേര്‍ മരിച്ചു. ഇരുന്നൂറിലേറെ ഇന്ത്യക്കാരടക്കം 750 ലേറെ വിനോദസഞ്ചാരികളെയും കൈലാസ് മാനസരോവര്‍ തീര്‍ഥാടകരേയും കാണാതായി. ടിബറ്റില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഭോട്ട കോഷി നദി കവിഞ്ഞതാണു പ്രളയ കാരണം. ബിരേന്തി പ്രദേശത്തെ അണക്കെട്ടുകൂടി തകര്‍ന്നതോടെ അനേകം ഗ്രാമങ്ങള്‍, മാര്‍ക്കറ്റുകള്‍, ജലസേചന പദ്ധതികള്‍, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം പ്രളയത്തില്‍ ഒഴുകിപ്പോയി.

നേപ്പാള്‍ ദുരന്തം: മലയാളികളെ രക്ഷിക്കാന്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക്

നേപ്പാളിലെ ദുരന്ത മേഖലയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തര സഹായത്തിന് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി. ടോള്‍ ഫ്രീ നമ്പര്‍ – 1070, 944 7111844, 9747132147 എന്നീ നമ്പറുകളില്‍ വിളിക്കാം. നോര്‍ക്കയുടെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍) +91-8802012345 (വിദേശത്തു നിന്നു മിസ്ഡ് കോള്‍) എന്നീ നമ്പരുകളിലും ബന്ധപ്പെടാം. ഏകോപനത്തിന് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. നേപ്പാളിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ +977 985 131 6807, +977 970 910 7500.

മലയാളി യാത്രാസംഘങ്ങളുടെ വിവരം ശേഖരിക്കുന്നു

നേപ്പാള്‍ ദുരന്തത്തില്‍ കുടുങ്ങിയ മലയാളി യാത്രാസംഘങ്ങളുടെ വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നു. കാഞ്ഞങ്ങാട് മുന്‍ എസ് ഐ. പ്രദീപ് അടക്കം 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം നേപ്പാളില്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തിരുവോണം ആഘോഷമാക്കി മലയാളികള്‍

പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞ് റീല്‍സെടുത്തും സദ്യയുണ്ടും ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിച്ചു. കേരളത്തില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നെങ്കിലും ഓണാഘോഷത്തിന് ആവേശം കുറഞ്ഞില്ല. ജില്ലാ കേന്ദ്രങ്ങളിലെ ഓണാഘോഷ കലാവിരുന്നുകള്‍ കാണാന്‍ ആസ്വദകരുടെ തിരക്കു കുറവായിരുന്നു. തിരുവോണ വിളംബരവുമായി തൃശൂരില്‍ ഇന്നും നാളേയും കുമ്മാട്ടികളിറങ്ങും. ശനിയാഴ്ചയാണു പുലിക്കളി.

വയനാട് ഇരുളത്ത് ഭീമന്‍ പൂക്കളമൊരുക്കി

ഭീമന്‍ പൂക്കളമൊരുക്കി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്തുള്ള ഇരുളം ഗ്രാമം. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മൈതാനത്ത് 25,000 ചതുരശ്ര അടിയില്‍ പത്ത് ടണ്‍ പൂക്കളുപയോഗിച്ചാണു പൂക്കളമരുക്കിയത്. 1500 പേരാണു പൂക്കളിടാന്‍ അധ്വാനിച്ചത്. ഇരുളത്തുകാരുടെ വികാരമായിരുന്ന മണിയന്‍ കാട്ടാനയും പൂക്കളത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

സി.എന്‍ മോഹനന്റെ വിമര്‍ശനം

സ്വന്തം നിലക്ക് 5000 വോട്ടു കിട്ടാത്ത സിപിഐ, മുന്നണിയില്‍ സമ്മര്‍ദതന്ത്രത്തിലൂടെ സ്ഥാനങ്ങള്‍ നേടുകയാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍ മോഹനന്‍. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ടതിനാണു സിപിഐക്കെതിരേ മോഹനന്റെ വിമര്‍ശനം. പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല ദര്‍ശനം: ഹൈക്കോടതി വിശദീകരണം തേടി

ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ പൊലീസ് തടഞ്ഞെന്ന ട്രാന്‍സ്ജെന്‍ഡറിന്റെ പരാതിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം തേടി. തമിഴ്നാട് സ്വദേശിയായ 48 കാരി സത്യശ്രീ ശര്‍മിള റഹ്‌മത്തലിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നു പറഞ്ഞ് ഇക്കഴിഞ്ഞ 20ന് പൊലീസ് തടഞ്ഞെന്നാണ് സത്യശ്രീയുടെ ആരോപണം.

കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചില്‍

കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലിനു കാരണം ദേശീയപാത അതോറിറ്റിയുടെ ഡിസൈനിലെ പാളിച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 2023 ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും നാഷണല്‍ ഹൈവേ അതോറിറ്റി ഇടപെട്ടില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം കൂട്ടായ്മയെക്കുറിച്ച് എം.എ ബേബി

സിപിഎം വ്യക്തി കേന്ദ്രീകൃതമല്ലെന്നും ടീം എന്ന നിലയിലാണ് പാര്‍ട്ടിയുടെ കെട്ടുറപ്പെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പലതരം തിരിച്ചടിയില്‍നിന്നു കരുത്താര്‍ജിച്ചുവന്ന പാര്‍ട്ടിയാണിത്. ബേബി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുക മാത്രമല്ല, ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുകയാണു പ്രധാനം. അതില്‍ സംഭവിച്ച കുറവുകള്‍ നികത്താനുള്ള ശ്രമത്തിലാണെന്നും എംഎ ബേബി പറഞ്ഞു.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: യുഡിഎഫ് എംപിമാരുടെ സമരം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരേ പ്രതിഷേധവുമായി മലബാറിലെ യുഡിഎഫ് എംപിമാര്‍ തിരുവോണനാളില്‍ നിരാഹാര സമരം നടത്തി. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷന്‍ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

പി.എസ് പ്രശാന്ത് മെഡിക്കല്‍ കോളേജില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രെയിനില്‍ രക്തസ്രാവവും കണ്ടതിനാല്‍ ചികില്‍സ നല്‍കി. പൂജപ്പുര ജില്ലാ ജയിലിലായിരുന്നു പ്രശാന്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.

പി.എച്ച്. കുര്യന്‍ അന്തരിച്ചു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യന്‍ അന്തരിച്ചു. 67 വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയില്‍.

തൃശൂര്‍ ചേലക്കോട് വാഹനാപകടം

തൃശൂര്‍ ചേലക്കോട് നിയന്ത്രണം വിട്ട മില്‍മ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി ഷെമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.

മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങളായ രണ്ടുപേര്‍ സ്വന്തം കോഴി ഫാമില്‍നിന്നു ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂര്‍ ഏഴുതല സ്വദേശി സാഹിര്‍(36) സഹോദരനായ ഫാസില്‍(30) എന്നിവരാണ് മരിച്ചത്.

അട്ടപ്പാടിയില്‍ ചികിത്സ കിട്ടാതെ കുട്ടി ദുരിതത്തില്‍

ഡോക്ടര്‍മാര്‍ തിരുവോണത്തിനു കൂട്ടത്തോടെ അവധിയെടുത്തതുമൂലം അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭിക്കാതെ മൂന്നര വയസ്സുകാരന്‍ ദുരിതത്തിലായി. അപസ്മാര ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലടക്കം ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടു.

വളാഞ്ചേരിയില്‍ സ്റ്റീല്‍ പൈപ്പുകള്‍ തട്ടിയെടുത്ത ഡ്രൈവര്‍ പിടിയില്‍

കമ്പനിയില്‍നിന്ന് കൊടുത്തയച്ച 21 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റീല്‍ പൈപ്പുകള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ ലോറി ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം ചന്ദനക്കാവ് അനന്താവൂര്‍ സ്വദേശി പാറപ്പുറത്ത് വീട്ടില്‍ അബ്ദുല്‍ സമീറാ (42)ണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. തെലങ്കാനയില്‍നിന്ന് മലപ്പുറം വലിയ പറമ്പിലെ വിജിസി എന്ന സ്ഥാപനത്തിലേക്ക് കയറ്റിയയച്ച പൈപ്പുകളാണ് പ്രതി തട്ടിയെടുത്തത്.

പശ്ചിമബംഗാള്‍ എസ്ഐആര്‍ പരാതികള്‍

പശ്ചിമബംഗാളിലെ എസ്ഐആര്‍ പരാതികളില്‍ കോടതി നിയോഗിച്ച ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 82,000 അപ്പീലുകള്‍മാത്രം. ഇതില്‍ 75,000-ത്തിലധികം പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. പട്ടികയില്‍നിന്ന് പുറത്തായ 38 ലക്ഷം പേരില്‍ ഏഴു ലക്ഷം പേര്‍ മാത്രമാണ് അപ്പീല്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.

ജനറൽ അനില്‍ ചൗഹാന്‍ വെളിപ്പെടുത്തല്‍

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചത് മനഃപൂര്‍വമല്ലെന്ന് മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. പാകിസ്ഥാനിലെ സര്‍ഗോദയിലേക്കു തൊടുത്തുവിട്ട മിസൈല്‍ കിരാന കുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജയിഷെ മുഹമ്മദ് ആസ്ഥാനം തകര്‍ക്കണമെന്നു നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നെന്നും ജനറല്‍ അനില്‍ ചൗഹാന്‍ വെളിപ്പെടുത്തി.

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ കത്ത്

രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.പി. ശര്‍മയെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. കേസ് ലിസ്റ്റിംഗില്‍ ഇടപെടല്‍ നടത്തിയെന്നും ഭരണപരമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തെന്നും ആരോപിച്ചാണ് കത്ത് നല്‍കിയത്.

തെലങ്കാനയില്‍ വാഹനാപകടം

തെലങ്കാനയിലെ സൂര്യാപേട്ടില്‍ സ്വകാര്യ ബസ് ലോറിയിലേക്ക് ഇടിച്ചുകയറി ബസ് യാത്രക്കാരായ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എച്ച്എഎല്ലും സഫ്രാനും തമ്മില്‍ കരാര്‍

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും സഫ്രാന്‍ ഹെലികോപ്റ്റര്‍ എന്‍ജിന്‍സും ചേര്‍ന്ന് പുതിയ തലമുറയിലെ ഉയര്‍ന്ന ശേഷിയുള്ള ഹെലികോപ്റ്റര്‍ എന്‍ജിന്റെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, വിതരണം, ലൈഫ് സൈക്കിള്‍ സപ്പോര്‍ട്ട് എന്നിവയ്ക്കായുള്ള അന്തിമ കരാറില്‍ ഒപ്പുവെച്ചു.

സൂററ്റില്‍ ബിജെപി നേതാവിന്റെ മരുമകള്‍ മരിച്ച നിലയില്‍

ഗുജറാത്തിലെ സൂററ്റില്‍ ബി.ജെ.പി നേതാവിന്റെ 24 കാരിയായ മരുമകളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൂററ്റ് ജില്ലാ ബി.ജെ.പി മഹിളാ മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മരുമകളും ബിഹാര്‍ മുസഫര്‍പൂര്‍ സ്വദേശിയുമായ നിധി സിങ് (24) ആണ് മരിച്ചത്. സംഭവത്തില്‍ നിധിയുടെ ഭര്‍ത്താവ് സൗരഭ് സിങ് (26), ഇയാളുടെ പെണ്‍സുഹൃത്ത് എന്നിവര്‍ക്കതിരെ പൊലീസ് കേസെടുത്തു.

ഗംഗാ ഡോള്‍ഫിനെ വേട്ടയാടിയയാള്‍ അറസ്റ്റില്‍

അപൂര്‍വയിനത്തില്‍പെട്ട ഗംഗാ ഡോള്‍ഫിനെ വേട്ടയാടിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാറിലെ ദര്‍ഹര്‍ ഗ്രാമത്തിലെ ബിരേന്ദ്ര മുഖ്യയെയാണ് പൊലീസും വനംവകുപ്പും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഉദയ്പുരില്‍ ഹോട്ടല്‍ ബില്‍ നല്‍കാതെ കടന്നുകളഞ്ഞു

ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ‘ദി ഒബ്റോയ് ഉദയ്വിലാസി’ല്‍ തങ്ങിയ ശേഷം 5.74 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ കടന്നുകളഞ്ഞ അനുരാഗ് യാദവ് എന്നയാള്‍ക്കെതിരേ പോലീസില്‍ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ

നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. വ്യോമസേനയുടെ വിമാനത്തില്‍ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം അര്‍ദ്ധരാത്രിയോടെയും മറ്റൊരു വ്യോമസേനാ വിമാനം ഇന്നു പുലര്‍ച്ചെയും നേപ്പാളിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുമായി ഫോണില്‍ സംസാരിച്ചു. പ്രളയത്തില്‍ ഇന്ത്യന്‍ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പു നല്‍കി.

ബിഹാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

നേപ്പാളിലെ മിന്നല്‍ പ്രളയംമൂലം അതിര്‍ത്തി സംസ്ഥാനമായ ബിഹാറില്‍ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

പാകിസ്ഥാന്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തം

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 15 നവജാതശിശുക്കള്‍ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്.

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ടാങ്കറുകള്‍ കരിമ്പട്ടികയില്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കരിമ്പട്ടികയില്‍ പെടുത്തിയ കപ്പലുകളില്‍ രണ്ട് ഇന്ത്യന്‍ ടാങ്കറുകളും. ഇന്ത്യന്‍ പതാകയുള്ള ഒരു എല്‍ എന്‍ ജി ടാങ്കറും എണ്ണ ടാങ്കറുമാണ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ കരിമ്പട്ടികയില്‍ പെടുത്തിയത്. ഹോര്‍മൂസ് കലിടുക്ക് കടക്കാന്‍ അനുമതിയില്ലാത്തവയുടെ പട്ടികയില്‍ 50 ചരക്കു കപ്പലുകളുണ്ട്. ഇവയില്‍ ഇന്ത്യയിലേക്കുള്ള ചരക്കുമായി ഇതര രാജ്യങ്ങളുടെ പതാകയുള്ള കപ്പലുകളും ഉള്‍പെടുന്നു.

ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടെ ഉപരോധം

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്ത നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ഇറാനെതിരായ സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായാണ് നടപടി. മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരേയും യുഎസ് ഉപരോധമുണ്ട്. ഇറാനുമായി 119 മില്യണ്‍ ഡോളറിന്റെ എണ്ണ വ്യാപാരത്തിലേര്‍പ്പെട്ടതിനാണ് നാല് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരേ യുഎസ് ഉപരോധം. സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പോര്‍ട്ടീസ് പാര്‍ട്ണേഴ്സ് എല്‍എല്‍പി എന്നിവയാണ് ഈ കമ്പനികള്‍.

യു എസ് ഓപണ്‍ ടെന്നീസ് അട്ടിമറികള്‍

യു എസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജൊകോവിചും സൂപ്പര്‍താരം ആര്യാന സബലെങ്കയും ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു! ചെക്ക് റിപ്പബ്ലിക്കിന്റെ കാതറീന സിനിയാക്കോവ-ബ്രിട്ടന്റെ ഹെന്റി പാറ്റന്‍ സഖ്യത്തോടാണ് പ്രഹരമേറ്റത്. മികസഡ് വിഭാഗത്തിലെ മറ്റൊരു സൂപ്പര്‍ സഖ്യം സെറീന വില്യംസും കാര്‍ലോസ് അല്‍കാരസും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. നാലാം സീഡായ ബെലിന്‍ഡ ബെന്‍സിച്-ഫ്‌ളാവിയോ കൊബോലി സഖ്യത്തോടാണ് പരാജയപ്പെട്ടത്.

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ്

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ഫോളോഓണിനെ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയ ശ്രീലങ്ക നാലാം ദിനം അവസാനിക്കുമ്പോള്‍ 16 റണ്‍സിന്റെ ലീഡ് നേടി. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുക്കാന്‍ ആതിഥേയര്‍ക്കായി. ഇന്ത്യക്കു വേണ്ടി മാനവ് സുതര്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503 നെതിരെ ശ്രീലങ്ക 290 ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്‍സ് നേടിയ സോനല്‍ ദിനുഷയുടെ ഇന്നിംഗസാണ് 290 റണ്‍സ് നേടാന്‍ ശ്രീലങ്കയെ സഹായിച്ചത്.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ അടുത്ത മാസം ജപ്പാനില്‍. സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ക്രീസിലിറങ്ങുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ടീം സെപ്റ്റംബര്‍ 28-ന് ക്വാര്‍ട്ടര്‍ ഫൈനലോടെയാണ് തങ്ങളുടെ കാമ്പയിന്‍ ആരംഭിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീം സെപ്റ്റംബര്‍ 18-ന് ജപ്പാനെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.

കെസിഎല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചു

കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് അഭിഷേക് നാായരുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴമൂലം കളി തടസ്സപ്പെട്ടത്.

എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധം

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ദുബായ് ശാഖ വഴി കാര്‍ലൈല്‍ ലൈഫ് സെറ്റില്‍മെന്റ് പദ്ധതികളില്‍ നിക്ഷേപം നടത്തിയവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. തെറ്റിദ്ധരിപ്പിച്ച് അനുയോജ്യമല്ലാത്ത പദ്ധതികളില്‍ നിക്ഷേപിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് എഴുപത്തഞ്ചിലേറെ നിക്ഷേപകര്‍ രംഗത്തെത്തിയത്. 1.35 കോടി ഡോളര്‍ (ഏകദേശം 128 കോടി രൂപ) വരുന്ന നിക്ഷേപം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈനെയും സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് അധിഷ്ഠിത നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 12 മുതല്‍ 19 ശതമാനം വരെ ആദായം ലഭിക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയിരുന്നു. നിക്ഷേപം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുക പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.

വാട്‌സ്ആപ്പില്‍ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍

വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവേശനത്തിലും ഇന്‍കമിങ് കോളുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്. ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍, വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്‌കീകള്‍ ചേര്‍ക്കാനുള്ള ഫീച്ചര്‍ അടങ്ങുന്നതാണ് പുതിയ അപ്‌ഡേറ്റുകള്‍. ആറ് അക്ക പിന്‍ നമ്പറിന് പകരം പാസ്വേഡ് ഉപയോഗിച്ച് വാട്സ്ആപ്പിന്റെ ടു സ്റ്റെപ്പ് വേരിഫിക്കേഷനില്‍ പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള ഓപ്ഷന്‍ ലഭിക്കുന്നു.

സായ് അഭ്യങ്കറിന്റെ പുതിയ സിംഗിള്‍ തരംഗമാകുന്നു

വീണ്ടും തരംഗം തീര്‍ത്ത് സംഗീതസംവിധായകനും ഗായകനുമായ സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ സിംഗിള്‍. ‘റധിമാ’ എന്ന പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഇതുവരെ 48 ലക്ഷത്തിലേറെപ്പേര്‍ കണ്ടു. തിങ്കളാഴ്ച പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിങ് ചാര്‍ട്ടില്‍ രണ്ടാമതാണ്. നടി ഭാഗ്യശ്രീ ബോര്‍സെയാണ് വീഡിയോയില്‍ സായ്‌ക്കൊപ്പമുള്ളത്.

ശ്രീനാഥ് ഭാസി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സഞ്ജ്ന ഗല്‍റാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാര്‍ പ്രഭാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുണ്ടറ ഈസ് മൈ കണ്‍ട്രി അണ്ടര്‍ ദ് കണ്‍ട്രോള്‍ ഓഫ് കേണല്‍ മണ്‍റോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മണിയന്‍പിള്ള രാജു, കുഞ്ചന്‍, വിജയകുമാര്‍, വിജയ് മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ വിപണിയില്‍

ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്‌റ്റൈല്‍ മാക്‌സി സ്‌കൂട്ടറായ എഡിവി 160 വിപണിയില്‍ അവതരിപ്പിച്ചു. 1.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 156.9 സിസി ലിക്വിഡ് കൂള്‍ഡ് സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. 16.09 ബിഎച്ച്പി കരുത്തും 14.9 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

‘ഇങ്ക്വിലാബ്’ പുസ്തക പരിചയം

തൂക്കുമരത്തിന്റെ കയര്‍ കഴുത്തില്‍ വീഴാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വായിച്ചുതീര്‍ത്ത പുസ്തകത്തിന്റെ താള്‍ മടക്കിവെച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നുപോയ ഒരു ഇരുപത്തിമൂന്നുകാരന്റെ ഹൃദയമിടിപ്പ് എപ്പോഴെങ്കിലും തൊട്ടറിഞ്ഞിട്ടുണ്ടോ? ഭഗത് സിംഗ് എന്ന മനുഷ്യന്റെ ആത്മാവിലേക്കുള്ള തീക്ഷ്ണമായൊരു യാത്രയാണ് ശിവപ്രസാദ് പാലോടിന്റെ ‘ഇങ്ക്വിലാബ്’. വില 247 രൂപ.

എച്ച്1എന്‍1 രോഗബാധ: ഐ.എം.എ ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് എച്ച്1എന്‍1 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസിന് പുതിയ വകഭേദങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങള്‍ മിക്കവരിലും തനിയെ മാറുന്നതാണെന്നും ഐ.എം.എ വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന പനിയും വിറയലും, വരണ്ട ചുമ, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.