Home Blog Page 171

ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം.

രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് ഒച്ചു തേവർ കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽപ്പെട്ടത്. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്നും തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം കാട്ടാനക്കൂട്ടം നിൽക്കുന്നത് ഒച്ചു തേവർ കണ്ടിരുന്നില്ല.

കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന സഹപ്രവർത്തകരാണ് പിന്നീട് കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിജെ പി നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ അയ്യൻകാളി ജയന്തി ആഘോഷിച്ചു

മൈനാഗപ്പള്ളി :
ബിജെപി മൈനാഗപ്പള്ളി തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. അയ്യൻകാളിയുടെ ഛായ ചിത്രത്തിന് മുമ്പിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി.
പ്രസിഡന്റ് രാമചന്ദ്രൻ പിള്ള ,ന്യൂനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്, പഞ്ചായത്ത് കമ്മിറ്റി പ്രഭാരി ബി രാധാകൃഷ്ണൻ. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ. ജി ശശിധരൻ,കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസന്നകുമാർ പള്ളിയാടിയിൽ, രാജേന്ദ്രൻ പിള്ള, ജി.ബാബു, സനാധനൻ എ എന്നിവർ പങ്കെടുത്തു.

ഭക്ഷണം കഴിച്ചതിന് ശേഷമുള്ള നടത്തം കൊഴുപ്പ് കുറയ്ക്കുമോ? അറിയേണ്ടത്

ഭക്ഷണം കഴിച്ചയുടൻ നടന്നാൽ ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയുമെന്നാണ് നമ്മളിൽ പലരും കരുതുന്നത്. എന്നാൽ ഭക്ഷണം കഴിച്ചയുടൻ നടക്കുമ്പോൾ ശരീരം പെട്ടെന്ന് കൊഴുപ്പ് കത്തിച്ചു കളയുകയല്ല ചെയ്യുന്നത്. പകരം നമ്മൾ കഴിച്ച ആഹാരത്തെ ശരീരം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന പ്രക്രിയയിലാണ് മാറ്റമുണ്ടാകുന്നത്. ഇത് പരോക്ഷമായി ശരീരഭാരവും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണ ശേഷമുള്ള നടത്തം നൽകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Also Read: കാൻപുരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇൻസുലിൻ അളവ് നിയന്ത്രിക്കുന്നു

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിനും ഉയരുന്നു. ഉയർന്ന ഇൻസുലിൻ അളവ് ശരീരത്തിൽ ഊർജ്ജം കൊഴുപ്പായി ശേഖരിക്കാൻ കാരണമാകും. എന്നാൽ ഭക്ഷണ ശേഷം നടക്കുമ്പോൾ, പേശികൾ ഇൻസുലിന്റെ സഹായമില്ലാതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് ഊർജ്ജത്തിനായി ഉപയോഗിക്കുന്നു. ഇത് ഇൻസുലിൻ പെട്ടെന്ന് ഉയരുന്നത് തടയുകയും പിന്നീട് കൊഴുപ്പ് ദഹിപ്പിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

മെറ്റബോളിസവും കലോറി എരിച്ചിലും

ഭക്ഷണത്തിന് ശേഷമുള്ള നേരിയ നടത്തം ദഹനത്തിന് ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുന്നു. നടക്കുന്നത് വഴി വലിയ തോതിൽ കലോറി എരിഞ്ഞുതീരില്ലെങ്കിലും, ഒരേയിരുപ്പിലിരിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ഇത് വഴി കുറയ്ക്കാൻ സാധിക്കും.

മെച്ചപ്പെട്ട ദഹനവും ഉന്മേഷവും

ആഹാരത്തിന് ശേഷമുള്ള നടത്തം വയർ വീർക്കൽ, അസിഡിറ്റി, നെഞ്ചെരിച്ചിൽ, മന്ദത എന്നിവ ഒഴിവാക്കി ദഹനം വേഗത്തിലാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം കഴിച്ച് 15 മുതൽ 30 മിനിറ്റിനുള്ളിൽ നടക്കേണ്ടതുണ്ട്. ഈ സമയത്താണ് രക്തത്തിൽ ഗ്ലൂക്കോസ് ഉയരുന്നത്.

  1. 10 മുതൽ 15 മിനിറ്റ് വരെയുള്ള ലഘുവായ നടത്തം തന്നെ ധാരാളമാണ്.
  2. പതുക്കെയോ മിതമായ വേഗതയിലോ മാത്രം നടക്കുക.
  3. കഠിനമായ വ്യായാമങ്ങൾ ദഹനത്തെ ബാധിക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

കാൻപുരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റ് കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

കാൻപുർ: ഉത്തർ പ്രദേശിലെ കാൻപുരിൽ പരിശീലന വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗംഗ നദിയോട് ചേർന്നുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തക സംഘം എത്തിച്ചേർന്നു.

ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. എഎസ്ഐയെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. അതേസമയം, പീഡനശ്രമത്തിൽ യുവതി പൊലീസിൽ പരാതി നൽകിയില്ലെന്നാണ് വിവരം.

Also Read: ഇൻസ്റ്റാഗ്രാം സൗഹൃദം ദുരന്തമായി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; 3 കൗമാരക്കാർ കസ്റ്റഡിയിൽ, സംഭവം ഗുജറാത്തിൽ

ശുചിമുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുതറി രക്ഷപ്പെട്ടു എന്നാണ് സഹയാത്രികർ ആർപിഎഫ് ഉദ്യോഗസ്ഥനെ അറിയിച്ചത്. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസിന് സംശയമുണ്ട്. ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, മനപ്പൂർവ്വമുള്ള മർദ്ദനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

സുകുമാരക്കുറുപ്പ് മരിച്ചു? കേസ് അവസാനിപ്പിക്കാൻ പോലീസ്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച്. കേസ് ഫയൽ അവസാനിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകും.

സുകുമാരക്കുറുപ്പിനായിള്ള അന്വേഷണം ഉന്നതതല ചർച്ചയ്ക്കു ശേഷമായിരിക്കും അവസാനിപ്പിക്കുക. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്കാണ് ഇതോടെ ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്നാണ് നിഗമനം.
ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്.

സുകുമാരക്കുറുപ്പിനെ കണ്ടു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്നമ്മ അടക്കം ചില സാക്ഷികളുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടെന്ന നിഗമനത്തിൽ എത്തിയത്.

കൊലയ്ക്ക് ശേഷം സ്ഥലം വിട്ട കുറുപ്പിനെ കണ്ട ഏക മലയാളി ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മയായിരുന്നു. ആ സമയത്ത് ഹൃദ്രോഗിയായിരുന്നു സുകുമാരക്കുറുപ്പെന്നാണ് വെളിപ്പെടുത്തൽ. രത്നമ്മ കുറുപ്പിനെ കണ്ടു എന്ന് പറയുന്ന സമയത്ത് അയാളുടെ പ്രായവും രോഗവും വെച്ച് നോക്കിയാൽ ഇത്രയും കാലം അയാൾ ജീവിച്ചിരിക്കാൻ സാധ്യത വളര കുറവാണ് എന്ന വിലയിരുത്തിലിലാണ് അന്വേഷണ സംഘം. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടന്ന നിഗമനത്തിൽ എത്തിയത്.


1984 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്താൻ നിരപരാധിയായ ചാക്കോയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു.

ഇൻസ്റ്റാഗ്രാം സൗഹൃദം ദുരന്തമായി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; 3 കൗമാരക്കാർ കസ്റ്റഡിയിൽ, സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് പിന്നാലെ ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വൽസാദിലെ തീരദേശ മേഖലയായ തിഥലിലുള്ള സായിബാബ ക്ഷേത്രത്തിന് സമീപം ഓഗസ്റ്റ് 23-ന് രാത്രിയിലാണ് ക്രൂരമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വൽസാദ് സിറ്റി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് പുറത്തറിയുന്നത്.

Also Read: ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; അടക്കാൻ സ്ഥലമില്ലെന്ന് കോർപ്പറേഷൻ

ഏകദേശം രണ്ട് വർഷം മുൻപാണ് പെൺകുട്ടി പ്രതികളിലൊരാളുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓഗസ്റ്റ് 23-ന് സായിബാബ ക്ഷേത്രത്തിന് സമീപമെത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി സ്ഥലത്തെത്തിയപ്പോൾ പ്രതിയുടെ കൂടെ മറ്റൊരു കൂട്ടുകാരൻ കൂടിയുണ്ടായിരുന്നു. മൂവരും ചേർന്ന് നടക്കാനിറങ്ങിയ ശേഷം പെൺകുട്ടിയെ ക്ഷേത്രത്തിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.കെ വർമ്മ പറഞ്ഞു. പിന്നീട് ഇരുവരും ചേർന്ന് മൂന്നാമതൊരു കൂട്ടുകാരനെ കൂടി അങ്ങോട്ട് വിളിച്ചുവരുത്തുകയും മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പുലർച്ചെ 1:30-ഓടെ വാഡിക്ക് സമീപത്തുനിന്നാണ് ഭയന്ന അവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നത് കണ്ട പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലെത്തിയ ശേഷം പെൺകുട്ടി നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രതികളായ മൂന്ന് കൗമാരക്കാരെയും പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്.

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; അടക്കാൻ സ്ഥലമില്ലെന്ന് കോർപ്പറേഷൻ

കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആയിക്കര ഹാർബറിൽ ജൂലൈ 7നാണ് മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തുടർന്ന് അജ്ഞാത മൃതദേഹം സംസ്കരിക്കണം എന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

Also Read: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

എന്നാല്‍ മൃതദേഹം അടക്കാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ മറുപടി നല്‍കി. അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം മാറ്റാൻ നടപടി വേണമെന്ന് ജില്ലാ ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകി.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 165 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. വിദേശ ടൂറിസ്റ്റുകള്‍ അടക്കം ആയിരത്തോളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ തഞ്ചാവൂരില്‍ നിന്നും പോയ 37 തമിഴ്‌നാട്ടുകാരും പെടുന്നു. ബംഗാളില്‍ നിന്നും പോയ 32 പേരെക്കുറിച്ചും വിവരമില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം മലയാളി ടൂറിസ്റ്റ് സംഘം സുരക്ഷിതരാണെന്നാണ് വിവരം. അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

റാസുവ മേഖലയിലുണ്ടായ ദുരന്തത്തില്‍ 165 മരണം സ്ഥിരീകരിച്ചതായും, ആയിരത്തോളം പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായും നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു. കാണാതായ ഇന്ത്യക്കാരില്‍ കൂടുതലും മാനസരോവര്‍ തീര്‍ഥാടകരാണെന്നും നേപ്പാള്‍ മന്ത്രി വ്യക്തമാക്കി. 500 ഓളം വിദേശികളെക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്. ആയിരക്കണക്കിന് വീടുകള്‍ നഷ്ടമായി എന്നും മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു.

കാണാതായ വിദേശ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ഹിമാലയന്‍ രാഷ്ട്രത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇപ്പോഴുണ്ടായ മിന്നല്‍ പ്രളയം. രക്ഷാപ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നത്. വളരെ വേഗം തന്നെ മരുന്നുകളും മറ്റു സാമഗ്രികളും അയച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇടപെട്ട ഇന്ത്യയ്ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്നും നേപ്പാള്‍ മന്ത്രി ശശിശിര്‍ ഖനാല്‍ കൂട്ടിച്ചേര്‍ത്തു.

കുത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്ക്

എറണാകുളം: കുത്താട്ടുകുളത്ത് കാ കൂരിൽ സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു. കാലടിയിൽ നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ പോയ സംഘമാണ് അപകടത്തിൽപെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഒരു സ്‌കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് തെന്നിമാറി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.