28.3 C
Kollam
Thursday 27th August, 2026 | 02:28:24 PM
Home News Breaking News സുകുമാരക്കുറുപ്പ് മരിച്ചു? കേസ് അവസാനിപ്പിക്കാൻ പോലീസ്

സുകുമാരക്കുറുപ്പ് മരിച്ചു? കേസ് അവസാനിപ്പിക്കാൻ പോലീസ്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച്. കേസ് ഫയൽ അവസാനിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകും.

സുകുമാരക്കുറുപ്പിനായിള്ള അന്വേഷണം ഉന്നതതല ചർച്ചയ്ക്കു ശേഷമായിരിക്കും അവസാനിപ്പിക്കുക. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്കാണ് ഇതോടെ ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്നാണ് നിഗമനം.
ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്.

സുകുമാരക്കുറുപ്പിനെ കണ്ടു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്നമ്മ അടക്കം ചില സാക്ഷികളുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടെന്ന നിഗമനത്തിൽ എത്തിയത്.

കൊലയ്ക്ക് ശേഷം സ്ഥലം വിട്ട കുറുപ്പിനെ കണ്ട ഏക മലയാളി ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മയായിരുന്നു. ആ സമയത്ത് ഹൃദ്രോഗിയായിരുന്നു സുകുമാരക്കുറുപ്പെന്നാണ് വെളിപ്പെടുത്തൽ. രത്നമ്മ കുറുപ്പിനെ കണ്ടു എന്ന് പറയുന്ന സമയത്ത് അയാളുടെ പ്രായവും രോഗവും വെച്ച് നോക്കിയാൽ ഇത്രയും കാലം അയാൾ ജീവിച്ചിരിക്കാൻ സാധ്യത വളര കുറവാണ് എന്ന വിലയിരുത്തിലിലാണ് അന്വേഷണ സംഘം. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടന്ന നിഗമനത്തിൽ എത്തിയത്.


1984 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്താൻ നിരപരാധിയായ ചാക്കോയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here