26.1 C
Kollam
Sunday 11th October, 2026 | 01:12:32 AM
Home News Breaking News കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം,പ്രതിപിടിയില്‍

കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം,പ്രതിപിടിയില്‍

കണ്ണൂര്‍. കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം. അതിവിദഗ്ധമായ നീക്കത്തിലൂടെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടം സ്വദേശി എ. ഫൈസലാണ് അറസ്റ്റിലായത്.

20.5 ഗ്രാം എംഡിഎംഎയാണ് ഫൈസലില്‍ നിന്നും കണ്ണൂര്‍ പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പാര്‍സല്‍ വഴി മയക്ക് മരുന്ന് കടത്തുന്നതായി കമ്മീഷണര്‍ പി വിജയ ഭരത് റെഡ്ഡിക്ക് രഹസ്യവിവരം ലഭിച്ചു.

തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്. കണ്ണൂര്‍ എസിപി എം പി ആസാദ്, ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.