Home Blog Page 166

തിരുവനന്തപുരം ചേന്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് കയര്‍ത്ത് സംസാരിച്ച് സംഘാടകര്‍, കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ചേന്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് കയര്‍ത്ത് സംസാരിച്ച് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് വിഡി സതീശനെ തടഞ്ഞത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചേന്തി അനില്‍ അടക്കമുള്ളവരാണ് മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മുഖ്യമന്ത്രി. ഈ പരിപാടിയുടെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ചേന്തി വഴി ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്നു. ആള്‍ക്കൂട്ടത്തെക്കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം നിര്‍ത്തി ആളുകളോട് സംസാരിച്ചു.

തുടര്‍ന്ന് വാഹനത്തില്‍ കയറി പോകാന്‍ തുടങ്ങുമ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അടക്കമുള്ളവര്‍, പരിപാടി ഉദ്ഘാടനം ചെയ്തിട്ട് പോയാല്‍ മതിയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. മുഖ്യമന്ത്രിയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകുകയും ചെയ്തു.

ശ്രീനാരായണ ട്രോഫി ‘പുണ്യാളന്‍ നിരണത്തിന്’

കരുനാഗപ്പള്ളി: 86-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തിന് സമാപനം. അനില്‍ ബോസ് ക്യാപ്റ്റനായുമുള്ള സൗഹൃദം-87ന്റെ ‘പുണ്യാളന്‍ നിരണം’ ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. പോച്ചയില്‍ നാസര്‍ ക്യാപ്റ്റനായുമുള്ള ‘കന്നേറ്റിയുടെ നടുവിലപ്പറമ്പന്‍’ രണ്ടാം സ്ഥാനത്തെത്തി.
തെക്കനോടിയില്‍ ഒ.എന്‍.സി.സി. ബോട്ട് ക്ലബിന്റെ ‘പടിഞ്ഞാറേപ്പറമ്പന്‍’ ഒന്നാമതും ഐക്യം ബോട്ട് ക്ലബിന്റെ ‘ചെല്ലിക്കാടന്‍’ രണ്ടാമതുമെത്തി. വെപ്പ് വള്ളങ്ങളില്‍ ന്യൂ ടൗണ്‍ ബോട്ട് ക്ലബിന്റെ ‘മണലി’ ഒന്നാം സ്ഥാനവും ഐക്യം ബോട്ട് ക്ലബിന്റെ ‘നവജ്യോതി’ രണ്ടാം സ്ഥാനവും നേടി.

SBI ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2026: 9,100-ലധികം ഒഴിവുകൾ; വിശദവിവരങ്ങൾ അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലെ 7,680 റെഗുലർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലായി 1,444 ബാക്ക്‌ലോഗ് ഒഴിവുകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്.

Also Read: മധുരത്തോടുള്ള അമിതമായ താല്പര്യവും വിശപ്പും; ശരീരത്തിൽ പ്രോട്ടീൻ കുറവാണെന്ന് സൂചിപ്പിക്കുന്ന 3 ലക്ഷണങ്ങൾ

യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക്/കേന്ദ്രഭരണ പ്രദേശത്തേക്ക് മാത്രമായി അപേക്ഷിക്കാം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ നിർദ്ദിഷ്ട പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ ഉദ്യോഗാർഥികൾക്ക് സാധിക്കണം.

പ്രധാന തീയതികൾ

ഓൺലൈൻ രജിസ്ട്രേഷൻ: 2026 ഓഗസ്റ്റ് 11

അപേക്ഷിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 31

പ്രിലിമിനറി പരീക്ഷ: 2026 സെപ്റ്റംബർ (തൽക്കാലിക തീയതി)

മെയിൻ പരീക്ഷ: 2026 നവംബർ (തൽക്കാലിക തീയതി)

പ്രാദേശിക ഭാഷാ പരീക്ഷ: പ്രൊവിഷണൽ സെലക്ഷനുശേഷം ജോയിൻ ചെയ്യുന്നതിന് മുമ്പ് (ബാധകമായ ഇടങ്ങളിൽ മാത്രം)

യോഗ്യതാ മാനദണ്ഡങ്ങൾ

പ്രായപരിധി: 2026 ഏപ്രിൽ 1 അനുസരിച്ച് 20-നും 28-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവരാകണം).

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

അവസാന വർഷ വിദ്യാർഥികൾ: ബിരുദ പഠനത്തിന്റെ അവസാന വർഷത്തിൽ പഠിക്കുന്നവർക്കും താൽക്കാലികമായി അപേക്ഷിക്കാം. എന്നാൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2026 ഡിസംബർ 31-നകം ബിരുദം നേടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.

ഭാഷാ പരിജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ ഈ ഭാഷ പഠിച്ച സർട്ടിഫിക്കറ്റ് ഉള്ളവർ പ്രാദേശിക ഭാഷാ പരീക്ഷ എഴുതേണ്ടതില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവ അടങ്ങിയതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷ 100 മാർക്കിനും മെയിൻ പരീക്ഷ 200 മാർക്കിനുമായിരിക്കും. പ്രിലിമിനറി പരീക്ഷയിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല; മെയിൻ പരീക്ഷയിലെ മാർക്കിന്റെയും ഭാഷാ പരീക്ഷയിലെ യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ നിയമനം.

മധുരത്തോടുള്ള അമിതമായ താല്പര്യവും വിശപ്പും; ശരീരത്തിൽ പ്രോട്ടീൻ കുറവാണെന്ന് സൂചിപ്പിക്കുന്ന 3 ലക്ഷണങ്ങൾ

പ്രോട്ടീൻ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് എത്തുന്നത് മസിലുകൾ പെരുപ്പിക്കലും ജിം വ്യായാമങ്ങളുമാണ്. എന്നാൽ മസിലുകൾ വളർത്തുന്നതിന് അപ്പുറമായി പ്രോട്ടീൻ നമ്മുടെ ശരീരത്തിൽ പല പ്രധാന ധർമ്മങ്ങളും നിർവ്വഹിക്കുന്നുണ്ട്. ശരീര കോശങ്ങളെ പിന്തുണയ്ക്കുന്നതിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ഭക്ഷണം കഴിച്ച ശേഷം വയർ നിറഞ്ഞ അനുഭവം നൽകുന്നതിനും പ്രോട്ടീൻ അത്യാവശ്യമാണ്.

Also Read: ഗുരുദർശനങ്ങൾ അതിരുകൾ കടന്ന് സഞ്ചരിക്കണം, ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി

അതിനാൽ തന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്റെ അളവ് നമ്മുടെ ദിനചര്യയെ ബാധിക്കും. ഭക്ഷണത്തിൽ പ്രോട്ടീൻ കുറവാണെങ്കിൽ അടിക്കടി വിശപ്പ് ഉണ്ടാവാനും മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹം തോന്നാനും സാധ്യതയുണ്ട്. ശരീരത്തിൽ പ്രോട്ടീൻ കുറവാണെന്ന് സൂചിപ്പിക്കുന്ന 3 ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കാൽപ്പാദങ്ങളിലും കണങ്കാലുകളിലും ഉണ്ടാകുന്ന വീക്കം

ശരീരത്തിൽ പ്രോട്ടീന്റെ അളവ് ഗണ്യമായി കുറയുമ്പോൾ, രക്തത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ആൽബുമിൻ എന്ന പ്രോട്ടീന്റെ അളവ് കുറയുകയും ഇത് ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാവുകയും ചെയ്യുന്നു.

മധുരത്തോടുള്ള താല്പര്യം

ശരീരത്തിന് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ, പെട്ടെന്ന് ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾക്കായി ശരീരം ആഗ്രഹിക്കുന്നു. ഇത് അടിക്കടി മധുരപലഹാരങ്ങൾ കഴിക്കാനുള്ള തോന്നലിലേക്ക് നയിക്കുന്നു.

ഭക്ഷണം കഴിച്ച ഉടൻ തന്നെ വിശപ്പ് തോന്നുക

വയറുനിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും വിശപ്പ് തോന്നാറുണ്ടോ? എങ്കിൽ അത് പ്രോട്ടീന്റെ കുറവാകാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത് വരെ ശരീരം വിശപ്പിന്റെ സൂചനകൾ നൽകിക്കൊണ്ടേയിരിക്കും.

ഗുരുദർശനങ്ങൾ അതിരുകൾ കടന്ന് സഞ്ചരിക്കണം, ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി

v d satheesan reply on events during rain disaster

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി ഡി സതീശൻ. കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: നേപ്പാൾ പ്രളയം: രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എസ് ജയശങ്കർ; നേപ്പാൾ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു

ലോകമെമ്പാടുമുള്ള സകല സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും പരിഹാരവും മരുന്നുമായി ഗുരുദർശനങ്ങൾ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ പ്രേരിപ്പിച്ച ശ്രീനാരായണഗുരു യഥാർത്ഥത്തിൽ ഒരു വിശ്വഗുരുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെപ്പോലും ഗുരുദേവദർശനങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ അതിർത്തിയും കഴിഞ്ഞ് ലോകമെമ്പാടും സഞ്ചരിക്കേണ്ട ഒന്നാണ് അവിടുത്തെ ആശയങ്ങൾ. ഡൽഹിയിലെ ഗുരുദേവ കേന്ദ്രം കേവലം ഒരു പൂർണ്ണകായ പ്രതിമയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിനു മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് ജയന്തി ആഘോഷത്തിന് വർക്കല ശിവഗിരിയിൽ തുടക്കമായി. ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച തിരുജയന്തി സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. വൈകിട്ട് 6 30 ന് ചെമ്പഴന്തി ഗുരുകുലത്തിൽ വെച്ച് നടന്ന തിരുജയന്തി മഹാസമ്മേളനമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്.

​കന്നേറ്റി ജലോത്സവത്തിന് എല്ലാ വർഷവും 10 ലക്ഷം രൂപ ധനസഹായം നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്

കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന ജലോത്സവങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കന്നേറ്റി ജലോത്സവത്തിന് ടൂറിസം വകുപ്പ് 10 ലക്ഷം രൂപയുടെ ധനസഹായം ഇനിമുതൽ എല്ലാ വർഷവും ലഭ്യമാക്കുമെന്നും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. കന്നേറ്റി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
​ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള ട്രോഫി നൽകുന്ന കേരളത്തിലെ ഏക ജലോത്സവമാണ് കന്നേറ്റിയിലേത്. ഗുരുദേവ ജയന്തിയും മഹാത്മാ അയ്യങ്കാളി ജയന്തിയും ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ദിനത്തിലാണ് ഇത്തവണ ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
​ജലോത്സവത്തിന്റെ നടത്തിപ്പിനായി സി ആർ മഹേഷ്‌ എം എൽ എയുടെയും കെ സി വേണുഗോപാൽ എം പിയുടെയും ആവശ്യപ്രകാരമാണ് ആദ്യഘട്ടത്തിൽ അനുവദിച്ച 5 ലക്ഷം രൂപ 10 ലക്ഷമായി വർധിപ്പിച്ചത്. സാധാരണയായി ഇത്തരം മത്സരങ്ങൾക്ക് അനുവദിക്കുന്ന തുകയേക്കാൾ ഉയർന്ന തുകയാണിത്. കൂടാതെ, ജലോത്സവ പവലിയൻ നിർമാണത്തിന് ആവശ്യമായ പിന്തുണ എം എൽ എ ഫണ്ടിൽ നിന്നടക്കം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

​ചടങ്ങിൽ സി ആർ മഹേഷ്‌ എം എൽ എ അധ്യക്ഷത വഹിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി, ജില്ലാ കലക്ടർ ആനി ജൂലിയ തോമസ്, കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ പി സോമരാജൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വാണിജ്യ-വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു

നേപ്പാൾ പ്രളയം: രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് എസ് ജയശങ്കർ; നേപ്പാൾ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു

ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപ്പെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ചു. ദുരന്തമുഖത്തുനിന്നുണ്ടായ അവരുടെ അനുഭവങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ അദ്ദേഹം, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച നേപ്പാൾ സൈന്യത്തിനും സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി അറിയിച്ചു.

Also Read: 18 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളിൽ തകർന്നു, റോഡിൽ ഭീമൻ ഗർത്തം

തുടർന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലുമായി ഫോണിൽ സംസാരിച്ച ജയശങ്കർ, രക്ഷാദൗത്യത്തിന് നന്ദി അറിയിക്കുകയും ആവശ്യമായ ഏത് സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, 8 മലയാളികളെയും കാണാനില്ല

അതേസമയം നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനൊപ്പം 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്താൻ സാധിച്ചു. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളിൽ തടസ്സപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി എൻ ഡി ആർ എഫ് (NDRF) സംഘത്തെ അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചിട്ടുണ്ട്. ഇതിനായി നേപ്പാൾ സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. തകർന്ന ഗതാഗതമാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കാൻ ബെയ്ലി പാലങ്ങൾ അടക്കം നിർമ്മിച്ച് നൽകാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തന ഏകോപനവും ഊർജിതമായി പുരോഗമിക്കുകയാണ്.

18 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളിൽ തകർന്നു, റോഡിൽ ഭീമൻ ഗർത്തം

മുംബൈ: പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ 18 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ്, നിർമ്മാണം പൂർത്തിയായി വെറും മൂന്ന് മാസത്തിനുള്ളിൽ തകർന്നു. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടതോടെ നിർമാണ പ്രവൃത്തിയുടെ ഗുണനിലവാരത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.

Also Rea: ജാതി പറയുന്നത് അഭിമാനമാണ്, അപമാനമല്ല; ലീഗിന് പരോക്ഷ വിമര്‍ശനം, മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ

മഹാരാഷ്ട്രയിലെ ഡാഹാനുവിലെ 15.5 കിലോമീറ്റർ നീളമുള്ള സാരണി-ഉർസെ-ഐന റോഡാണ് തകർന്നത്. 10 അടിയിലധികം ആഴമുള്ള വലിയ കുഴിയുണ്ടായി. കുഴിയുടെ വലിപ്പം കാരണം കരാറുകാരന്റെ ട്രക്ക് തന്നെ ഭാഗികമായി ഇതിനുള്ളിൽ കുടുങ്ങിപ്പോയി.

വിക്രംഗഡിലെ ജിജാവു കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് നിർമ്മിച്ചത്. ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗവും നിലവാരമില്ലാത്ത നിർമ്മാണ പ്രവൃത്തിയുമാണ് നിർമ്മാണം പൂർത്തിയായി മൂന്ന് മാസത്തിനുള്ളിൽ റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിർമ്മാണം നടക്കുമ്പോൾ തന്നെ ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് അധികൃതർക്ക് മുന്നിൽ നിരന്തരം പരാതിപ്പെട്ടിരുന്നുവെങ്കിലും അവർ ഇതൊന്നും കാര്യമാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.

പുതിയ റോഡിന്‍റെ പെട്ടെന്നുള്ള തകർച്ച പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കരാറുകാരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടിയും അന്വേഷണവും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ജാതി പറയുന്നത് അഭിമാനമാണ്, അപമാനമല്ല; ലീഗിന് പരോക്ഷ വിമര്‍ശനം, മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ

പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം.

Also Read: വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍

ചാനലുകാരെ കാണുമ്പോൾ പേടി തോന്നുന്നുവെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാൻ ആരും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വളച്ചൊടിച്ച് പറയാൻ അറിയില്ലാത്തതുകൊണ്ട് പറയേണ്ട കാര്യങ്ങൾ നേരെയാണ് പറയുന്നത്. തനിക്ക് പത്മഭൂഷൺ കിട്ടിയത് പോലും ചർച്ച ചെയ്ത മാധ്യമങ്ങൾ താൻ എന്ത് പറഞ്ഞാലും ജാതി പറഞ്ഞു എന്ന് പറഞ്ഞ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സത്യം പറഞ്ഞതിന്റെ പേരിൽ വേട്ടയാടപ്പെടുകയാണ്. ലീഗിനെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, താൻ ലീഗിനെയാണ് പറഞ്ഞതെന്നും മുസ്ലിം സമുദായത്തെ അല്ലെന്നും വ്യക്തമാക്കി. മതം പറഞ്ഞ് സംഘടിച്ചവരും മതമാണ് എന്ന് പറഞ്ഞവരും എവിടെ എത്തി എന്ന് ആലോചിക്കണം. താനാണ് ഇത് പറഞ്ഞതെങ്കിൽ തല എടുത്തേനെ. മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാൽ ചട്ടവും നിയമവും ഉണ്ടാകുന്നു. എന്നാൽ മലപ്പുറത്ത് മാത്രമല്ല കാസർകോടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാൽ കുലദ്രോഹിയായി ചിത്രീകരിച്ച് മതവിദ്വേഷമായി മാറ്റുന്ന കാലമാണിത്. ജാതിയല്ല, നീതിയാണ് താൻ പറഞ്ഞതെന്നും മറ്റുള്ളവർ പറഞ്ഞാൽ നീതിയും തങ്ങൾ പറഞ്ഞാൽ ജാതിയുമാകുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ്.സി യിൽ മുസ്ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവരെ തിരിഞ്ഞുനോക്കിയില്ല. എന്നും നീതി നിഷേധിക്കപ്പെട്ട അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. ജാതി സംവരണം ഉള്ള നാട്ടിൽ ജാതി പറയുന്നത് അഭിമാനമാണെന്നും അപമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന് മറുപടിയായി, ഗണപതി മിത്താണെന്ന് ഷംസീർ തന്നെ പറഞ്ഞില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് നിയമസഭയിൽ ഭരിക്കാനുള്ള സീറ്റിലാക്കി. തന്റെ കുഴപ്പമാണെങ്കിൽ വടക്ക് എങ്ങനെ ഇത്ര വോട്ട് കിട്ടി എന്ന് പരിശോധിക്കണം. പിണറായിയെയും അച്യുതാനന്ദനെയും ചീത്ത പറയാൻ താൻ ആളല്ലെന്നും താൻ ഒരു സമുദായത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പങ്കുവെച്ചതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി അറസ്റ്റില്‍

പട്ടാഴി: പട്ടാഴി പുളിവിളയില്‍ വയോധികയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടമ്പനാട് മണ്ണടി തനിമ ഹൗസില്‍ ഹമീദ് (64) നെയാണ് കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഹരിചന്ദ് കെ.ആര്‍. ന്റെ നേത്യത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പി. അനില്‍കുമാര്‍, കെ.എസ്. മധുസൂദനന്‍പിളള, സിപിഒമാരായ സാനി, സുബിന്‍, വിനില്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പത്തനാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.