Home News Breaking News കുണ്ടറയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി

കുണ്ടറയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തി

കുണ്ടറ: വെള്ളിമൺ വ്‌ലാവേത്ത് രാജുമന്ദിരത്തിൽ രാജു (56) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ ലേഖാ മേരി (48) അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ രാജു കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ലേഖാ മേരി ആശുപത്രിയിലെത്തിച്ചത്. ഇൻക്വസ്റ്റ് നടപടിക്കിടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

കഴുത്തിൽ ശക്തമായി അമർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ചോദ്യം ചെയ്യലിൽ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയതായി ലേഖാ മേരി സമ്മതിച്ചു. ഭർത്താവിന്റെ മദ്യപാനവും മർദനവും കൂടാതെ പൂർവിക സ്വത്ത് തന്റെ പേരിൽ എഴുതിനൽകാത്തതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് റിമാൻഡ് ചെയ്യും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here