29.9 C
Kollam
Sunday 4th October, 2026 | 03:35:05 PM
Home News Kerala സ്പായുടെ മറവിൽ രാസലഹരി നൽകി ലൈംഗികാതിക്രമം; നടത്തിപ്പുകാരൻ പിടിയിൽ

സ്പായുടെ മറവിൽ രാസലഹരി നൽകി ലൈംഗികാതിക്രമം; നടത്തിപ്പുകാരൻ പിടിയിൽ

തിരൂർ: സ്പായുടെ മറവിൽ രാസലഹരികൾ നൽകി ലൈംഗികാതിക്രമത്തിനും പെൺവാണിഭത്തിനും സഹായം നൽകിയെന്ന കേസിൽ സ്പാ നടത്തിപ്പുകാരൻ അറസ്റ്റിൽ. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടം സ്വദേശി കാട്ടിപറമ്പിൽ ശരത്പ്രസാദ് (29) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.
കോളേജ് വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ സ്പായിലും വിവിധ സ്ഥലങ്ങളിലും എത്തിച്ച് രാസലഹരി നൽകി മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ സൗകര്യമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇരകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പിന്നീട് വീണ്ടും പീഡിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
അന്വേഷണത്തിൽ പ്രതിയുടെ വലയിൽ നിരവധി പേർ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി. തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, അനുഷ, ഇക്ബാൽ, നസീർ തിരൂർക്കാട്, എസ്.സി.പി.ഒ അരുൺ ചോലക്കൽ, ടോണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അനധികൃത സ്പാകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here