Home Blog Page 164

കെപി എം എസ് കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളി അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു

ശാസ്‌താംകോട്ട:കെ.പി.എം എസ് കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളിയുടെ 163-ാംമത് ജന്മദിനത്തോടനുബന്ധിച്ച് മുഴുവൻ ശാഖാ കേന്ദ്രങ്ങളിലും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.രാവിലെ മഹാത്മാവിൻ്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന, മധുരം വിതരണം, സന്ദേശ റാലി , ജന്മദിന സന്ദേശം തുടങ്ങിയവ നടത്തി. വിവിധ ശാഖാ കേന്ദ്രങ്ങളിൽ നടന്ന ജന്മദിന സന്ദേശം സംസ്ഥാന കമ്മിറ്റി അംഗം ജയിനമ്മ ,യൂണിയൻ പ്രസിഡൻ്റ് സി.സത്യവതി സെക്രട്ടറി ശ്രീനിലയം സുരേഷ്, ട്രഷറർ രശ്‌മി, യൂണിയൻ ഭാരവാഹികളായ ബൈജു,ലതിക,കുന്നത്തൂർ രാധാകൃഷ്ണൻ, ശ്രീകുമാർ,ബിന്ദു പ്രസന്നൻ,സുമ, അരുൺ എന്നിവർ നേതത്വം നൽകി.

മാർത്തോമ്മാ സംഗമം -2026, നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിലെ തിരുവനന്തപുരം സെന്ററിലെ ഇടവകകൾ സംഘടിപ്പിക്കുന്ന “മാർത്തോമ്മാ സംഗമം-2026” നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂൾ ക്യാമ്പസിലെ ഡോ. ജോസഫ് മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ രാവിലെ 8 ന് വിശുദ്ധ കുർബാന യോടെ ആരംഭിക്കും.
“ജീവിതത്തിന്റെ ഏടുകളും, ബന്ധത്തിന്റെ കണ്ണികളും – ഒരു കുടുംബദർശനം” എന്നതാണ് ഈ വർഷത്തെ സംഗമത്തിന്റെ ചിന്താവിഷയം.
കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും കുടുംബ ജീവിതവും ആത്മീയതയിൽ അടിസ്ഥാനപ്പെട്ട മൂല്യ വർധിത സാമൂഹ്യ ക്രമങ്ങളും വളർത്തുന്നതിന് അവസരമൊരുക്കുകയെന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. സംഗമത്തോടനുബന്ധിച്ച് യുവജനങ്ങൾക്കും സൺഡേസ്കൂൾ കുട്ടികൾക്കുമായി പ്രത്യേക പരിപാടികൾ ക്രമികരിച്ചിട്ടുണ്ട്.
ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയെ തുടർന്ന് നടക്കുന്ന മാർത്തോമ്മാ സംഗമം ഡോ ഐസക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യും.
റവ. ഡോ. കെ. തോമസ്, റവ. ടോണി ഈപ്പൻ വർഗീസ്,  ബ്രിജിൻ ജോർജ്ജ് ഫിലിപ്പ് എന്നിവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് റവ. ഷിബു ഓ പ്ലാവിള അറിയിച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മധ്യേഷൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന മോ​ദി കി​ർ​ഗി​സ്ഥാ​നി​ൽ ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യാ​യ എ​സ്‍​സി​ഒ​യു​ടെ ഉ​ച്ച​കോ​ടി​യി​ലും പ​ങ്കെ​ടു​ക്കും. നാ​ല് ദി​വ​സ​മാ​ണ് സ​ന്ദ​ർ​ശ​നം.

മധ്യേഷൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ന് ഒ​മ്പ​തി​നാ​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​റ​പ്പെ​ടു​ക. ഉ​സ്ബെ​ക് പ്ര​സി​ഡ​ന്‍റ് ഷ​വ്ക​ത് മി​ർ​സി​യോ​യേ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, ഡി​ജി​റ്റ​ൽ ക​ണ​ക്റ്റി​വി​റ്റി, ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ച​ർ​ച്ച​യാ​കും. മോ​ദി​യു​ടെ നാ​ലാ​മ​ത്തെ ഉ​സ്ബെ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

31, 1 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 26-ാമ​ത് ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. പ്രാ​ദേ​ശി​ക സു​ര​ക്ഷ, ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, ഗ​താ​ഗ​ത ബ​ന്ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് അ​വ​ത​രി​പ്പി​ക്കും. എ​സ്‌‌​സി​ഒ നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ളും ന​ട​ത്തും.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ട്ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​വും ഉ​ച്ച​കോ​ടി വി​ല​യി​രു​ത്തും. പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫും ഉ​ച്ച​കോ​ടി​ക്കെ​ത്തും. കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന ആ​റാ​മ​ത് വേ​ൾ​ഡ് നോ​മാ​ഡ് ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം; ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ, നടപടിക്ക് കെപിസിസി

തിരുവനന്തപുരം: ചതയദിന പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ഡ‍ിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ. ശ്രീകാര്യം പോലീസാണ് അറസ്റ്റ് രേഖപ്പെടു ത്തിയത്. ഗ്രൂപ്പിസത്തിൻ്റെ ഇരയെന്നാണ് ചേന്തി അനിൽ പ്രതികരിച്ചുജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ചാണ് അനിലിനെ ചതയദിനാഘോഷം നടന്ന സ്ഥലത്ത് നിന്നാണ് അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും.

മുഖ്യമന്ത്രിയുടെ ഒദ്യോദ​ഗിക ജോലി തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവെച്ചു, മോശമായി പെരുമാറൽ, ​ഗതാ​ഗത ത‌ടസമുണ്ടാക്കി എന്നീ കുറ്റങ്ങൾ ചുമത്തി അനിലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്തത്. വെള്ളി വൈകീട്ട് 6 മണിയോടെയാണ് സംഭവം. ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺ​ഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയാണ് പ്രവർത്തകർ തടഞ്ഞത്.

വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ വി ഡി സതീശൻ വളരെ മോശം വാക്കുകൾ ഉപയോ​ഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ തീയതി വാങ്ങിയിരുന്നതായും തുടർന്ന് പരിപാടിക്കായി വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും സംഘാടകർ പറഞ്ഞിരുന്നു. എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.
ഡി സി സി യുമായി ആലോചിച്ച് നടപടിയെടുക്കുമെന്നാണ് കെ പി സി സി നില പാട്.

പു​ലി​യി​റ​ങ്ങും, ന​ഗ​രം വി​റ​യ്ക്കും

തൃശൂർ: അസുരതാളം കൊട്ടിക്കയറുമ്പോൾ, അരമണിയും വയറും കുലുക്കി വന്യമായ ചുവടുകളുമായി മടവിട്ടിറങ്ങുന്ന പുലികൾക്കൊപ്പം ചേരാൻ കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ നഗരം ഒരുങ്ങി.

പു​​​ലി​​​മ​​​ട​​​ക​​​ളി​​​ൽ​​​നി​​​ന്നു വ​​​ര​​​യ​​​ൻ​​​പു​​​ലി​​​ക​​​ളും പു​​​ള്ളി​​​പ്പു​​​ലി​​​ക​​​ളും ക​​​രി​​​ന്പു​​​ലി​​​ക​​​ളും ഇ​​​ന്നു വൈ​​​കി​​​ട്ട് നാ​​​ലു​​​മു​​​ത​​​ല്‍ സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലേ​​​ക്കു കു​​​തി​​​ച്ചെ​​​ത്തും. നി​​​റ​​​ങ്ങ​​​ളും താ​​​ള​​​വും ചു​​​വ​​​ടു​​​ക​​​ളും മേ​​​ള​​​വും ചേ​​​ർ​​​ന്ന് ന​​​ഗ​​​ര​​​വീ​​​ഥി​​​ക​​​ൾ പു​​​ലി​​​ക്ക​​​ട​​​ലാ​​​യി മാ​​​റു​​​ന്ന കാ​​​ഴ്ച​​​യ്ക്ക് ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മാ​​​ത്രം.

ഒ​​​ൻപതുദേ​​​ശ​​​ങ്ങ​​​ൾ, നാ​​​നൂ​​​റ്റി​​​യ​​​ൻപതി​​​ലേ​​​റെ പു​​​ലി​​​ക​​​ൾ, നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ക​​​ലാ​​​കാ​​​ര​​​ൻ​​​മാ​​​ർ, പു​​​ലി​​​ക്ക​​​ളി​​​പ്രേ​​​മി​​​ക​​​ൾ ചേ​​​ർ​​​ന്നൊ​​​ഴു​​​കു​​​ന്ന ജ​​​ന​​​സാ​​​ഗ​​​രം… തൃ​​​ശൂ​​​രി​​​ന്‍റെ ത​​​ന​​​തു ക​​​ലാ​​​രൂ​​​പ​​​മാ​​​യ പു​​​ലി​​​ക്ക​​​ളി​​​മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് അ​​​ര​​​ങ്ങു​​​ണ​​​രു​​​ക​​​യാ​​​ണ്.

ഓ​​​രോ ദേ​​​ശ​​​ത്തി​​​നും സ്വ​​​ന്തം താ​​​ള​​​വും ഭാ​​​വ​​​വും അ​​​ത്ഭു​​​ത​​​ങ്ങ​​​ളും. ഓ​​​ണാ​​​ഘോ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ഉ​​​പ​​​രി തൃ​​​ശൂ​​​രി​​​ന്‍റെ മ​​​ണ്ണും മ​​​ന​​​സും പാ​​​ര​​മ്പര്യ​​​വും ഒ​​​രു​​​മി​​​ച്ചു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന് പു​​​ലി​​​മ​​​ട​​​ക​​​ൾ ഒ​​​രു​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു.

പു​​​ലി​​​ക്ക​​​ളി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ര​​​ണ്ടു​​​മു​​​ത​​​ൽ തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ടാ​​​വും. സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലും സ​​​മീ​​​പ​​​റോ​​​ഡു​​​ക​​​ളി​​​ലും രാ​​​വി​​​ലെ മു​​​ത​​​ൽ പാ​​​ർ​​​ക്കിം​​​ഗ് അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

നേ​പ്പാ​ൾ പ്ര​ള​യ ദു​ര​ന്തം: മ​ര​ണ​സം​ഖ്യ 600 ക​ട​ന്നു, 1924 പേ​രെ കാ​ണാ​നി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 600 ക​ട​ന്നു. കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 1924 ആ​യി എ​ന്ന് നേ​പ്പാ​ൾ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ആ​യി​ര​ത്തോ​ളം പേ​രെ കാ​ണാ​താ​യി എ​ന്ന ക​ണ​ക്കാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന​ത്.

ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ പ​ണി​യെ​ടു​ത്തി​രു​ന്ന 993 പേ​രെ കാ​ണാ​താ​യി. 500 ഓ​ളം വി​ദേ​ശ പൗ​ര​ന്മാ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 320 ഇ​ന്ത്യ​ക്കാ​രും വി​ദേ​ശ​പൗ​ര​ത്വ​മു​ള്ള നൂ​റി​ല​ധി​കം ഇ​ന്ത്യ​ൻ വം​ശ​ജ​രും കാ​ണാ​താ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

അ​തേ​സ​മ​യം, തു​ര​ങ്ക​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ വൈ​ദ​ഗ്ധ്യ​മു​ള്ള സം​ഘം ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​പ്പാ​ളി​ലെ​ത്തി. യൂ​റോ​പ്യ​ൻ യൂ​ണി​യ​നും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും നേ​പ്പാ​ളി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. 

ടി​ബ​റ്റി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്ന 149 പേ​രു​ടെ പ​ട്ടി​ക വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. ഗു​ജ​റാ​ത്തി​ൽ നി​ന്നും ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ് പ​ട്ടി​ക​യി​ൽ കൂ​ടു​ത​ലും.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 | ഓഗസ്റ്റ് 29 | ശനി 1202 | ചിങ്ങം 13 | പൂരുരുട്ടാതി

പ്രഭാത വാർത്തകൾ

നേപ്പാളിലെ മിന്നല്‍ പ്രളയം: മരണം 584 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു മലയാളികളടക്കം 320 ഇന്ത്യക്കാരെ കാണാനില്ല. മരണസംഖ്യ 584 ആയി. ഇന്നലെ 160 മൃതദേഹങ്ങള്‍ കണ്ടെത്തി. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

പരീക്ഷാഫലം

യുജിസി നെറ്റ് ഫലം പ്രഖ്യാപിച്ചു; 97,000-ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിന് അർഹത നേടി

രാജ്യത്തെ സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും യോഗ്യത നേടാന്‍ ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 84 വിഷയങ്ങളുടെ ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ 6.07 ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ 97,000 ത്തിലധികം പേര്‍ പിഎച്ച്ഡി പ്രവേശനത്തിനും നാലായിരത്തിലധികം പേര്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനും അര്‍ഹത നേടി. ചോദ്യപ്പേപ്പറുകളില്‍ പിഴവുണ്ടായ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പുനപരീക്ഷ അടുത്ത മാസം നടക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാഷ്ട്രീയ വാർത്തകൾ

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കയര്‍ത്തു സംസാരിച്ചു: കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരം ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞ് കയര്‍ത്തു സംസാരിച്ച കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് രാത്രി അറസ്റ്റു ചെയ്തു. ചേന്തിയിലെ ഗുരുജയന്തി പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ഗുരുജയന്തി പരിപാടിക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. കാര്‍ നിര്‍ത്തി അനിലിനോടും മറ്റും സംസാരിച്ച മുഖ്യമന്ത്രിയോട് ചേന്തി അനില്‍ കയര്‍ത്തു സംസാരിച്ചിരുന്നു.

കേരള വാർത്ത

സുകുമാര കുറുപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം: ക്രൈംബ്രാഞ്ച് അന്വേഷണം

സുകുമാര കുറുപ്പിനെ ബ്രൂണോയില്‍ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നില്‍ ഗൂഢോലചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാര കുറുപ്പിനെ കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ആചാരങ്ങളും ദർശനങ്ങളും

ശ്രീനാരായണഗുരു യഥാര്‍ത്ഥത്തില്‍ വിശ്വഗുരു: മുഖ്യമന്ത്രി വി ഡി സതീശന്‍

വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ പ്രേരിപ്പിച്ച ശ്രീനാരായണഗുരു യഥാര്‍ത്ഥത്തില്‍ വിശ്വഗുരുവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള പോലീസ്

പിണറായി വിജയന്റെ വസതിയില്‍ പരിശോധന: പ്രതികളുടെ ഫോണ്‍ പാസ്‌വേഡ് കൈമാറാത്തതില്‍ പൊലീസ് കോടതിയിലേക്ക്

പിണറായി വിജയന്റെ വസതിയില്‍ പരിശോധനയക്കെത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വാഹനത്തിനെതിരേ ആക്രമണം നടത്തിയ കേസിലെ നാലു പ്രതികള്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സഹകരിക്കുന്നില്ലെന്ന് പോലീസ്. സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു ഉള്‍പ്പെടെ 4 പ്രതികളുടെ മൊബൈല്‍ ഫോണ്‍ പോലീസിനു തുറക്കാനായിട്ടില്ല. പാസ്വേഡ് കൈമാറാത്തതാണു കാരണം. ഗൂഡാലോചന മറച്ചുവയ്ക്കാനാണ് ശ്രമം എന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണു പോലീസിന്റെ നീക്കം.

ദുഃഖകരമായ വാർത്ത

ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

മലപ്പുറം കിഴിശ്ശേരിയില്‍ കൊണ്ടോട്ടി സബ് ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്സവങ്ങൾ

തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്; ഗതാഗത നിയന്ത്രണവും പ്രാദേശിക അവധിയും

ഓണാഘോഷത്തോടനുബന്ധിച്ചു തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. വൈകുന്നേരം മൂന്നരയോടെ പുലിക്കളി സംഘങ്ങള്‍ തെരുവിലിറങ്ങും. ഉച്ചയ്ക്കു രണ്ടു മുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടനുസരിച്ചു പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി.

സംഘടനകൾ

ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസംഗം സമസ്ത മുശാവറ പരിശോധിക്കുമെന്ന് ജിഫ്രി തങ്ങള്‍

മലപ്പുറത്തു സിപിഎം വേദിയില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗം സമസ്ത മുശാവറ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍. ഉമര്‍ ഫൈസിയുടേത് ഉള്‍പ്പെടെ ചില നേതാക്കളുടെയും പോഷക സംഘടനകളുടെയും പരസ്യ പ്രസ്താവനകള്‍ അച്ചടക്കത്തിനും സംഘടനാ നിലപാടുകള്‍ക്കും നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങൾ

കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു കുട്ടികൾ മരിച്ചു

കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. വടകര മണിയൂര്‍ പാലയാട് നടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്കും കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുട്ടിക്കുമാണ് ജീവന്‍ നഷ്ടമായത്. പാലയാട് നടയില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ പാലയാട് സ്വദേശി നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്പുറത്ത് സിനാന്‍ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്താനായി. കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിന്‍ (15) എന്ന കുട്ടിയാണ് മരിച്ചത്.

ജലോത്സവം

പായിപ്പാട് ജലോത്സവം: പായിപ്പാടന്‍ ചുണ്ടന്‍ ജേതാവ്

അച്ചന്‍കോവിലാറില്‍ നടന്ന പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാവായി. ഫൈനല്‍ മത്സരത്തില്‍ മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേലപ്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് മഹേഷ് കറുകത്തറയില്‍ ക്യാപ്റ്റനായ ആരോമാ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടന്‍ കിരീടം ചൂടിയത്.

അപകടങ്ങൾ

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോര്‍ ബോട്ടില്‍നിന്ന് ആറ്റില്‍ വീണ് യുവാവ് മുങ്ങി മരിച്ചു

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോര്‍ ബോട്ടില്‍നിന്ന് ആറ്റില്‍ വീണ് പുന്നമട സ്വദേശിയായ കണ്ടത്തില്‍ തോമസ് ജോസഫിന്റെ മകന്‍ എബിന്‍ തോമസ് (മത്തായി- 31) മുങ്ങി മരിച്ചു. മോട്ടോര്‍ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിന്‍ തോമസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആറ്റിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.

കേരള പോലീസ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പങ്കുവെച്ച എസ്‌ഐ സസ്പെൻഷനിൽ

ഫേസ്ബുക്കില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പങ്കുവെച്ച തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ കെ. വിജേഷിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തു. പൂക്കളവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റ് പങ്കുവെച്ചതിനെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

അന്വേഷണങ്ങൾ

സുകുമാര കുറുപ്പിന്റേതെന്ന പേരില്‍ ചിത്രം പ്രചരിച്ച ദാമോദര മേനോനെ നാട്ടിലെത്താന്‍ നോര്‍ക്ക ശ്രമം തുടങ്ങി

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റേതെന്ന പേരില്‍ ചിത്രം പ്രചരിക്കപ്പെട്ട തൃശൂര്‍ കരുമത്ര സ്വദേശി ദാമോദര മേനോനെ ഓര്‍മക്കുറവ് അടക്കമുള്ള അസുഖങ്ങള്‍മൂലം നാട്ടിലെത്താന്‍ ഒരു മാസം മുമ്പേ ശ്രമം ആരംഭിച്ചിരുന്നെന്ന് നോര്‍ക്ക. ബ്രൂണേയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു നോര്‍ക്ക സഹായംതേടി ജൂലൈ രണ്ടിനു സംസ്ഥാന സര്‍ക്കാരിന്റെ കത്തയച്ചത്. ദാമോദര മേനോന്റെ പാസ്പോര്‍ട് നമ്പര്‍ അടക്കം കത്തിലുണ്ടായിരുന്നു.

ചരമം

പ്രശസ്ത സംഗീതാധ്യാപികയും ജി. വേണുഗോപാലിന്റെ അമ്മയുമായ ബി. സരോജിനി അന്തരിച്ചു

സംഗീതാധ്യാപികയും തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് സംഗീത വിഭാഗം മുന്‍ മേധാവിയുമായ ബി. സരോജിനി (94) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്റെ അമ്മയാണ്.

രാഷ്ട്രീയ വിമർശനം

ശബരിമല അയ്യപ്പനെ പരിഹസിച്ച സണ്ണി കപിക്കാടിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി

ശബരിമല അയ്യപ്പനെ പരിഹസിച്ച സണ്ണി കപിക്കാടിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഹിന്ദു വിശ്വാസത്തിനെതിരെ നടക്കുന്ന അധിക്ഷേപകരമായ പരാമർശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മഹല്ല് കമ്മിറ്റി

വടകര മാടാക്കര പള്ളിയിലെ പൊലീസ് നടപടി: മഹല്ല് കമ്മിറ്റി പൊലീസിനെ ന്യായീകരിച്ചു

വടകര കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ ലാത്തിചാര്‍ജ് അടക്കമുള്ള നടപടികളില്‍ പൊലീസിനെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടല്‍ അനാവശ്യമായിരുന്നു എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി.

രാഷ്ട്രീയ പ്രതികരണം

സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘സാധ്യമല്ല’ എന്ന് റോജി എം. ജോണ്‍

സ്വന്തം ജീവിതത്തെ യാതൊരുവിധ വെള്ളപൂശലുകളുമില്ലാതെ തുറന്നുകാട്ടിയ സോണിയ ഗാന്ധിയുടെ ആത്മകഥ തിരുത്താന്‍ പ്രസാധകര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘സാധ്യമല്ല’ എന്നതിനപ്പുറം ഒരു മറുപടി ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും എഐസിസി സെക്രട്ടറിയുമായ റോജി എം. ജോണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

പ്രസ്താവന

ചാനലുകാരെ കാണുമ്പോള്‍ പേടിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ചാനലുകാരെ കാണുമ്പോള്‍ പേടിയാണെന്നും തന്റെ ഭാഷാ ശുദ്ധി നന്നാക്കാന്‍ ആരും പഠിപ്പിക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കവേ ആയിരുന്നു പ്രതികരണം.

സംഘടനകൾ

ഉമര്‍ ഫൈസി മുക്കത്തിന്റെ വഖഫ് പ്രസംഗത്തെ ചൊല്ലി സമസ്തയില്‍ തര്‍ക്കം രൂക്ഷം

സിപിഎം വേദിയിലെ ഉമര്‍ ഫൈസി മുക്കത്തിന്റെ വഖഫ് പ്രസംഗത്തെ ചൊല്ലി സമസ്തയില്‍ തര്‍ക്കം. ഉമര്‍ ഫൈസി അനാവശ്യ വിവാദമുണ്ടാക്കിയെന്നും ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു.

അക്രമണം

കൈലാത്ത്കോണത്ത് പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം കൈലാത്ത്കോണത്ത് പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ 40 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണം. നാലു പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് ബൈക്കുകളും രണ്ട് കാറുകളും അക്രമി സംഘം തകര്‍ത്തു. ലഹരി മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

ക്രൈം വാർത്ത

കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഷിഹാല്‍ എംപി (26) സഹോദരന്‍ മുഹമ്മദ് ഫാസില്‍ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശകാര്യം

നേപ്പാള്‍ പ്രളയത്തില്‍നിന്നു രക്ഷപ്പെട്ട് ഡല്‍ഹിയില്‍ എത്തിയ തീര്‍ഥാടകരെ എസ്. ജയശങ്കര്‍ സ്വീകരിച്ചു

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍നിന്നു രക്ഷപ്പെട്ട് ഡല്‍ഹിയില്‍ എത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള 21 തീര്‍ഥാടക സംഘത്തെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ദുരന്ത മേഖലയിലെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നേപ്പാള്‍ സൈന്യത്തിനും സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും നന്ദി അറിയിച്ചു.

വിദേശകാര്യം

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും എന്‍ഡിആര്‍എഫിനെയും അയക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം നേപ്പാള്‍ സ്വീകരിച്ചില്ല

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും എന്‍ ഡി ആര്‍ എഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം സ്വീകരിക്കാതെ നേപ്പാള്‍. എന്തിനും ഇന്ത്യ തയ്യാറായി നില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി ശിസിര്‍ ഖനാലിനെ അറിയിച്ചു. തുരങ്കത്തില്‍ തിരച്ചില്‍ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാള്‍ ഇതുവരെ തേടിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തമിഴ്നാട് സർക്കാർ

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ ട്യൂഷന്‍ ഫീസ് സര്‍ക്കാര്‍ വഹിക്കും

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിന്റെ ട്യൂഷന്‍ ഫീസ് സര്‍ക്കാര്‍ വഹിക്കും. ആര്‍ട്സ്, സയന്‍സ്, എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, ലോ എന്നീ കോഴ്സുകള്‍ക്ക് ഇത് ബാധകമാണ്. നിയമസഭയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം. ഷാജഹാന്‍ പദ്ധതികള്‍ വിശദീകരിച്ചു.

രാഷ്ട്രീയ വിമർശനം

കേന്ദ്ര മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ഗൂഢാലോചനയെന്ന് കേന്ദ്ര മന്ത്രി ജുവല്‍ ഓറം

കേന്ദ്ര മന്ത്രിസഭയില്‍നിന്ന് തന്നെ പുറത്താക്കാന്‍ ബിജെപിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന നേതാവ്. കേന്ദ്ര ഗോത്രവര്‍ഗ കാര്യ മന്ത്രി ജുവല്‍ ഓറമാണ് പാര്‍ട്ടിക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

അഴിമതി

മഹാരാഷ്ട്രയില്‍ 18 കോടി ചെലവഴിച്ച് നിര്‍മ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളില്‍ തകര്‍ന്നു

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 18 കോടി രൂപ ചെലവഴിച്ച് മഹാരാഷ്ട്രയിലെ ഡാഹാനുവില്‍ നിര്‍മ്മിച്ച റോഡ് മൂന്ന് മാസത്തിനുള്ളില്‍ തകര്‍ന്നു. ഗുണനിലവാരമില്ലാത്ത നിര്‍മ്മാണമാണ് റോഡ് തകരാന്‍ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

ചരമം

നോര്‍വേയിലെ ഹരാള്‍ഡ് അഞ്ചാമന്‍ രാജാവ് അന്തരിച്ചു

നോര്‍വേയിലെ ഹരാള്‍ഡ് അഞ്ചാമന്‍ രാജാവ് അന്തരിച്ചു. 89 വയസായിരുന്നു. യൂറോപ്പിലെ ഭരണാധികാരികളില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയായിരുന്നു ഹാരോള്‍ഡ് അഞ്ചാമന്‍. 35 വര്‍ഷം അദ്ദേഹം രാജാവായിരുന്നു.

അന്താരാഷ്ട്ര വാർത്ത

ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച ഇറാന്‍ യുദ്ധം അമേരിക്കയ്ക്ക് വലിയ ബാധ്യതയായി

ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച ഇറാന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ അമേരിക്കയ്ക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുക്രെയിന്‍, തായ്വാന്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ യുഎസ് സ്വാധീനം കുറയ്ക്കുകയും ആഗോളതലത്തില്‍ പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്തെന്നാണു റിപ്പോര്‍ട്ട്.

ක්‍രിസ് ഗെയില്‍

ക്രിസ് ഗെയില്‍ ഇന്ന് തിരുവനന്തപുരം കാര്യവട്ടത്ത് ബാറ്റേന്തും

ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ താരം ‘യൂണിവേഴ്സല്‍ ബോസ്’ ക്രിസ് ഗെയില്‍ ഇന്നു തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബാറ്റേന്തും. ഉച്ചയ്ക്കു രണ്ടരയ്ക്കു നടക്കാനിരിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് – തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് മുന്നോടിയായാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ ബാറ്റിങ് പ്രകടനം.

ക്രിക്കറ്റ്

അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി: കാലിക്കറ്റിനെ വീഴ്ത്തി ആലപ്പി റിപ്പിള്‍സ് ഒന്നാം സ്ഥാനത്തേക്ക്

മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ കാലിക്കറ്റ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിള്‍സ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ ആലപ്പി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കെസിഎല്ലിന്റെ ചരിത്രത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവര്‍ണ നേട്ടവും സ്വന്തമാക്കി.

ബിസിനസ് / ഐപിഒ

ജിയോ പ്ലാറ്റ്‌ഫോംസിന്റെ 37,000 കോടി രൂപയുടെ മെഗാ ഐ.പി.ഒയ്ക്ക് അനുമതി

ഇന്ത്യന്‍ മൂലധന വിപണി കാത്തിരുന്ന ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് വഴിതുറന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ 37,000 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് പ്രൊമോട്ടര്‍മാരും റെഗുലേറ്ററായ സെബിയും അനുമതി നല്‍കി. ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളില്‍ ഒന്നായിരിക്കും ഇത്. നിലവിലെ വിവരമനുസരിച്ച്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 ശതമാനത്തോളം ഓഹരികളാണ് വിപണിയില്‍ വിറ്റഴിക്കുക. പ്രൊമോട്ടര്‍മാരുടെ ഓഫര്‍ ഫോര്‍ സെയില്‍, പുതിയ ഓഹരികളുടെ ഇഷ്യൂ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും പബ്ലിക് ഓഫര്‍. ഐ.പി.ഒ പൂര്‍ത്തിയാകുന്നതോടെ ജിയോയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.3 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. 47 കോടിയിലധികം വരിക്കാരുള്ള ജിയോ, നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളാണ്.

ടെക്നോളജി

ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി

ജനപ്രിയ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയില്‍ ആദ്യമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പരസ്യങ്ങള്‍ കാണാനാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൗജന്യ വരിക്കാര്‍ക്കും ചാറ്റ് ജിപിടി ഗോ സബ്സ്‌ക്രൈബര്‍മാര്‍ക്കുമാണ് പരസ്യങ്ങള്‍ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റര്‍പ്രൈസ്, എജ്യുക്കേഷൻ പ്ലാനുകളില്‍ പരസ്യങ്ങള്‍ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങള്‍ക്കൊപ്പവും പരസ്യങ്ങള്‍ കാണിക്കില്ല. എഐ മറുപടികളില്‍ എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കില്‍ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും. 10 കോടി ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഇന്ത്യയിലുള്ളത്.

സിനിമ

ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’ ടീസര്‍ പുറത്തിറങ്ങി

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍- ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ‘ഓപ്പറേഷന്‍ ത്രാളി’ന്റെ ടീസര്‍ പുറത്തിറങ്ങി. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ഓപ്പറേഷന്‍ ത്രാള്‍’. എന്‍.ഐ.എ. ഓഫീസറായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ മുരളി ശര്‍മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിങ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമ

സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’ സെക്കന്‍ഡ് ലുക്ക് പുറത്ത്. സജിനും നിഖിലയും ഗണപതിയും ഒന്നിച്ചുള്ള രസകരമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കല്യാണാഘോഷവേളത്തിനിടയില്‍ മുണ്ടൂരി ഓടുന്ന വരനാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപുവും നിഖില വിമലും ഒപ്പം ഷൈന്‍ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകന്‍ സുധി മാഡിസണ്‍ ആണ്.

ഓട്ടോമൊബൈൽ

ടിവിഎസ് ജൂപ്പിറ്റര്‍ 110-ന്റെ പുതിയ ഡ്യുവൽ-ടോണ്‍ വേരിയന്റ് വിപണിയിൽ

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ജനപ്രിയ സ്‌കൂട്ടറായ ജൂപ്പിറ്റര്‍ 110-ന് കൂടുതല്‍ പ്രീമിയം ലുക്കും പുത്തന്‍ സ്റ്റൈലും സമ്മാനിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. സ്‌കൂട്ടര്‍ പ്രേമികളെ ഒറ്റനോട്ടത്തില്‍ത്തന്നെ ആകര്‍ഷിക്കുന്ന സ്‌പെക്ട്രല്‍ ബ്ലൂ, സ്‌പെക്ട്രല്‍ കോപ്പര്‍ എന്നീ രണ്ട് എക്സ്‌ക്ലൂസീവ് ഡ്യുവല്‍-ടോണ്‍ കളര്‍ ഷേഡുകളിലാണ് പുത്തന്‍ ജൂപ്പിറ്റര്‍ 110 ലഭ്യമാക്കിയിട്ടുള്ളത്. 89,825 രൂപയാണ് അത്യാകര്‍ഷക മോഡലിന്റെ പ്രാരംഭ വില. വൈറ്റ്-ബ്ലൂ കോമ്പിനേഷനൊപ്പം മൃദുവായ പര്‍പ്പിള്‍ ഷേഡ് കൂടി മിന്നിമറയുന്ന ഫിനിഷിലാണ് സ്‌പെക്ട്രല്‍ ബ്ലൂ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വൈറ്റും കോപ്പറും ഒത്തുചേരുന്ന മിശ്രണത്തിലാണ് സ്‌പെക്ട്രല്‍ കോപ്പര്‍ ഒരുക്കിയിട്ടുള്ളത്. 7.91 ബിഎച്പി കരുത്തും 9.80 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 113.3 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പുതിയ പതിപ്പിനും കരുത്തേകുന്നത്.

പുസ്തക പരിചയം

തമ്പി ആന്റണിയുടെ പുതിയ ഏകാങ്ക നാടകം ‘അക്കല്‍ദാമയിലെ കള്ളന്‍’ പുറത്തിറങ്ങി

കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍ മലയാളത്തില്‍ വളരെ കുറവാണ്. നമ്മുടെ നടകസാഹിത്യം തന്നെ എത്രയോ ചെറുതാണ്. വിരലിലെണ്ണാവുന്ന നാടകങ്ങള്‍ മാത്രം. ഒരു ഉത്തമമായ ഏകാങ്ക നാടകം മലയാളത്തില്‍ ചൂണ്ടിക്കാട്ടാന്‍ ബുദ്ധിമുട്ടാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വേണം പുതുതായി വന്നുകൊണ്ടിരിക്കുന്ന ഏകാങ്ക നാടകങ്ങളെ നമ്മള്‍ സമീപിക്കേണ്ടത്. അങ്ങനെ സമീപിക്കുമ്പോള്‍ ഏറ്റവും ചെറിയ സംഭാവന പോലും നമ്മുടെ നാടക സാഹിത്യത്തിന് മുതല്‍കൂട്ടാകും. നാടക കൃതികളുടെ എണ്ണം തന്നെ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലാണ് ഈ ഏകാങ്കങ്ങള്‍ വരുന്നത്. ‘അക്കല്‍ദാമയിലെ കള്ളന്‍’. തമ്പി ആന്റണി. ഒലീവ് പബ്ളിഷേഴ്സ്. വില 189 രൂപ.

ആരോഗ്യം

ശരീരഭാരം കൂട്ടാന്‍ പീനട്ട് ബട്ടര്‍ എങ്ങനെ സഹായിക്കും?

പീനട്ട് ബട്ടറില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കുമെന്നാണ് പൊതുവെ പറയുന്നത്. വളരെ കുറഞ്ഞ അളവില്‍ കഴിച്ചാല്‍ പോലും ഇതില്‍ നിന്ന് ഉയര്‍ന്ന അളവില്‍ കലോറി ലഭിക്കുന്നു. ഏകദേശം രണ്ട് ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടറില്‍ നിന്ന് 180 മുതല്‍ 200 വരെ കലോറി ലഭിച്ചേക്കാം. പീനട്ട് ബട്ടറിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിലെ കൊഴുപ്പിന്റെ അംശമാണ്. നിലക്കടലയില്‍ പ്രധാനമായും മോണോഅണ്‍സാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിക്കുന്നത്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താവുന്ന ഇവ ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടമാണ്. പ്രോട്ടീനെയോ കാര്‍ബോഹൈഡ്രേറ്റിനെയോ അപേക്ഷിച്ച് ഗ്രാമിന് കൂടുതല്‍ കലോറി നല്‍കുന്നത് കൊഴുപ്പായതിനാല്‍, മിതമായ അളവില്‍ പീനട്ട് ബട്ടര്‍ കഴിക്കുന്നത് കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ദൈവത്തിന്റെ കൈ പോലെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ബസ് ക്ലീനര്‍ക്ക് നിറഞ്ഞ കൈയ്യടി

കണ്ണൂര്‍. ദൈവത്തിന്റെ കൈ പോലെ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച ബസ് ക്ലീനര്‍ക്ക് നിറഞ്ഞ കൈയ്യടി. ബസില്‍ കയറുന്നതിനിടെ പിന്നിലേക്ക് തെന്നി വീണ വയോധികനായ യാത്രക്കാരനെയാണ് ക്ലീനര്‍ കൊളച്ചേരി സ്വദേശി അതുല്‍ കുക്കു (30) താങ്ങിപ്പിടിച്ചു ഉയര്‍ത്തിയത്.

കണ്ണൂര്‍ – കുറ്റിയാട്ടൂര്‍ റൂട്ടിലോടുന്ന പാര്‍വ്വതി ബസ് സര്‍വീസ് നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ പത്താംമൈല്‍ എന്ന സ്ഥലത്ത് വെച്ച് സംഭവം നടന്നത്. ബസിന്റെ പിന്‍വശത്തുകൂടി പടികള്‍ കയറിയ വയോധികന്‍ സീറ്റിന്റെ കൈവരിയില്‍ പിടിക്കുന്നതിനിടെ പിന്നോട്ടെക്ക് വീഴുകയായിരുന്നു ഉടന്‍ പിന്‍ സീറ്റിലിരുന്ന ക്ലീനര്‍ യാത്രക്കാരനെ താങ്ങിയെടുക്കുകയായിരുന്നു.

യാത്രക്കാരനെ ക്ലീനറും മറ്റൊരു സഹയാത്രക്കാരനും ചേര്‍ന്ന് രക്ഷിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നിറഞ്ഞ കൈയ്യടിയാണ് അതുലിന് സമൂഹ മാധ്യമത്തില്‍ നിന്നും ലഭിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വടകര മണിയൂര്‍ പാലയാട് നടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികളാണ് മരിച്ചത്. കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനഞ്ചുകാരനും മരിച്ചു.

പാലയാട് നടയില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലയാട് സ്വദേശി നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്പുറത്ത് സിനാന്‍ (12) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ നീന്തല്‍ പഠിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കരീറ്റിപറമ്പ് സ്വദേശിയായ മുഹമ്മദ് ഷഹിന്‍ (15) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. പുഴയില്‍ വീണു കിടന്ന മരത്തടിക്ക് കീഴെ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം ചേന്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് കയര്‍ത്ത് സംസാരിച്ച് സംഘാടകര്‍, കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം ചേന്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് കയര്‍ത്ത് സംസാരിച്ച് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് വിഡി സതീശനെ തടഞ്ഞത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചേന്തി അനില്‍ അടക്കമുള്ളവരാണ് മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മുഖ്യമന്ത്രി. ഈ പരിപാടിയുടെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ചേന്തി വഴി ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്നു. ആള്‍ക്കൂട്ടത്തെക്കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം നിര്‍ത്തി ആളുകളോട് സംസാരിച്ചു.

തുടര്‍ന്ന് വാഹനത്തില്‍ കയറി പോകാന്‍ തുടങ്ങുമ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അടക്കമുള്ളവര്‍, പരിപാടി ഉദ്ഘാടനം ചെയ്തിട്ട് പോയാല്‍ മതിയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. മുഖ്യമന്ത്രിയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകുകയും ചെയ്തു.