Home Blog Page 1250

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ. മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന് അഹങ്കാരവും ധാർഷ്ട്യവുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി മലപ്പുറം പാർട്ടിയെന്നും ലീഗിനെ പരിഹസിച്ചു. തന്നെ വർഗീയ വാദിയാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും വെള്ളാപ്പള്ളി നടേശൻ.


മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ ലീഗിനെതിരെ അതിരൂക്ഷ വിമർശനം ആവർത്തിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ.  അധികാരങ്ങളും അവകാശങ്ങളും മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് ലീഗ്. മതസൗഹാർദ്ദം തകർത്ത് മതവിദ്വേഷം വളർത്താനാണ് ലീഗിന്റെ ശ്രമമെന്നും ആരോപണം.


ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. കൂടെ നടന്നിട്ടും അർഹമായതൊന്നും തന്നില്ല. ഇതോടെയാണ് എസ്എൻഡിപി അകന്നത്. ഇന്ന് തന്നെ വർഗീയ വാദി ആക്കാനുള്ള ശ്രമം ഈ അകൽച്ചയുടെ ഫലമാണെന്നും വെള്ളാപ്പള്ളി


സമുദായത്തിന് വേണ്ടി സംസാരിച്ചപ്പോഴൊക്കെ ലീഗ് മാത്രമാണ് തന്നെ വർഗീയ വാദി ആക്കിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇതോടെ ലീഗ് – വെള്ളാപ്പള്ളി തർക്കം മുറുകുകയാണ്.

ലൈംഗിക കയ്യേറ്റം,പി ടി കുഞ്ഞുമുഹമ്മദിനെതിരെ WCC

തിരുവന്തപുരം. ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ മുൻ എംഎൽഎയും ഇടതു സഹയാത്രികനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ WCC. 

ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം  ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന വീഴ്ച.  സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി പ്രതിഷേധം അറിയിച്ചത്. അതിരുടെ പിടി കുഞ്ഞുമുഹമ്മദ് നൽകിയ മുൻകൂർ ജാമിയ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി  ഇന്ന് പരിഗണിക്കുന്നുണ്ട്

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കിണറ്റിലേക്ക് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഉഡുപ്പി: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞ് മരിച്ചു. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരണപ്പെട്ടത്.ഉറങ്ങിക്കിടന്ന കുഞ്ഞിനെ തോളിലെടുത്ത് വെള്ളം കോരുന്നതിനിടെ കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ അമ്മ കയറുപയോഗിച്ച്‌ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ ഉഡുപ്പി ടൗണ്‍ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചു വരികയാണ്.

മുൻ യൂണിവേഴ്സിറ്റി റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

ശാസ്താംകോട്ട. കേരള യൂണിവേഴ് സിറ്റി രജിസ്ട്രാർ സ്ഥാനത്തു നിന്നും മാറ്റിയ ഡോ. കെ എസ് അനിൽകുമാർ കെ എസ് എം ഡി ബി കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

കേരള സർവകലാശാല രജിസ്ട്രാർ ചുമതല ഒഴിഞ്ഞത് ഇന്നലെയാണ് ശൂരനാട് സ്വദേശിയായ കെ എസ് അനിൽകുമാർ ഇന്ന് രാവിലെ കൊളേജിൽ എത്തി ചുമതല ഏറ്റെടുത്തു

ശാസ്താംകോട്ട ഡിബി കോളേജിലെ പ്രിൻസിപ്പൽ ആയിട്ടാണ് ചുമതല ഏറ്റെടുത്തത്. റജിസ്ട്രാർ ആയി പോകുമ്പോൾ ഇവിടെ പ്രിൻസിപ്പലായിരുന്നു.

ഗവർണ്ണർ സർക്കാർ വിവാദത്തിൽ ഇടയിൽപെട്ട അനിൽകുമാർ നിരന്തരം വിവാദങ്ങളിൽ പെടുകയും സസ്പെൻഷൻ അടക്കം നടപടികളിൽ കുരുങ്ങുകയും ചെയ്തു.

സ്വ‍‍‍‌‍ർണ്ണക്കൊളള,  എസ് ജയശ്രീയ്ക്ക് താൽകാലിക ആശ്വാസം

ന്യൂഡെൽഹി. ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയ്ക്ക് താൽകാലിക ആശ്വാസം.മുൻകൂർ ജാമ്യ അപേക്ഷയിൽ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കാൻ ജയശ്രീയോട് കോടതി. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ തീരുമാനം. മുൻകൂർ ജാമ്യ അപേക്ഷയിൽ എതിർകക്ഷികൾക്ക് നോട്ടീസ് നൽകി.നേരത്തെ ജയശ്രീയുടെ മുൻകൂർ ജാമ്യ  ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ നാലാം പ്രതി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നാണ് കണ്ടെത്തൽ.

പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ,ജയിൽ DIG എം കെ  വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം. പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ചെയ്തെന്ന കണ്ടെത്തലിൽ ജയിൽ DIG എം കെ  വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യും . പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നും,  അനധികൃത പരോൾ അനുവദിച്ചെന്നും  ആണ് വിജിലൻസിന്റെ കണ്ടെത്തൽ .തടവുകാർക്ക് ലഹരി എത്തിച്ചോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട് .ജയിൽ ഡിഐജിക്ക് എതിരെ ഇന്നലെയാണ് വിജിലൻസ് കേസെടുത്തത്


കൈക്കൂലി വാങ്ങി ചട്ടങ്ങള്‍ അട്ടിമറിച്ച് പല പ്രതികള്‍ക്കും ഡിഐജി എംകെ വിനോദ് കുമാർ  അനധികൃത പരോള്‍ നൽകി. പത്തിലധികം തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. പണം കൈമാറിയ പ്രതികൾക്ക് പിന്നീട് പരോൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗൂഗിൾ പേ വഴിയും ഏജൻറ് മുഖേനയും ആയിരുന്നു പിരിവ്. വിനോദ് കുമാറിന്റേതിന് പുറമേ ബന്ധുക്കളുടെ അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലഹരി ഉള്‍പ്പടെ ജയിലിലേക്ക് കടത്താന്‍ സഹായിച്ചതായും സംശയിക്കുന്നു.
തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. വിനോദ്
കുമാറിൻെറ വഴിവിട്ട നടപടികൾ  മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ്  കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിലും തെളിവ് ലഭിച്ചു. ഡിഐജിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോർട്ട് പരിഗണിച്ചായിരിക്കും അച്ചടക്കനടപടി.

ശബരിമല ; വരുമാനത്തില്‍ വൻ വര്‍ധന അതിൽ പകുതിയും ഈ മാർഗ ത്തിലൂടെ


ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധന. ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപ പിന്നിട്ടു.ഇതിൽ   106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. ഒരു ദിവസം  ശരാശരി നാലര ലക്ഷം അരവണ വിറ്റു. പ്രതീക്ഷിച്ചതിലുമധികമുള്ള വിൽപന, കരുതല്‍ ശേഖരം പെട്ടെന്ന് ശോഷിപ്പിക്കുന്നതിന് കാരണമായി. അതിനാൽ   പത്ത് ലക്ഷത്തിലധികം അരവണ ടിന്നുകള്‍ കരുതല്‍ ശേഖരമായ് വർധിപ്പിച്ചു.
അപ്പം, നെയ്യഭിഷേകം, നടവരവ് എന്നിവയിലും വൻ വർധനവാണ് ഇക്കുറി.
മണ്ഡല പൂജയ്ക്ക് 9 ദിവസം മാത്രം ബാക്കി നിൽക്കെ തീർത്ഥാടകരുടെ വരവിലും വൻ വർധനവാണ് ഉള്ളത്. ഇന്നലെ മാത്രം 83,036 പേർ ദർശനം നടത്തി. ഇന്ന് 11 രാവിലെ  മണി വരെ എത്തിയവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. 41,852 പേർ സ്പോട് ബുക്കിംഗിലൂടെലൂടെ പതിനെട്ടാം പടി ചവിട്ടി.  സ്‌പോട്ട് ബുക്കിംഗ് സാഹചര്യം അനുസരിച്ച് റിലാക്‌സ് ചെയ്യാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഭക്തരുടെ വരവ് അനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ നിശ്ചയിച്ചിട്ടുള്ള സ്‌പോട്ട് ബുക്കിംഗ് പരിധിയായ 5000 തുടരും.

പോറ്റിയേ കേറ്റിയേ.. എന്ന പാട്ട്  വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കാനുള്ള നീക്കവുമായി പോലീസ്

പോറ്റിയേ കേറ്റിയേ.. പാട്ടിനെതിരെ കേസ് എടുത്തതിന് പിന്നാലെ പാട്ട് നീക്കാന്‍ പൊലീസ്.  വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും പാട്ട് പിന്‍വലിക്കാന്‍  ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.  മതവിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കമെന്ന് നിലപാടിലാണ് പൊലീസ് നീക്കം.  മതവിശ്വാസം തകർക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടാനും ലക്ഷ്യമിട്ടാണ് ഗാനം തയ്യാറാക്കിയതെന്നാണ്  എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. കേസില്‍ അണിയറ പ്രവര്‍ത്തകരുടെയും പരാതിക്കാരന്റെയും മൊഴിയെടുക്കും.  

തിരുവനന്തപുരം സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഗാനം ഷെയർ ചെയ്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുമുണ്ട്. പരാതി സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഗാനത്തിന്റെ വരികൾ അടക്കം പരിശോധിച്ച സൈബർ ഓപ്പറേഷൻസ് ഭാഗം കേസെടുക്കാം എന്ന ശുപാർശയാണ് നൽകിയത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ കേസെടുക്കുന്നത്.  

മുസ്ലിംലീ​ഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്തവര്‍: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുസ്ലിംലീഗിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് മുസ്ലിംലീഗ്. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ എന്തും ചെയ്യാമെന്ന തോന്നൽ അവർക്കുണ്ടായി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരോടും ചോദിക്കാത്തെ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചവരാണ് ജനാധപത്യവും മതേതരത്വവും പറയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.


തന്നെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദി താനാണെന്നാണ് ലീഗ് പറയുന്നത്. താന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ല. എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിചേർത്തു.

ദിലീപിന് പാസ്പോർട്ട് തിരികെ നൽകും, അപേക്ഷ അംഗീകരിച്ച് കോടതി

കൊച്ചി:ദിലീപിന് പാസ്പോർട്ട് തിരികെ നൽകും.ദിലീപിൻ്റെ അപേക്ഷ കോടതി അംഗീകരിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തിരുമാനം.തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാൻ ഇനി തടസ്സമില്ല. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നേരത്തെ വിദേശയാത്രകൾ നടത്തിയത്. ജ്യാമ ബോണ്ടുകൾ അവസാനിച്ച സാഹചര്യത്തിൽ കൂടിയാണ് കോടതി നടപടി.നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റക്കാരനല്ലന്ന് കണ്ട് വെറുതെ വിട്ടിരുന്നു. ഏഴര വർഷത്തിന് ശേഷമാണ് പാസ്പോർട്ട് ദിലീപിന് തിരികെ ലഭിക്കുന്നത്.