Home Blog Page 1247

വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചു പരുക്കേൽപ്പിച്ചതായി പരാതി

കോട്ടയം. ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി

നടക്കൽ സ്വദേശിയായ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയെ ആണ് മർദിച്ചത്

കൈയ്ക്ക് പരിക്ക് ഏറ്റ കുട്ടിയെ  ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാരക്കാട് എംഎംഎം യുപി സ്കൂളിലെ  അദ്ധ്യാപകൻ സന്തോഷിന് എതിരെയാണ് പരാതി

ഈരാറ്റുപേട്ട പോലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

കോടതി മുറിയിൽ ജഡ്ജിയ്ക്ക് നേരെ വധ ഭീഷണി , പ്രതി അറസ്റ്റിൽ

കോടതി മുറിയിൽ ജഡ്ജിയ്ക്ക് നേരെ വധ ഭീഷണി മുഴക്കിയ പ്രതി റോഷൻ ജേക്കബ് അറസ്റ്റിൽ. കോഴിക്കോട് അഡീഷണൽ സബ് കോടതി രണ്ടിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ഇന്നലെയായിരുന്നു സംഭവം.

ജഡ്ജിയെ വെട്ടി കൊല്ലുമെന്ന് പറഞ്ഞ് മുഷ്ടിചുരുട്ടി ആക്രോശിച്ചു ഭീഷണിപ്പെടുത്തുകയും കോടതി നടപടി തടസപ്പെടുത്തുകയും ആയിരുന്നു. ടൗൺ പൊലിസാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരിയിൽ 2022 ലെ വധശ്രമക്കേസിലെ പ്രതിയാണ് റോഷൻ

കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ള വെബ് സീരീസ്: സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ജോളി

കൂടത്തായി കൊലക്കേസുമായി സദൃശ്യമുള്ള വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു കൂടത്തായി കൊലപാതക കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) കോടതിയിൽ ഹർജി നൽകി.
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അണലി’ എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ എതിർകക്ഷികൾക്കു ഹൈക്കോടതി നോട്ടിസിനു നിർദേശിച്ചു. എന്നാൽ സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് വി.ജി.അരുൺ അനുവദിച്ചില്ല. വിഷയം ജനുവരി 15നു വീണ്ടും പരിഗണിക്കും. വെബ് സീരീസിന്റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്നു കോടതി പറഞ്ഞു.

കത്തിയമർന്ന കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്യേഷണം തുടരുന്നു, മരിച്ചത് കാറുടമയോ

പാലക്കാട് .ധോണിയിൽ കത്തിയമർന്ന കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്യേഷണം തുടരുന്നു . മുണ്ടൂർ വേലിക്കാട്
സ്വദേശി പോൾ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് വൈകീട്ട് ഇന്നലെ നാലുമണിയോടെ ആളൊഴിഞ്ഞ മേഖലയിൽ വെച്ച് കത്തിയത്. എന്ന് മൃതദേഹം പോൾ ജോസഫിന്റെതാണെന്നാണ് സംശയം.എന്നാൽ ശാസ്ത്രീയ പരിശോധന ഫലം വരുമ്പോഴേ പൂർണ സ്ഥിരികരണമാകൂ. അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കാറിൽ കൂടിയ അളവിൽ പെട്രോൾ ഉണ്ടായിരുന്നു. ഇതോടെ  ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഹേമാംബിക പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

വാളയാറിൽ ആൾക്കൂട്ട മർദ്ദനക്കൊല, മൂന്നു പേർ പിടിയിൽ

പാലക്കാട്.വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ് മാർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പോസ്റ്റ്മാർട്ടം. ബുധനാഴ്ചയാണ് ജത്തീസ്ഖഡ് സ്വദേശിയായ രാമാനാരായണ്‍ ഭയ്യയെ ആൾകൂട്ടം ചേർന്ന് തടഞ്ഞു വച് മർദിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരികെ മരിച്ചു. കള്ളൻ എന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം രാമനാരായണനെ മർദിച്ചത്. സംഭവത്തിൽ 3 പേര് പിടിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത്തിലൂടെ കൂടുതൽ പ്രതികളിലേക്ക് എത്താൻ കഴിയും എന്നാണ് പോലീസിന്റെ വിലയിരുത്തൽ

കെഎസ്ആർ ടി സി ബസിന് തീ പിടിച്ചു,യാത്രക്കാർ തലനാരിഴയ്ക്ക്  രക്ഷപെട്ടു

മൈസൂർ. കെ.എസ്.ആർ.ടി. സി ബസിന് തീ പിടിച്ചു.
മൈസൂരിന് സമീപം  നഞ്ചൻഗോഡ് ആണ് അപകടം ഉണ്ടായത്
യാത്രകാർ തലനാരിഴയ്ക്ക്  രക്ഷപെട്ടു
പുലർച്ചെ 2 മണിക്കായിരുന്നു അപകടം

ബംഗളുരുവിൽ നിന്നും കോഴിക്കോടേക്ക് പുറപെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിന് മുൻഭാഗത്ത് തീപടന്നതിനെ തുടർന്ന്    ബസ് നിർത്തി യാത്രകാരെ ഇറക്കുകയായിരുന്നു.

യാത്രകാരുടെയും നിരവധി രേഖകൾ കത്തിനശിച്ചു. ഫോൺ,പാസ്പോർട്ട് എന്നിവ നഷ്ട്ടപ്പെട്ടു

തീവ്ര ദുഃഖത്തിനിടയിലും സങ്കടപ്പെടുന്നവരുടെ ദുഃഖമാറ്റാൻ  രണ്ടു കുടുംബങ്ങളുടെ മഹാദാനം. 7 പേർക്ക്
പുതുജീവനേകി 8 വയസുകാരൻ
ദേവപ്രയാഗ്

തിരുവനന്തപുരം. തീവ്ര ദുഃഖത്തിനിടയിലും സങ്കടപ്പെടുന്നവരുടെ ദുഃഖമാറ്റാൻ  രണ്ടു കുടുംബങ്ങളുടെ മഹാദാനം,അതിലൂടെ 12 കുടുംബങ്ങൾക്ക് പുതു വെളിച്ചം. 7 പേർക്ക്
പുതുജീവനേകിയാണ് 8വയസുകാരൻ
ദേവപ്രയാഗ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം കൊല്ലം നിലമേൽ വച്ച് ശബരിമല

തീർഥാടകർ സഞ്ചരിച്ച കാറും

കെഎസ്ആർടിസി ബസ്സുംകൂട്ടിയിടിച്ചാണ് ദേവ പ്രയാഗിന് ഗുരുതരമായി പരുക്കേറ്റത്.
ദേവപ്രയാഗിന്റെ അച്ഛൻ ബിച്ചു
ചന്ദ്രനും സുഹൃത്ത് സതീഷും
അപകടത്തിൽ മരിച്ചിരുന്നു. കുട്ടിക്ക്
മസ്തിഷ്കമരണം
സ്ഥിരീകരിച്ചതോടെ അധികൃതർ വിവരമറിയിച്ചു ഉറ്റ ബന്ധുക്കൾ
അവയവദാനത്തിന്
തയ്യാറാവുകയായിരുന്നു. 20
വയസ്സിൽ താഴെയുള്ള ഏഴു പേർക്ക്
ദേവപ്രയാഗിന്റെ അവയവങ്ങൾ
മാറ്റിവയ്ക്കും.

തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴാണ് കവടിയാർ സ്വദേശി ദിവാകർ എസ്. രാജേഷിന് മസ്തിഷ്കമരണം സംഭവിക്കുന്നത്. ദിവാകറിൻ്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകളിൽ ഒന്ന് വന്ദേ ഭാരതിൽ കോഴിക്കോട് എത്തിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് മാറ്റിവെച്ചു. അവയവങ്ങൾ സ്വീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ഈ വർഷം ഇതുവരെ 23 പേരുടെ കുടുംബങ്ങളാണ് മഹാദാനത്തിന് തയാറായത്.

എം കെ വിനോദ് കുമാറിനെതിരായ സമ്പൂർണ്ണ വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം. എം കെ വിനോദ് കുമാറിനെതിരായ സമ്പൂർണ്ണ വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും

അഴിമതി,സാമ്പത്തിക ക്രമക്കേട് ഉൾപ്പടെ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്

റിപ്പോർട്ട് ലഭിക്കുന്നതോടെ വിനോദ് കുമാറിനെ സസ്പെൻറ് ചെയ്തേക്കും
  വിനോദ് കുമാറിനെതിരേയുള്ള പഴയ റിപ്പോർട്ട് പൂഴ്ത്തി ചിലർസഹായിച്ചു എന്നും വിവരമുണ്ട്

ജയിൽ DIG എം കെ വിനോദ് കുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കണ്ടെത്തൽ

കഴിഞ്ഞ സർക്കാരിന്റെ കാലം മുതലുള്ള റിപ്പോർട്ടുകൾ പൂഴ്ത്തിയെന്ന് കണ്ടെത്തൽ

അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്ന വകുപ്പ് തല അന്വേഷണ റിപ്പോർട്ടുകളാണ് പൂഴ്ത്തിയത്

2023 ഏപ്രിലിൽ മധ്യമേഖല ജയിൽ DIG യുടെ
കത്ത് അവഗണിച്ചു

വിയ്യൂർ സെൻട്രൽ ജയിലിൽ നടപ്പിലാക്കിയ ഔഷധ സസ്യ കൃഷി പദ്ധതി സാമ്പത്തിക ക്രമക്കേടും പിന്നീട് അവഗണിച്ചു

2022 ലെ അധികാര പരിധി വിട്ടുള്ള ഔദ്യോഗിക യാത്രകളെ കുറിച്ചുള്ള റിപ്പോർട്ടും പൂഴ്ത്തി

കടയ്ക്കൽ കൊല്ലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം. കടയ്ക്കൽ കൊല്ലായിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

എഞ്ചിൻറൂമിൽ നിന്നും തീപടരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ  പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി


കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.

തിരുവനന്തപുരം ചെങ്കോട്ട മലയോര ഹൈവേയിലാണ് അപകടം

തിരുവനന്തപുരം എയർപോട്ടിൽ പോയി മടങ്ങിവന്ന കാറാണ് കത്തിയത്  കാർ പൂര്‍ണമായി കത്തിനശിച്ചു.

രാവിലെ ആറുമണിയോടുകൂടിയായിരുന്നു തീ പിടിച്ചു അപകടം ഉണ്ടായത്.
തമിഴ്നാട് കടയനല്ലൂർ  സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്.

23-കാരിയായ ഷൂട്ടിംഗ് താരം കൂട്ടബലാത്സംഗത്തിനിരയായി

ഹരിയാനയിലെ ഫരീദാബാദിൽ 23-കാരിയായ ഷൂട്ടിംഗ് താരം കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സതേന്ദ്ര, ഗൗരവ് എന്നിവരും യുവതിയുടെ സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. ഒരു മത്സരത്തിൽ പങ്കെടുക്കാനായി ചൊവ്വാഴ്ചയാണ് ഷൂട്ടറായ യുവതി തന്റെ സുഹൃത്തിനൊപ്പം ഫരീദാബാദിലെത്തിയത്.


ബുധനാഴ്ച വൈകുന്നേരം മത്സരം അവസാനിച്ചതിന് ശേഷം, മെട്രോ സ്റ്റേഷനിൽ വിടാനായി യുവതിയുടെ സുഹൃത്ത് തന്റെ പരിചയക്കാരനായ ഗൗരവിനെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്ത് വിളിച്ചതനുസരിച്ച് ഗൗരവ് തന്റെ സുഹൃത്തായ സതേന്ദ്രക്കൊപ്പമാണ് സ്ഥലത്തെത്തിയത്. അന്ന് രാത്രി ഫരീദാബാദിൽ തന്നെ തങ്ങാനും അടുത്ത ദിവസം മടങ്ങാനും അവർ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും ഒരു മുറിയിലിരുന്ന് ഇവർ പാർട്ടിയാഘോഷിക്കുകയും ചെയ്തു.


രാത്രി ഒമ്പത് മണിയോടെ സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞ് പെൺകുട്ടിയുടെ സുഹൃത്തും ഗൗരവും താഴേക്ക് പോയി. ഈ സമയത്ത് മുറിയിൽ തനിച്ചായ പെൺകുട്ടിയെ സതേന്ദ്ര ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സുഹൃത്ത് തിരികെ വന്നപ്പോൾ പെൺകുട്ടി ഇവരോട് കാര്യങ്ങൾ പറഞ്ഞു. തുടർന്ന് തന്ത്രപൂർവ്വം പ്രതികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട പെൺകുട്ടി, മറ്റൊരു സുഹൃത്തിനെ വിവരമറിയിക്കുകയും ഉടൻ തന്നെ പോലീസിനെ സമീപിക്കുകയുമായിരുന്നു.


വിവരമറിഞ്ഞ് ഹോട്ടലിലെത്തിയ പോലീസ് സംഘം മുറിക്കുള്ളിൽ കുടുങ്ങിയ പ്രതികളെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് കുമാർ അറിയിച്ചു. സുഹൃത്ത് മനഃപൂർവ്വം പ്രതിക്ക് പീഡനത്തിന് അവസരമൊരുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.