27.5 C
Kollam
Wednesday 30th September, 2026 | 11:38:41 PM
Home News Local പത്തനാപുരത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു

പത്തനാപുരത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു

കുന്നിക്കോട്: കുന്നിക്കോട് കുണ്ടറപ്പടിയിൽ ട്രെയിൻ തട്ടി യുവതി മരിച്ച നിലയിൽ കണ്ടെത്തി. വിളക്കുടി പറയര് വിള തൊഴിലാളി ജംഗ്ഷനിൽ പുത്തൻപുര തെക്കേതിൽ മനോജിന്റെ ഭാര്യ ശുഭ (33) ആണ് മരിച്ചത്. തൊഴിലുറപ്പ് മേറ്റായിരുന്നു ശുഭ.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here