Home Blog Page 1246

ബ്ലേഡ് മാഫിയയുടെ ഭീഷണി; മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു

ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയായ ഇരുപത്തി മൂന്നുകാരിയാണ് അമിതമായി ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലുള്ളത്. വരന്റെ വീട്ടിലെത്തിയുള്ള ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയത്. വരന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടുള്ള ബ്ലേഡുകാരുടെ ഭീഷണികാരണം ജനുവരി ഒന്നിന് വര്‍ക്കല സ്വദേശിനിയും കൊല്ലം സ്വദേശിയുമായി നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്തതിനാല്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്നാണ് വരന്റെ കുടുംബം പെണ്‍കുട്ടിയെ അറിയിച്ചത്.
ഇതെത്തുടര്‍ന്നാണ് യുവതി അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവതിയുടെ അച്ഛനും അമ്മയുമാണ് ബ്ലേഡുകാരില്‍ നിന്നും പണം കടം വാങ്ങിയിരുന്നത്. മുതലും പലിശയും ചേര്‍ത്ത് തിരികെ നല്‍കിയെങ്കിലും ഭീഷണി പതിവായിരുന്നുവെന്നും യുവതിയുടെ അമ്മ. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട് ബ്ലേഡുകാര്‍ക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു.

ഗൂഗിളില്‍ സെര്‍ച്ച് ബാറില്‍ ചെന്ന് 6-7 അല്ലെങ്കില്‍ 67 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തി ഒരു അദ്ഭുതം കാണാം

ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ ചെന്ന് 6-7 അല്ലെങ്കില്‍ 67 എന്ന് ടൈപ്പ് ചെയ്യുക. ശേഷം എന്റര്‍ അമര്‍ത്തിയാല്‍ സ്‌ക്രീന്‍ അപ്പാടെ ഷേക്ക് ചെയ്യാന്‍ തുടങ്ങും. കുറച്ചു നിമിഷത്തിന് ശേഷം സ്‌ക്രീന്‍ നോര്‍മല്‍ ആവുകയും ചെയ്യും. ഈ ട്രെന്‍ഡ് മാസങ്ങളായി ഇന്റര്‍നെറ്റിലാകെ തരംഗമാണ്.
സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വൈറലായ ഒരു മീംമാണ് 6-7. ആല്‍ഫ ജനറേഷനിലെ കുട്ടികളാണ് 67 ട്രെന്റ് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ ‘ഡോട്ട് ഡോട്ട്’ എന്ന ആല്‍ബത്തിലൂടെയാണ് 67 ട്രെന്റ് ലോകമാകെ വൈറലായത്. ഇന്റര്‍നെറ്റ് കള്‍ച്ചര്‍ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അര്‍ത്ഥമൊന്നുമില്ല.

റെയില്‍വേ ട്രാക്കിലൂടെ ഥാര്‍ ഓടിക്കാന്‍ ശ്രമം; 65-കാരനെ റെയില്‍വേ ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി

റെയില്‍വേ ട്രാക്കിലൂടെ വാഹനമോടിക്കാന്‍ ശ്രമിക്കുന്നതിനിടെ 65-കാരനെ റെയില്‍വേ ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. നാഗലാന്റ് ദിമാപൂരില്‍ ഡിസംബര്‍ 17-നാണ് സംഭവം. 65-കാരനായ മഹീന്ദ്ര ഥാര്‍ ഉടമ അയാളുടെ വാഹനവുമായി റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. വാഹനത്തേയും ഡ്രൈവറേയും പുറത്തെത്തിച്ചതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഡ്രൈവര്‍ ഥാറുമായി ട്രാക്കിലേക്ക് പ്രവേശിച്ചത്. പിന്നീട് അയാള്‍ പ്രധാന സ്റ്റേഷന്‍ ഭാഗത്തേക്ക് ട്രാക്കിലൂടെ വാഹനമോടിക്കുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം വാഹനം പാളത്തില്‍ കുടുങ്ങുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്. ഥാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും സംശയിക്കുന്നു.
റെയില്‍വേ ട്രാക്കില്‍ ഇത്തരത്തില്‍ കടന്നു കയറുന്നത് ഗുരുതര കുറ്റമാണ്. വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായും റെയില്‍വേ ആക്ടിലെ 153, 147 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

LKG വിദ്യാർത്ഥിയെ  ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ പിടിയിൽ



മലപ്പുറം. സ്കൂൾ ബസിൽ വച്ച് എൽ.കെ.ജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു


മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്


കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി

വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം KSU നേതാവിനെ പുറത്താക്കി


തിരുവനന്തപുരം.വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം

KSU നേതാവിനെ പുറത്താക്കി

കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുൽ പള്ളിച്ചലിനെതിരെയാണ് നടപടി

സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് KSU

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി

ചേലക്കരയിൽ സ്കൂൾ വാഹനം ഇടിച്ച് 2 വിദ്യാർത്ഥികൾക്ക് പരിക്ക്


ചേലക്കരയിൽ നിയന്ത്രണം വിട്ട സ്കൂൾ വാഹനമിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്.

ചേലക്കര ചാക്കപ്പൻപടിയിൽ ഇന്ന് ഉച്ചക്ക് 12 00 ഒടുകൂടിയാണ് അപകടമുണ്ടായത്.

അപകടത്തിൽ അന്തിമഹാകാളൻകാവ് മൂശാരിക്കുന്ന് സ്വദേശി കുന്നത്ത് വീട്ടിൽ അലിയുടെ മക്കളും, ചേലക്കര SMT സ്കൂളിലെ വിദ്യാർത്ഥികളുമായ മുഹമ്മദ് സിനാൻ, മുഹമ്മദ് ബഷീർ എന്നിവർക്കാണ് പരുക്കേറ്റത്

പരീക്ഷയ്ക്കായി സ്കൂളിലേക്ക് ബസ് കയറാൻ വരുന്നതിനിടെ  ചേലക്കര LFGHSS ലെ വിദ്യാർത്ഥികളുമായി പോയിരുന്ന ട്രാവലർ വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

പരുക്കേറ്റ വിദ്യാർത്ഥികളെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

അമ്പലത്തും ഭാഗത്ത് റബ്ബർ തോട്ടത്തിൽ വീട്ടമ്മ കണ്ടെത്തിയ തലയോട്ടി മൂന്നു മാസം മുമ്പ് കാണാതായ ഭർത്താവിൻ്റേതോ

ശാസ്താംകോട്ട. അമ്പലത്തും ഭാഗത്ത് റബ്ബർ തോട്ടത്തിൽ വീട്ടമ്മ കണ്ടെത്തിയ തലയോട്ടി മൂന്നു മാസം മുമ്പ് കാണാതായ ഭർത്താവിൻ്റേതെന്ന് സംശയം

പോരുവഴി അമ്പലത്തും ഭാഗത്ത് രാജ്ഭവനിൽ രാജേന്ദ്ര (65)നെ ആണ് മൂന്നു മാസം മുമ്പ് കാണാതായത്. ഇന്ന് ഭാര്യ സതിയമ്മ റബർ തോട്ടത്തിൽ റബ്ബർ വെട്ടുന്നതിനിടെ ഒരു തലയോട് കണ്ടെത്തി. ഇവർ നാട്ടുകാരെ അറിയിച്ചതനുസരിച്ച് പ്രദേശത്ത് നടത്തിയ വൃത്തിയാക്കലിലാണ് കനാലിനു ചേർന്ന മരത്തിൽ തൂങ്ങിമരിച്ചയാളുടേതെന്ന് തോന്നുന്ന അസ്ഥികളും വസ്ത്രങ്ങളും കണ്ടെത്തിയത്. വസ്തങ്ങൾ രാജേന്ദ്രൻ്റേത് ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

വീട്ടിൽ നിന്നും പിണങ്ങിപ്പോയ രാജേന്ദ്രൻ ദൂരെ എവിടെയോ പോയെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ’ പൊലിസിൻ പരാതി നൽകുകയും പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയു ചെയ്തിരുന്നു. 

ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ രാജേന്ദ്രൻ്റെ താണെന്ന്  സ്ഥിരീകരിക്കാനാകൂ. ശൂരനാട്പൊലിസ് മേൽ നടപടികൾ സ്വീകരിചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള ഇനി ഇഡിയും  അന്വേഷിക്കും, കോടതി നിർദ്ദേശം

കൊല്ലം. ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു അന്വേഷിക്കും.പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് തള്ളി കേസെടുത്തു അന്വേഷിക്കാൻ കൊല്ലം വിജിലൻസ് കോടതി  ഉത്തരവ് നൽകി.ഇ.ഡിക്ക് കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകൾ കൈമാറാനും കോടതി ഉത്തരവിട്ടു.
അതേ സമയം കേസിൽ മുരാരി ബാബു,എൻ വാസു,കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ
ഹൈക്കോടതി തള്ളി.



ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡിയുടെ ഹർജിയിലാണ്  കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചത്.എന്നാൽ മുഴുവൻ രേഖകൾ കൈമാറുന്നതിൽ എസ്.ഐ.ടി എതിർപ്പ് അറിയിച്ചിരുന്നു.ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്.കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ അറിയിച്ചത്.എന്നാൽ
കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര സ്വർണ്ണക്കൊള്ളയെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇ.ഡി അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.അതിനിടെ സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു,മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.ഹൈക്കോടതിയാണ് തള്ളിയത്. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.തിരുവാഭരണ കമ്മീഷണർ കെ.എസ് ബൈജുവിന്റെ
ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.

ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ പെൺകുട്ടിയുടെ കല്യാണം മുടങ്ങി

തിരുവനന്തപുരം.  ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ പെൺകുട്ടിയുടെ കല്യാണം മുടങ്ങി

കല്യാണം മുടങ്ങിയതിനെത്തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം വർക്കലയിലാണ് സംഭവം


വധുവിന്റെ അമ്മ വായ്പ എടുത്തവർ വരനെ ഭീഷണിപ്പെടുത്തി
ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറുകയായിരുന്നു
സംഭവത്തിൽ എട്ടു പേർക്കെതിരെ കല്ലമ്പലം പോലീസ് കേസെടുത്തു

ജനുവരി ഒന്നിനായിരുന്നു യുവതിയുടെ കല്യാണം നിശ്ചയിച്ചിരുന്നത്

ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ച സംഭവം,
നടപടിയുമായി മധ്യപ്രദേശിൽ സർക്കാർ 

സത് ന. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ചഐവി സ്ഥിരീകരിച്ച സംഭവം

നടപടിയുമായി മധ്യപ്രദേശിൽ സർക്കാർ 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോക്ടർ ദേവേന്ദ്ര പട്ടേലിനെ  സസ്പെൻഡ് ചെയ്തു

ലാബ് ടെക്നീഷ്യന്മാരായ രാംഭായ് ത്രിപാഠി, നന്ദലാൽ പാണ്ഡെയ്ക്കും സസ്പെൻഷൻ

ജില്ലാ ആശുപത്രി മുൻ സിവിൽ സർജൻ  ഡോ മനോജ് ശുക്ലക്ക്‌ കാരണം കാണിക്കൽ നോട്ടീസ്

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച   സ്വീകരിച്ച 6 കുട്ടികള്‍ക്കാണ് HIV സ്ഥിരീകരിച്ചിരുന്നത്