സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകള്‍ ഇന്നുമുതല്‍ ( തിങ്കളാഴ്ച) സ്വീകരിക്കും. ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കള്‍ അല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. കേരളത്തില്‍ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്) എന്നീ റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയ്ക്ക് പുറമെ വിവിധ സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സര്‍വ്വകലാശാലകളിലോ സ്ഥിരമായോ കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്‌സി കോഡ്, ആധാര്‍ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉള്‍പ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവര്‍ എല്ലാ വര്‍ഷവും ആധാര്‍ അധിഷ്ഠിതമായി വാര്‍ഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആനുകൂല്യം അവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതില്‍ അധികമോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ റിമാന്‍ഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങള്‍ നല്‍കി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിമാസം ആയിരം രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ഇന്നുമുതല്‍… ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നടൻ ഷൈൻ ടോം ചാക്കോ കേസ് ,പോലീസിന് തിരിച്ചടി
കൊച്ചി. നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്
പോലീസിന് തിരിച്ചടി
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല
ഫോറൻസിക് റിപ്പോർട്ട് നടന് അനുകൂലം
കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും
താൻ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈന്റെ മൊഴി
ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും
ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു
കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം
കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദും പ്രതികൾ
ഹൃദയവുമായി വീണ്ടും എയർ ആംബുലൻസ്
തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക്
കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി 47 വയസ്സുള്ള ഷിബുവിന്റെ ഹൃദയമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക
ഷിബുവിന്റെ 2 വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവ ദാനം ചെയ്യും
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു ഷിബുവിന്
കേരളത്തിൽ ആദ്യമായാണ് സ്കിൻ ദാനം ചെയ്യുന്നത്.
നിലവിൽ സ്കിൻ, സ്കിൻ ബാങ്കിൽ സൂക്ഷിക്കും
രാജ്യത്ത് ആദ്യമായാണ് സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്
ബൈക്കുകൾ കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ. വളവനാട്
ബൈക്കുകൾ കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു ഒരു യുവാവിന് ഗുരുതര പരുക്ക്
മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്
രാകേഷിൻ്റെ സുഹൃത്തായ വിപിനാണ് പരുക്കേറ്റത്
രാത്രിയിൽ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപമായിരുന്നു അപകടം
കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
കൊല്ലം. പരസ്യമദ്യപാനം ചോദ്യം ചെയ്‌തതിനാണ് പള്ളിത്തോട്ടം പോലീസിനെ ആക്രമിച്ചത്
പള്ളിത്തോട്ടം ഗലീലിയൊ കോളനിക്ക് സമീപത്താണ് സംഭവം
കെ.എസ്.യു നേതാവ് ഉൾപ്പടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ
പെട്രോളിംഗിന് എത്തിയ ഗ്രേഡ് SI രാജീവ്,
എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്
ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു
അക്രമി സംഘത്തിലെ ടോജിൻ, മനു, വിമൽ,
സഞ്ചയ് ഉൾപ്പടെ പോലീസ് കസ്റ്റഡിയിൽ.
രക്ഷപെട്ട 2 പ്രതികൾക്കായി പോലീസ് പരിശോധന ഊർജിതമാക്കി
കശ്മീർ പോലീസ്- എൻഐഎ ആസ്ഥാനങ്ങൾക്ക് സമീപം ടെലിസ്കോപ്പ് കണ്ടെടുത്തു, ജാഗ്രത
ജമ്മു കശ്മീർ പോലീസ്- എൻഐഎ ആസ്ഥാനങ്ങൾക്ക് സമീപം ടെലിസ്കോപ്പ് കണ്ടെടുത്തു.
ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം.
അസോൾട്ട് റൈഫിളിന്റെ ചൈനീസ് നിർമ്മിത ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്.
എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും ഇടയിൽ കുറ്റി ക്കാട്ടിൽ നിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്.
സിആർപിഎഫിന്റെ ബറ്റാലിയൻ ആസ്ഥാനത്തിനും എസ്എസ്ബിആസ്ഥാന ത്തിനും സമീപമാണ് ഈ പ്രദേശം.
സ്ത്രീകൾക്ക് 1000 രൂപ പദ്ധതി,അപേക്ഷ ഫോം ഇന്ന് മുതൽ
തിരുവനന്തപുരം. സ്ത്രീകൾക്ക് 1000 രൂപ നൽകുന്ന പദ്ധതി
ധനസഹായത്തിന്റെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്
35 നും 60 നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക
മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ
സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക
കുണ്ടറയിൽ സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
കുണ്ടറ: കുണ്ടറ എംജിഡി സ്കൂളിന് സമീപം സ്വകാര്യ ബസ്സും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭരണിക്കാവിൽ നിന്നും കുണ്ടറയ്ക്ക് വന്ന സ്വകാര്യ ബസും കന്നുകാലിയെ കയറ്റി വന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന ജി റാം ജി ബില്ലിനെതിരെ ഇടതു പാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൊണ്ടുവന്ന ജി റാം ജി ബില്ലിനെതിരെ ഇടതു പാർട്ടികൾ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധം ഇന്ന്.CPIM, CPI, CPI -ML, RSP, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നി പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിൽ അവകാശമാക്കിയിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുകയും, പദ്ധതിയുടെ ഘടന മാറ്റുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം. പുതിയ ബില്ല് പിൻവലിക്കണം എന്നും തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും, ഇടത് – കർഷക -തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. ബില്ലിന്റെ പകർപ്പുകൾ കത്തിച്ചാകും പ്രതിഷേധം. അതേസമയം കടുത്ത പ്രതിഷേധങ്ങൾക്കിടെ വി ബി ജി റാം ജി ബില്ലിന് കഴിഞ്ഞദിവസം രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.







































