കൊല്ലം: പൊലീസ് സ്റ്റേഷനില്‍ കയറി കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്. അവിലും മലരും മേശപ്പുറത്ത് വെച്ചാണ് കൊലവിളി നടത്തിയത്. എസ്ഐക്ക് നേരെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ സജീവിനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തു.
കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് സംഘം സ്റ്റേഷനിലേക്ക് എത്തിയത്. ഇത്തവണ സജീവ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ശനിയാഴ്ച കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞ് നേരെ എത്തിയാണ് കൊലവിളി നടത്തിയത്. ‘ജോലി കളയും, വെച്ചേക്കില്ല’ എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇയാള്‍ എസ്ഐയെ കയ്യേറ്റം ചെയ്യാനും ഗ്രില്‍ അടക്കം അടിച്ച് തകര്‍ക്കാനും ശ്രമിച്ചു.
11 വകുപ്പുകള്‍ ചേര്‍ത്താണ് സജീവിനെതിരെ കേസെടുത്തത്. കണ്ടാല്‍ അറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 15 മിനിറ്റോളം ഈ സംഘം പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് ദിവസം നടന്ന ആക്സിഡന്റ് കേസുമായി ബന്ധപ്പെട്ട് സജീവിന്റെ വാഹനം പിടിച്ചതാണ് പ്രകോപനത്തിന് കാരണം. സജീവിന്റെ വാഹനത്തിന് ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ വിട്ടു തരില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ ഇതില്‍ പ്രകോപിതനായ സജീവ് പൊലീസ് സ്റ്റേഷനിലെത്തി കൊലവിളി നടത്തുകയായിരുന്നു.
അവിലും മലരും മേശപ്പുറത്ത് വെച്ചു….കൊല്ലത്ത് പൊലീസ് സ്റ്റേഷനില്‍ കയറി കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്
പി.വി. അന്‍വറും സി.കെ. ജാനുവും യുഡിഎഫില്‍
പി.വി. അന്‍വറും സി.കെ. ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
പി വി അന്‍വറും സി കെ ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും. യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്. സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. തദ്ദേശത്തില്‍ സിപിഎമ്മും ബിജെപിയുമായി ഒരു ധാരണയുമുണ്ടാക്കില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചു
മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ രണ്ടോടെ പുറപ്പെട്ട ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നോടെ കൊച്ചിയില്‍ പറന്നിറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം ആംബുലന്‍സില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം കൊച്ചി ജനറല്‍ ആശുപത്രിയിലെത്തിച്ചു.
വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ദാനം ചെയ്തത്. കൊച്ചി ജനറല്‍ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടക്കുക. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. ഉടന്‍ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്ര പടലങ്ങള്‍, സ്‌കിന്‍ ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.
പരീക്ഷയ്ക്കിടെ പ്രസവവേദന, പരീക്ഷ ഹാളിൽ കുഞ്ഞിന് ജന്മം നൽകി ബിരുദ വിദ്യാർഥിനി
ബീഹാറിലെ സമസ്തിപൂർ ശശി കൃഷ്ണ കോളേജ് പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകി. ബിരുദ പരീക്ഷ എഴുതാൻ വന്ന രവിത കുമാരി എന്ന വിദ്യാർഥിനിയ്ക്കാണ് പരീക്ഷയ്ക്കിടെ പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടത്. അധ്യാപകരും ജീവനക്കാരും ഉടൻ തന്നെ യുവതിയെ സുരക്ഷിത സ്ഥനത്തേക്ക് എത്തിച്ചു. അടിയന്തിര സേവനങ്ങൾക്കായി മെഡിക്കൽ സംഘത്തെയും വിളിച്ചു. എന്നാൽ മെഡിക്കൽ സംഘം എത്തും മുമ്പ് തന്നെ രവിത പ്രസവിച്ചു.
പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു ജീവനക്കാരും ആവശ്യമായ സഹായങ്ങൾ നൽകി. പ്രസവം നടന്നതിന് തൊട്ടുപിന്നാലെ കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു പരിചരണം നൽകി. പരിശോധനകൾക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇരുവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. പ്രസവ വേദന വകവെക്കാതെ പരീക്ഷയ്ക്കെത്തിയ രവിതയേയും പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരുടെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഏഴ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും
പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഏഴ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ.
ബന്ധുവും തന്റെ സംരക്ഷണയിലുമായിരുന്ന പെൺകുട്ടിയെ ഏഴു വയസ്സുമുതൽ നിരന്തരം പീഡിപ്പിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ എരുമേലി മുക്കൂട്ടുതറ 36 മൈൽ പുളിക്ക പതാലിൽ വീട്ടിൽ ജയദാസ(51)നെയാണ് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ കോടിതി ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്. ജീവപര്യന്തം തടവും എഴുവർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോട്ടുക്കൽ മലപ്പേരൂരിൽ വാടകയ്ക്കു കഴിഞ്ഞിരുന്ന പ്രതി തന്റെ സംരക്ഷണിയിലുണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യ കുട്ടിയെ പീഡിപ്പിക്കുകയും നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ ഇരട്ട ജീവപര്യന്തവും 17 വർഷം കഠിനതടവും കഴിഞ്ഞ ഒക്ടോബറിൽ കോടതി വിധിച്ചിരുന്നു. രണ്ടാമത്തെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത്. 2012-ൽ ചടയമംഗലം ഇൻസ്പക്ടർ ആയിരുന്ന സജു രജിസ്ടർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇൻസ്പക്ടർ ബിജോയ് ആയിരുന്നു. ഇൻസ്പക്ടർ വി.എസ്. പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ… മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവാണ് ദാതാവ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് ദാതാവ്. എയര്‍ ആംബുലന്‍സിലാണ് കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ (47) ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്
വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റിവെച്ചു.
ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.
കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി
പത്തനംതിട്ട. വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. ഇന്ന് രാവിലെ ആറരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന കടുവ കൂട്ടിലായത്. കഴിഞ്ഞ കുറേ നാളുകളായി ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ അടക്കം കടുവ ആക്രമിച്ചിരുന്നു.
കൂട്ടിൽ അകപ്പെട്ടെങ്കിലും കടുവയുടെ ശൗര്യത്തിന് ഒട്ടും കുറവില്ല. കഴിഞ്ഞ കുറേക്കാലമായി കുമ്പളത്താമണ്ണിലെ ജനങ്ങളുടെ ഉറക്കം കളഞ്ഞ കടുവ ഒടുവിൽ കൂട്ടിലായി. പ്രദേശവാസികളുടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ഇന്നലെ ആടിനെ കടുവ കൊണ്ടുപോയതിന് പിന്നാലെ വനം വകുപ്പ് ജനവാസ മേഖലയോട് ചേർന്ന് വനത്തിനുള്ളിൽ കൂട് സ്ഥാപിച്ചു. കൂട്ടിൽ ആടിനെ വെച്ചിരുന്നു. ഇതിനെ കഴിക്കാൻ എത്തിയപ്പോഴാണ് കടുവ കൂട്ടിൽ അകപ്പെട്ടത്.
കടുവയെ പിടികൂടിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇനിയും വന്യമൃഗ ശല്യം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാർ.
കടുവയ്ക്ക് ചെറിയ പരിക്കുകൾ ഉണ്ട്. ഡിഎഫ്ഓയും വെറ്റിനറി സർജനും കടുവയെ പരിശോധിച്ചതിനുശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും.
വാളയാർ ആൾക്കൂട്ട കൊലപാതകം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
വാളയാർ ആൾക്കൂട്ട കൊലപാതകം
കൊല്ലപ്പെട്ട റാം നാരായൺ ബക്കേലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് കുടുംബത്തെ അനുനയിപ്പിച്ചത്
മന്ത്രിസഭായോഗത്തിൽ പത്തുലക്ഷം രൂപയിൽ കുറയാത്ത ധനസഹായം എന്ന ആവശ്യം ഉന്നയിക്കും
കുടുംബത്തിന് ധനസഹായം നൽകുക എന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
എസ് ഇ എസ് ടി പീഡന നിരോധന നിയമവും ആൾക്കൂട്ട കൊലപാതകത്തിന്റെ വകുപ്പുകളും ചുമത്തും
കുടുംബത്തിന്റേത് പ്രതിഷേധമായി കണക്കാക്കേണ്ടതില്ല ആകുലതകൾ മാത്രമാണ് പങ്കുവെച്ചത്
ജാതി മാറി വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്തി അച്ഛൻ
ബംഗളുരു: ജാതി മാറി വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ കൊലപ്പെടുത്തി അച്ഛൻ. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം.അച്ഛനും രണ്ട് അടുത്ത ബന്ധുക്കളും ഉൾപ്പടെ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ജാതി മാറിയുള്ള വിവാഹമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പ്രണയവും വിവാഹവും വീട്ടുകാർ എതിർത്തിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. കൊല്ലപ്പെട്ട മന്യ പാട്ടീലിന്റെ ബന്ധുക്കൾ ഇനാം വീരപുര ഗ്രാമത്തിലെ ഇവരുടെ വീട്ടിലേക്ക് വരികയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് മന്യയേയും അവിടെയുള്ളവരേയും ആക്രമിച്ചത്. തടയാൻ ശ്രമിച്ച മന്യയുടെ ഭർത്താവിന്റെ അമ്മയ്ക്കും മറ്റൊരാൾക്കും പരിക്കറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ മന്യയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ ചികിത്സയിലാണ്.
ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മന്യയും ഭർത്താവും മുമ്പ് പൊലീസിനെ സമീപിച്ചിരുന്നു. അധികൃതരുടെ സാന്നിധ്യത്തിൽ പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തതിന് ശേഷമാണ് മന്യയും ഭർത്താവും വീട്ടിലേക്ക് തിരിച്ചെത്തിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മന്യയുടെ അച്ഛനും അടുത്ത രണ്ട് ബന്ധുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവം ദുരഭിമാന കൊലയായിട്ടാണ് കാണുന്നതെന്നും പൊലീസ് പറഞ്ഞു.






































