പന്തളം.ശബരിമല ശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്കയങ്കി ഘോഷയാത്ര ഇന്ന് രാവിലെ 7 മണിയോടെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്ര തിരുനാൾ ബാലരാമ വർമ ശബരിമലയിൽ സമർപ്പിച്ചതാണ് 451 പവൻ തൂക്കം വരുന്ന തങ്കയങ്കി. 7 മണിയോടെ ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ സജ്ജമാക്കിയ പ്രത്യേകത രഥത്തിലേക്ക് തങ്ക അങ്കി പേടകങ്ങൾ പ്രവേശിപ്പിക്കും. ഇന്ന് ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും മറ്റന്നാൾ പെരുനാട് ശാസ്താ ക്ഷേത്രത്തിലും വിശ്രമിക്കുന്ന ഘോഷയാത്ര സംഘം 26-ാം തീയതി ഉച്ചയോടെ പമ്പയിൽ എത്തും. ഉച്ചഭക്ഷണത്തിനുശേഷം പേടകങ്ങൾ തലച്ചുമടായി ശരം കുത്തിയിൽ എത്തിക്കുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ചേർന്ന് സ്വീകരിക്കും. വൈകിട്ട് ആറരയോടെ തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. തങ്കയങ്കി ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കും.
ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു കേന്ദ്ര നേതൃത്വം
തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച്
ബിജെപി സംസ്ഥാന നേതൃതത്തെ വിമർശിച്ചു കേന്ദ്ര നേതൃത്വം
പാർടി അക്കൗണ്ടിലെ 35 കോടി സംസ്ഥാന നേതാക്കൾ ധൂർത്തടിച്ചതായി പ്രകാശ് ജാവദേക്കാർ
സംസ്ഥാന നേതൃയോഗത്തിൽ ആണ് കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറുടെ വിമർശനം
പാർട്ടിയിൽ ഇപ്പോൾ ചെലവ് കൂടി
മാസം ചെലവ് വരുന്നത് രണ്ടര കോടി
നേതാക്കൾ താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ
ധൂർത്തടിക്കാൻ അല്ല കേന്ദ്രനേതൃത്വം പണം നൽകുന്നതെന്ന് ജാവദേകർ
സംസ്ഥാനം കള്ളക്കണക്ക് നൽകിയെന്നും കുറ്റപ്പെടുത്തൽ
6 ലക്ഷം പുതിയ വോട്ടുകൾ ചേർത്തെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്
എന്നാൽ 2020നേക്കാൾ 40000 വോട്ടുകൾ കുറഞ്ഞത് എങ്ങനെ?
സംസ്ഥാനം നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷാ 25% വോട്ട് കിട്ടുമെന്ന് പ്രഖ്യാപിച്ചത്
കെ മുരളീധരൻ തൃശ്ശൂരിലേക്ക്
തിരുവനന്തപുരം.തെരഞ്ഞെടുപ്പിൽ വീണ്ടും തൃശ്ശൂർ ജില്ലയിൽ മത്സരിക്കാൻ ഒരുങ്ങി കെ മുരളീധരൻ
ഗുരുവായൂരിലാകും കെ മുരളീധരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുക
ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ നീക്കം
ലീഗിന്റെ സീറ്റായ ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകും
സീറ്റ് വച്ചു മാറൽ സംബന്ധിച്ച് ഉഭയ കക്ഷി ചർച്ചയിൽ തീരുമാനം ഉണ്ടാക്കാനാണ് ആലോചന
ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കെ മുരളീധരന് നേതൃത്വത്തിന്റെ നിർദേശം
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി പ്രത്യേക ഉപകരണം വച്ചുള്ള പരിശോധന ഇന്ന് തുടങ്ങും
ഇടുക്കി. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ബലക്ഷയം നിർണ്ണായിക്കുന്നതിനായി ജലത്തിനടിയിലെ റിമോട്ടിലി ഓപ്പറേറ്റഡ് വെഹിക്കിൾ (ആർ.ഒ.വി) ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. അണക്കെട്ടിൻറെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനാണ് ഈ പരിശോധന. 1200 അടി നീളമുള്ള അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. ഏറ്റവും ഒടുവിൽ അണക്കെട്ടിൻ്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർ.ഒ.വി.ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കും. അണക്കെട്ടിൽ 110 അടിക്ക് താഴെ സിമൻറ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്. ദില്ലി സി എസ് എം ആർ എസ് ഇൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്.
മാനവീയം വീഥിയിൽ മഹിത സ്നേഹത്തിൻ്റെ ധ്വനി മുഴക്കി കാരൾ സംഘങ്ങൾ,ക്രിസ്‌മസ് സാംസ്‌കാരിക സംഗമത്തിന് വൻ ജനപങ്കാളിത്തം
തിരുവനന്തപുരം :
എല്ലാ മതങ്ങളേയും ഒന്നുപോലെ കാണുവാനും പ്രധാന ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുവാനും നമുക്ക് കഴിയണമെന്ന് വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു.ക്രൈസ്തവ ഐക്യ കൂട്ടായ്‌മയായ “പ്ലറോമ” യുടെ നേതൃത്വത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിൽ നടക്കുന്ന ക്രിസ്മസ് സാംസ്ക്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ ഷെവലിയർ ഡോ.കോശി എം ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി റവ. അസറിയ ജോസഫ് സനൽകുമാർ, ജെറിൻ ദാസ് എന്നിവർ പ്രസംഗിച്ചു.വിവിധ സഭാ ഗായക സംഘങ്ങൾ കാരൾ ഗാനങ്ങൾ ആലപിച്ചു. “രക്ഷകൻ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വേൾഡ് ഇംപാക്ട് ചർച്ചും ഹൗസ് ഓഫ് പ്രയറും വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.
സാൽവേഷൻ ആർമി ടെറിറ്റോറിയൽ
ഹെഡ്ക്വാർട്ടേഴ്സ് ക്വയർ, പിആർഎസ്, ഹാർവസ്റ്റ് സിംഗേഴ്സ്, കേശവദാസപുരം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വെട്ടുകാട് കാത്തലിക് ചർച്ച്, പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ ചർച്ച്, പാറോട്ടുകോണം ലൈഫ് ഫെലോഷിപ്പ്, പേരൂർക്കട കാൽവറി ലൂഥറൻ ചർച്ച്, യുണൈറ്റഡ് ക്വയർ, ഇന്ത്യ കാമ്പസ് ക്രൂസേഡ് എന്നീ ക്വയറുകൾ ഇന്ന് ക്രിസ്‌മസ് കാരൾ ഗാനങ്ങൾ ആലപിച്ചു. പാളയം വാർഡ് കൗൺസിലർ ഷേർലി ചാൾസ് മുഖ്യാതിഥി
ആയിരുന്നു.
ഇന്ന് വൈകിട്ട് “ഇമ്മാനുവൽ” എന്ന പ്രമേയത്തെ അധികരിച്ച് ഹൈലാൻ്റ് ചർച്ചിന്റെ അവതരണം, ന്യൂ പേരയം സിഎസ്ഐ ക്വയറിൻ്റെ കാരൾ, ലെൻസ് ആന്റ് ലൈറ്റ് പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
സമാപന ദിവസമായ 24-ന് “സ്നേഹിതൻ” എന്ന വിഷയത്തിൽ ഫ്രീഡം മിനിസ്ട്രി, ബ്ലസിംഗ് ടുഡേ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമ റോട്ടൻ സൊസൈറ്റി മികച്ച ചിത്രം
മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമ്മം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്.
റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു
ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡൻറ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026 ൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു , ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്.
ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ ……..
തേവലക്കര ബഥാന്യ ഭവനിൽ സ്വാന്ത്വനമായി ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യൂപി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തേവലക്കര ബഥാന്യ ഭവൻ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.പി.ടി.എ പ്രസിഡൻ്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക എസ്.ജയലക്ഷ്മി,ജൂനിയർ റെഡ് ക്രോസ് കൗൺസിലർ സുനീഷ് എം.ആർ,സൈജു ,ഉണ്ണി ഇലവിനാൽ,രമ്യ കൃഷ്ണ,രമ്യ കൃഷ്ണൻ,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.കലാപരിപാടികൾക്ക് ശേഷം അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കുട്ടികൾ മടങ്ങിയത്.
കരുനാഗപ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി അതിഥി തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു
കരുനാഗപ്പള്ളി:ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ 21.12.2025 രാത്രി 11.40 pm ന് ആദിനാട് തെക്ക് കൊച്ചാലും മൂട് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ 7.174 ഗ്രാം ബ്രൗൺ ഷുഗറുമായി മുഹമ്മദ് രാജു, S/o മുഹമ്മദ് താഹിർ, കിയജ്‌റിറ്റോള സിറാനൻഡ PO ,മെയ്നങ്കാർ, പ്രാണാപൂർ കറ്റിഹർ, ബീഹാർ എന്നയാളെ അറസ്റ്റ് ചെയ്തു.നാട്ടിൽ പോയിട്ട് തിരികെ വന്ന പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.എക്സൈസ് സൈബർ സെല്ലിൻ്റെ സഹായത്തോട് കൂടിയാണ് പ്രതിയെ നിരീക്ഷിച്ചത്.

ആദിനാട് കൊച്ചാലുംമൂട് ഭാഗത്ത് നിന്നും ഒരു മാസം മുൻപും ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളെ കരുനാഗപ്പള്ളി എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തിരുന്നു.ഇൻ്റർ മീഡിയേറ്റ് അളവിലുള്ള മയക്കുമരുന്ന് കേസ് ആയതിനാൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാർട്ടിയിൽ ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ രഘു കെ. ജി, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ , ഹരിപ്രസാദ്, ഗോഡ്‌വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എന്നിവരും ഉണ്ടായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് മേഖലയിലെ മദ്യ- മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ 0476 2630831നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.







































