Home Blog Page 1232

പാലാ നഗരസഭ ഭരണം ഇരു കക്ഷിക്കും മ്മണി ‘പുളിക്കും’

കോട്ടയം : പാലാ നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫ്. മൂന്ന് കൗൺസിലർമാറുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തി. മന്ത്രി വി എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗൺസിലേഴ്സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയതായാണ് വിവരം

എൽഡിഎഫോ യുഡിഎഫോ ആരെ പിന്തുണക്കും എന്നതിൽ ഇതുവരെയും പുളിക്കകണ്ടം കുടുംബം അന്തിമ തീരുമാനം എടുത്തിട്ടില്ല. പുളിങ്കണ്ടം കുടുംബം ഇന്ന് യുഡിഎഫ് നേതാക്കളുമായും ചർച്ച നടത്തും.ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച കൗൺസിലർമാർ. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്. അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബം ആദ്യം മുന്നോട്ട് വെച്ച ആവശ്യം.

ക്രിസ്‍മസ് കരോൾ ആർഎസ്എസ് തടസപ്പെടുത്തിയാൽ ഡിവൈഎഫ്ഐ പ്രതിരോധിക്കും

വികെ സനോജ്
ഡിവൈഎഫ്ഐ

എവിടെയെങ്കിലും ക്രിസ്‍മസ് കരോൾ ആർഎസ്എസ് തടസപ്പെടുത്തിയാൽ ഡിവൈഎഫ്ഐ പ്രതിരോധിക്കും

ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ സംഘടിപ്പിക്കും

ഓണം ആഘോഷിക്കാൻ പാടില്ല എന്ന കാഴ്ചപ്പാടാണ് ആർഎസ്എസ് പറയുന്നത്

വാമന ജയന്തി ആഘോഷിക്കണം എന്നാണ് ആർഎസ്എസ് പറയുന്നത്

ആർഎസ്എസ് വെറുപ്പ് പ്രചരിപ്പിക്കുന്നു

കരോൾ പങ്കെടുത്ത കുട്ടികളെ ആർഎസ്എസ് ആക്രമിച്ചു

ആർഎസ്എസിന്റെ ആസൂത്രിതമായ നീക്കമായിരുന്നു അത്
ഒരു കാരണവശാലും അനുവദിക്കാൻ പറ്റില്ല

ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും 

ആർഎസ്എസിന്റെ തിട്ടൂരം സമീപ കാലത്തായി ഇങ്ങനെ കേൾക്കുന്നു
കേരളത്തിന്റെ മതനിരപേക്ഷതക്ക് വിള്ളൽ ഏൽപ്പിക്കുന്ന കാര്യങ്ങൾ ആർഎസ്എസ് തുടർച്ചയായി ചെയ്യുന്നു.

മുളകുപൊടി വിതറി വീട്ടമ്മയുടെ സ്വർണം കവർന്നു.

മുളകുപൊടി വിതറി സ്വർണം കവർന്നു.
അമ്പലപ്പടി സ്വദേശി ചന്ദ്രവതിയുടെ സ്വർണം ആണ് കവർന്നത്.രണ്ട് പവൻ വരുന്ന വളകളാണ് കവർന്നത്.
ഇന്നലെ രാത്രിയാണ് സംഭവം.

ഒറ്റക്ക് താമസിക്കുന്ന ചന്ദ്രവതിയുടേ വീട്ടിലെത്തിയ മൂന്നംഗസംഘം മുളകുപൊടി വിതറി ചന്ദ്രമതിയെ പിടിച്ചു വച്ച ശേഷം കയ്യിലെ വള മുറിച്ചെടുക്കുകയായിരുന്നു.

വണ്ടൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

അച്ചൻകോവിലാറ്റിൽ വീണ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട. മാത്തൂർ ക്ഷേത്രത്തിനടുത്ത് അച്ചൻകോവിലാറ്റിൽ വീണ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 23 വയസ്സുകാരൻ അശ്വിൻ്റെ മൃതദേഹമാണ് ഫയർഫോഴ്സും സ്കൂബ സംഘവും നടത്തിയ തിരച്ചിൽ കണ്ടെത്തിയത്.

കൈപ്പട്ടൂർ സ്വദേശി ഗോപകുമാറിന്റെ മകനാണ് അശ്വിൻ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അശ്വിൻ വെള്ളത്തിൽ വീണ് കാണാതായത്. വെള്ളത്തിൽ ഇറങ്ങിയ സഹോദരനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അശ്വിവിന് അപകടം സംഭവിച്ചത്. മൃതദേഹം പത്തനംതിട്ട സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗാമിയുടെ ആരോഗ്യനില തൃപ്തികരം

കൊച്ചി.എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗാമിയുടെ ആരോഗ്യനില തൃപ്തികരം. ആശങ്കകൾ ഇല്ലന്നും, 72 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിർഷാ പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൾ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്.


നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ദുർഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ദുർഗ. ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ 72 മണിക്കൂർ നിർണായകമാണ്‌. സങ്കീർണതകൾ സ്വഭാവികമാണെന്നും  മറികടക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്  ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് ഷാഹിർഷാ പറഞ്ഞു.

ഇന്നലെ ഞാൻ നേപ്പാൾ സ്വദേശിയായ ദുർഗ കാമിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ഒരു സർക്കാർ ആശുപത്രിയിൽ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കൂടിയായിരുന്നു ദുർഗയുടേത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാൽ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്.

ഓൺലൈൻ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം, മുൻ ഐപിഎസ് ഓഫീസർസ്വയം വെടി വെച്ചു മരിക്കാൻ ശ്രമിച്ചു

പട്യാല.ഓൺലൈൻ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം
പഞ്ചാബ് മുൻ ഐപിഎസ് ഓഫീസർ ഐജി അമർ സിംഗ് ചാഹൽ സ്വയം വെടി വെച്ചു
ആത്മഹത്യാ ശ്രമം പട്യാലയിലെ വീട്ടിൽ; നില ഗുരുതരം

സംഭവസ്ഥലത്ത് നിന്ന് 25 പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു

ഓൺലൈൻ നിക്ഷേപത്തിൽ എട്ട് കോടി രൂപ നഷ്ടപ്പെട്ടതായി കുറിപ്പിൽ

ലക്ഷം കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


ഇന്നലെ രണ്ടു തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

രോഗിയെ മർദ്ദിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു

ഷിംല.ഡോക്ടർക്കെതിരെ നടപടി. രോഗിയെ മർദ്ദിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു

ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടറെയാണ് സസ്പെൻഡ് ചെയ്തത്

രോഗിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

രോഗിയുടെ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കയ്യേറ്റത്തിലേക്ക് എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട്

സംഭവത്തിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട്

തങ്ക അങ്കി രഥഘോഷയാത്ര പുറപ്പെട്ടു

ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും പുറപ്പെട്ടു. പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്ര. തങ്ക അങ്കി ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ അഞ്ചു മുതൽ ഏഴ്‌ വരെ ആറന്മുള ക്ഷേത്രത്തിൽ സൗകര്യം ഒരുക്കിയിരുന്നു. നിരവധി ഭക്തരാണ് ഇതിനോടകം ഇവിടെ എത്തിച്ചേർന്നത്.


ഘോഷയാത്ര വെള്ളി വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ്‌ ശബരിമല സന്നിധാനത്ത്‌ എത്തും. വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ഘോഷയാത്ര സന്നിധാനത്ത്‌ എത്തുന്നത്.


ചൊവ്വാഴ്‌ച്ച ഘോഷയാത്ര ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം ബുധൻ രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട്‌ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിക്കും. വ്യാഴം പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം വെള്ളി രാവിലെ ഏഴിന് പുറപ്പെട്ട് പകൽ ഒന്നോടെ പമ്പയിലെത്തും. മൂന്നിന് പമ്പയിൽനിന്നും പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തുന്ന തങ്ക അങ്കി ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ച്‌ സന്നിധാനത്തേയ്‌ക്ക് ആനയിക്കും. പൊലീസിന്റെ ശക്തമായ സുരക്ഷയിൽ അഗ്നിരക്ഷാസേനയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഘോഷയാത്രയെ അനുഗമിക്കും.

തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു

മുണ്ടക്കയം- കോരുത്തോട് റോഡിൽ തീർത്ഥാടന വാഹനം ഇടിച്ച് യുവാവ് മരിച്ചു.

മടുക്ക മൈനാക്കുളം  സ്വദേശാ എബി തോമസ് (29) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം.

ശബരിമലയിൽ നിന്നും മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്