27.7 C
Kollam
Thursday 1st October, 2026 | 08:48:17 PM
Home News Breaking News ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്പെടുകയാണ്. മഴ കനക്കുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പരശുവയ്ക്കല്‍ സ്വദേശി വിന്‍സന്റ് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജേഷ്, ദാസയ്യന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. സ്വകാര്യ പുരിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് മിന്നലേറ്റത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂര്‍ സമയത്തേക്ക് പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത മൂന്നുമണിക്കൂറിലേക്ക് തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here