ശൂരനാട്:ശൂരനാട് തെക്ക് കിടങ്ങയു പതിനാറാം വാർഡിൽ വലിയച്ഛൻനട ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു.തടയാൻ ശ്രമിക്കുന്നതിനിടെ അമിതവേഗതയിൽ ഓടിച്ചുപോയ വാഹനം നിയന്ത്രണം വിട്ട്
സമീപത്തെ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു.തുടർന്ന് വാഹനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് ലോറി ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.പ്രദേശത്ത് സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് വലിയച്ഛൻനടയ്ക്ക് സമീപം മാലിന്യം ഒഴുക്കാൻ ലോറി എത്തിയത്.മുമ്പ് മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ ലോറിയിലെത്തുന്ന സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്താറുണ്ടെന്ന് പരാതിയുണ്ട്.ജനവാസ മേഖലയിൽ രാത്രികാലങ്ങളിൽ മാലിന്യം ഒഴുക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അപകടത്തിൽപ്പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
ശൂരനാട് തെക്ക് കിടങ്ങയത്ത് ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയ വാഹനം അപകടത്തിൽപ്പെട്ടു
ഭരണിക്കാവിൽ 16 ചക്രങ്ങളുള്ള ലോറിക്ക് അടിയിൽപ്പെട്ട ബൈക്ക് യാത്രികരായ രാജഗിരി സ്വദേശികൾക്ക് പരിക്ക്
ശാസ്താംകോട്ട:ഭരണിക്കാവിൽ 16 ചക്രങ്ങളുള്ള ലോറിക്ക് അടിയിൽപ്പെട്ട ബൈക്ക് യാത്രികരായ രാജഗിരി സ്വദേശികൾക്ക് പരിക്ക്.ശാസ്താംകോട്ട രാജഗിരി സ്വദേശികളായ ടിന്റു,അജീഷ് മോൻ എന്നിവർക്കാണ് പരിക്കേറ്റത്.ഒരാളുടെ തുടയെല്ലിന് ഗുരുതര പരിക്കുണ്ട്.ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചക്കുവള്ളി റോഡിൽ നിന്നും കൊട്ടാരക്കര റോഡിലേക്ക് തിരിയുകയായിരുന്ന ലോറിക്ക് പിന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായത്.ലോറി തിരിയുന്നതിനിടെ ബൈക്ക് ലോറിയുടെ അടിയിലേക്ക് പെട്ടുപോകുകയായിരുന്നു.ഇതിനിടെ ബൈക്കിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ ലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് തെറിച്ചുവീണു.ഇയാളുടെ തുടയ്ക്ക് ഗുരുതര പരിക്കേൽക്കുകയും റോഡിൽ രക്തം തളം കെട്ടുകയും ചെയ്തു.അപകടത്തെത്തുടർന്ന് റോഡിൽ ചിതറിയ രക്തം ഫയർഫോഴ്സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്.
പാലായെ നയിക്കാന്‍ 21 കാരി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍
പാലായില്‍ പുളിയ്ക്കക്കണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണയ്ക്കും. ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാവും. കോണ്‍ഗ്രസ് റിബല്‍ മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണാവും. ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും. മായയുടെയും പുളിക്കക്കണ്ടം കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് കേവലഭൂരിപക്ഷമായി.
പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം നിര്‍ണ്ണായകമായിരുന്നു. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്.
ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു.
മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തി ബിനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യുഡിഎഫിനൊപ്പമാണെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുളിക്കക്കണ്ടം കുടുംബം.
എം ടി യുടെ ഓർമ്മകളിൽ മമ്മൂട്ടി
എം ടി വാസുദേവൻ നായർ വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. എംടിയുടെ ഓർമ്മകളിൽ സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം, എന്നും ഓർമ്മകളിൽ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. അത്രയേറെ തീവ്രതയേറിയ ഗുരു ശിഷ്യ ബന്ധമാണ് മമ്മൂട്ടിക്കും എംടി വാസുദേവൻ നായർക്കും ഇടയിലുണ്ടായിരുന്നത്. ആ ബന്ധം മലയാളികൾക്ക് അത്ര അപരിചിതവുമല്ല.
എംടിയുടെ മരണത്തിന് പിന്നാലെ വൈകാരികമായ കുറിപ്പ് മമ്മൂട്ടി പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചിരുന്നു. സിനിമാ മോഹം മൊട്ടിട്ട കാലം മുതൽ തന്നെ എംടിയുടെ സിനിമകളും കഥാപാത്രങ്ങളും മമ്മൂട്ടിയെ ത്രസിപ്പിച്ചിരുന്നു. എന്നെങ്കിലും തനിക്ക് അദ്ദേഹത്തിൻ്റെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയുമോ എന്ന് മുഹമ്മദ് കുട്ടി അന്ന് സ്വപ്നം കണ്ടിരുന്നു. ആ കാലത്തിൽ നിന്ന് എംടിയുടെ പ്രിയപ്പെട്ട മമ്മൂട്ടിയിലേക്ക് എത്തുമ്പോൾ അതിന് ഒരായുസ്സിൻ്റെ കഥയുണ്ട് പറയാൻ.
മാനവീയം വീഥിയിലെ ക്രിസ്‌മസ് സാംസ്‌കാരിക സംഗമത്തിന് സമാപനമായി
തിരുവനന്തപുരം :
ക്രൈസ്തവ ഐക്യ കൂട്ടായ്‌മയായ “പ്ലറോമ” യുടെ നേതൃത്വത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിൽ നാല് ദിവസമായി സംഘടിപ്പിച്ച ക്രിസ്മസ് സാംസ്ക്കാരിക സംഗമം സമാപിച്ചു. ക്രിസ്തുമസ് പകർന്ന് നൽകുന്ന സ്നേഹവും സന്തോഷവും സമാധാനവും ഉൾക്കൊള്ളുവാൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും കഴിയണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ബി ജെ പി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ഷെവലിയർ ഡോ.കോശി എം ജോർജ് അധ്യക്ഷനായി.
രക്ഷാധികാരി റവ. അസറിയ ജോസഫ് സനൽകുമാർ, ജെറിൻ ദാസ് എന്നിവർ പ്രസംഗിച്ചു. ഫ്രീഡം മിനിസ്ടി, ബ്ലസിംഗ് ടുഡേ എന്നിവരുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ഉൾപ്പെടെ ക്രിസ്തുമസുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു.ജന പങ്കാളിത്വം കൊണ്ടും പരിപാടികളുടെ ഗുണമേന്മ കൊണ്ടും സംഗമം ശ്രദ്ധേയമായി.
വീടിനുള്ളില്‍ ഷൂ റാക്കില്‍ കഞ്ചാവ് ചെടികള്‍… കാറ്റും വെളിച്ചവും കിട്ടാൻ പ്രത്യേക ഫാനും ലൈറ്റും
വീടിനുള്ളില്‍ ഷൂ റാക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വലിയതുറ തോപ്പിനകം സ്വദേശി ധനുഷിനെയാണ് സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്.
72, 23 സെന്റിമീറ്റര്‍ ഉയരമുള്ള രണ്ട് ചെടികളും കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ധനുഷിന്റെ വീട്ടില്‍ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്.
വീട്ടുവരാന്തയിലെ ഷൂറാക്കിനുള്ളിലായിരുന്നു കഞ്ചാവ് വളര്‍ത്തിയത്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബോക്‌സിലും ഇവ വളര്‍ത്തിയിരുന്നു. ചെടികള്‍ക്ക് പ്രകാശം ലഭിക്കുന്നതിനുള്ള ലൈറ്റിങ് സംവിധാനം, എക്‌സ്‌ഹോസ്റ്റ് ഫാന്‍ എന്നിവയും സജ്ജമാക്കിയിരുന്നു.
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി. സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്.
തൃപ്പൂണിത്തുറയില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി അഡ്വ. പി എല്‍ ബാബുവിനെ ബിജെപി നേതൃത്വം തീരുമാനിച്ചു. രാധിക വര്‍മ്മയെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയാക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ചാണ് ബിജെപി ഏറ്റവും വലിയ കക്ഷിയായത്. ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 ഉം, യുഡിഎഫിന് 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്. ആർക്കും കേവലഭൂരിപക്ഷമില്ല.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കാവിൻ്റെ പടിഞ്ഞാറ്റതിൽ ചന്ദ്രശേഖരൻ പിള്ള അന്തരിച്ചു
ശാസ്താംകോട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കാവിൻ്റെ പടിഞ്ഞാറ്റതിൽ ചന്ദ്രശേഖരൻ പിള്ള (78) അന്തരിച്ചു. ഭാര്യ സരസ്വതിയമ്മ. മക്കൾ ബിന്ദു സി.എസ്, സന്തോഷ് കുമാർ സി. എസ് ( KSRTC കരുനാഗപ്പള്ളി ഡിപ്പോ , മരുമക്കൾ ഓമനക്കുട്ടൻ പിള്ള ( ഫെഡറൽ ബാങ്ക്), ദിവ്യ കെ. മേനോൻ. സഞ്ചയനം ജനു: 1വ്യാഴാഴ്ച രാവിലെ 8ന്
വിവി രാജേഷ് തിരുവനതപുരം മേയർ, തീരുമാനം ആർഎസ്എസിന്റേത്
തിരുവനന്തപുരം. മേയർ സ്ഥാനത്തേക്ക് ആർഎസ്എസ് മുന്നോട്ടുവച്ചത് വി വി രാജേഷിന്റെ പേര്
ഡെപ്യൂട്ടി മേയർ ആശാ നാഥിന്റെ പേര് മുന്നോട്ട് വെച്ചതും ആർഎസ്എസ്
RSS നെ വെട്ടാൻ സംസ്ഥാന നേതൃത്വത്തിനായില്ല
സംസ്ഥാന നേതൃത്വത്തിന് താല്പര്യം ആർ ശ്രീലേഖയോടും, ജി എസ് മഞ്ജുവിനോടും ആയിരുന്നു
അവസാന നിമിഷം വരെ സംസ്ഥാന നേതൃത്വം ആർ ശ്രീലേഖയ്ക്കുവേണ്ടി പോരാടി*
എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആയത് ആർഎസ്എസിന്റെ പ്രവർത്തനം കൊണ്ടെന്ന് വിലയിരുത്തലിൽ RSS തീരുമാനത്തിന് അംഗീകാരം
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി രാഷ്ട്രീയ പരിചയ സമ്പത്തുള്ള ആൾ വരണം എന്ന് ആർഎസ്എസ് തീരുമാനം അംഗീകരിച്ചു







































