Home Blog Page 1221

ആഹാ മനോഹരം, തലസ്ഥാനത്തെ ഈ കാഴ്ച വിസ്മയം തീർക്കും, പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയായി വസന്തോത്സവം, കനകക്കുന്നിൽ ജനപ്രവാഹം

പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിലേക്ക് ജനപ്രവാഹം. ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് നിര്‍വ്വഹിച്ചത്

2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നുവെന്നും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എക്കാലത്തെയും റെക്കോര്‍ഡിലെത്തിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിദേശ വിനോദസഞ്ചാരികളും ഗണ്യമായി വര്‍ദ്ധിച്ചു. ബീച്ച് ടൂറിസം, ഹൈറേഞ്ച് ടൂറിസം, സിനിമാ ടൂറിസം, വെല്‍നസ് ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ ടൂറിസം വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചുവപ്പ്, സ്വര്‍ണ നിറങ്ങളിലുള്ള ദി ജയന്‍റ് ഡ്രാഗണ്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും

‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ജനുവരി നാല് വരെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നത്

ഫ്ളവര്‍ ഷോയ്ക്കു പുറമേ ട്രെഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും വസന്തോത്സവത്തിന്‍റെ ഭാഗമാണ്

വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികളാണ് കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ളത്. 8000-ത്തില്‍ പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണീയതയാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കിയിട്ടുണ്ട്

മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്

തൃപ്പൂണിത്തുറ നഗരസഭ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക്

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക്. ബിജെപി നേതാവ് അഡ്വ. പി എല്‍ ബാബു മുനിസിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്.

രണ്ടു റൗണ്ടായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 18 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന് 18 വോട്ടുകളും ലഭിച്ചു. ഇടതുമുന്നണിയുടെ രണ്ട് വോട്ടുകള്‍ അസാധുവായി. നഗരസഭയില്‍ എല്‍ഡിഎഫിന് 20 ഉം, എന്‍ഡിഎയ്ക്ക് 21 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.


ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താനായി സിപിഎമ്മിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബിജെപിക്ക് ഭരണത്തിന് വഴിതുറന്നത്. വോട്ടെണ്ണലിന് പിന്നാലെ പി എൽ ബാബു നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
40 വർഷം എൽഡിഎഫും 5 വർഷം യുഡിഎഫും തൃപ്പൂണിത്തുറയിൽ ഭരണം നടത്തിയിരുന്നു. കഴിഞ്ഞ തവണ അധികാരത്തിലിരുന്ന ഇടതുപക്ഷത്തു നിന്നാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബിജെപി തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ അധികാരത്തിലേറുന്നത്.

എം.കെ. ഹഫീസ് കൊല്ലം മേയര്‍

കൊല്ലം കോര്‍പ്പറേഷനില്‍ എംകെ ഹഫീസ് മേയര്‍. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടു ലഭിച്ചു. ബിജെപി, എസ്ഡിപിഐ പാര്‍ട്ടികള്‍ വോട്ടൈടുപ്പില്‍ നിന്ന് വിട്ടുനിന്നു. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യറൗണ്ടില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ബിജെപിയും എസ്ഡിപിഐയും വിട്ടുനിന്നതോടെയാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ എസ്ഡിപിഐ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വോട്ട് നല്‍കിയത്.
ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. നേരത്തെ തന്നെ ഐഎന്‍ടിയുസിയുടെ മുതിര്‍ന്ന നേതാവ് എംകെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 16 ഉം എന്‍ഡിഎ 12 ഉം എസ്ഡിപിഐ ഒരു സീറ്റിലുമാണ് വിജയിച്ചത്.

ഇല്ല മുഖ്യമന്ത്രി വിളിച്ചില്ല, രാജേഷിനെ

തിരുവനന്തപുരം. ബിജെപി നേതാവ് വി വി രാജേഷിനെ  മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് പത്രകുറിപ്പിലൂടെ വ്യക്തമാക്കി
വെള്ളിയാഴ്ച രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.
താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത  വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്.  ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫിസിൽ നിന്നുള്ള കുറിപ്പിൽ പറയുന്നു..

മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി

വയനാട് .പുൽപള്ളി വണ്ടിക്കടവ് ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി.  വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജിയാർ കടവിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.


ഇന്നു പുലർച്ചെ ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. 2016 ൽ ആണ് ഈ കടുവയെ ആദ്യമായി കാണുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ 48 ആം നമ്പർ ആൺകടുവയാണിത്. മാരൻ കൊല്ലപ്പെടുന്നതിന് മുമ്പ് ചീയമ്പത്ത് പോത്തിനെ കൊന്നതും ഈ കടുവയാണ്.


വണ്ടിക്കടവിന് സമീപം കന്നാരം പുഴയുടെ ഓരത്ത് വച്ചാണ് മാരനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കടുവ പിടിയിലായതോടെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

മേഖലയിൽ ഒന്നിൽ കൂടുതൽ കടുവകളുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.  നിരീക്ഷണം തുടരണമെന്നാണ് ആവശ്യം. നാലു കൂടുകളും ക്യാമറ ട്രാപ്പുകളും ഒരുക്കിയാണ് കടുവയെ വനം വകുപ്പ് പിടികൂടിയത്






.

ശബരിമല സ്വർണ്ണ ക്കൊള്ള, നിർണ്ണായക നീക്കവുമായി SIT

തിരുവനന്തപുരം. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും അന്താരാഷ്ട്ര വിഗ്രഹക്കടത്തിലും നിര്‍ണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന ഡി.മണിയുടെയും ഇയാളുടെ കൂട്ടാളി ശ്രീകൃഷ്ണന്റെയും വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി SIT.
ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റയ്ഡിലേക്ക് കടന്നത്.
വിദേശ വ്യവസായിയുടെ വെളിപ്പെടുത്തലിൽ 1000 കോടിയുടെ വിഗ്രഹ കടത്തിൽ ഡിമണിക്കും ശ്രീകൃഷ്ണനും പങ്കുണ്ടെന്നായിരുന്നു SIT ക്ക് ലഭിച്ച വിവരം….


ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിൽ  ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് SIT യുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ്  ഭീമണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടികളിലെ വീടുകളിലും എസ്ഐടി പരിശോധന നടത്തുന്നത്.
വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണൻ  ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്..
ഡി മണിക്കും ഉണ്ണികൃഷ്ണൻ പോറ്റിക്കും  ഇടയിൽ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണൻ ആണെന്നാണ് SIT സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് എസ്ഐടി പരിശോധിക്കുന്നത്.  ഇരുവരെയും വിശദമായി ചോദ്യംചെയ്യാൻ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും.  ശബരിമലയിലെ സ്വർണ്ണക്കടത്തുമായി ഇവരെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല.. എന്നാൽ ഇരുവർക്കും വിഗ്രഹ കടത്തുമായി ബന്ധമുണ്ടെന്ന് തന്നെയാണ് എസ്ഐടി ഉറപ്പിക്കുന്നത്. തെളിവുകൾ കണ്ടെത്താനായി കർണാടകയിലും ചെന്നൈയിലും ഇരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം എസ്ഐടി ഊർജ്ജിതമാക്കി. ഡി
ബാലമുരുകനെന്ന ഡി മണിയും കൂട്ടരും
ശബരിമലയിലെ 4 പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ  ആയിരം കോടി രൂപയുടെ കവര്‍ച്ചയാണ് കേരളത്തില്‍ നടത്തിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി.  ഡി മണിയും കൂട്ടരും ലക്ഷ്യമിട്ടതെന്നും ശബരിമലയ്ക്ക് പുറമെ പത്മനാഭ സ്വാമി ക്ഷേത്രവും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.  ചെന്നൈയിൽ വജ്രവ്യാപാരി ആണെങ്കിലും രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘവുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന ചില സൂചനകളും എസ്ഐ ടിക്ക് ലഭിച്ചിട്ടുണ്ട്..


വയനാട് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

വയനാട്. പനവല്ലി അപ്പപ്പാറ റോഡിൽ സ്ത്രീ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ

വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്

അപ്പപ്പാറ ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി  (65) ആണ് മരിച്ചത്

സമീപത്തുനിന്ന് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടിരുന്നു

ഏതു സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ല

ജനതാദൾ കൊല്ലം ജില്ലാ പ്രസിഡന്റ്  CK ഗോപിയുടെ ഭാര്യ  വിജയമ്മ നിര്യാതയായി

പടിഞ്ഞാറ കല്ലട. ജനതാദൾ കൊല്ലം ജില്ലാ പ്രസിഡന്റ്  CK ഗോപിയുടെ ഭാര്യ വലിയ പാടം മാങ്കുട്ടത്തിൽ വീട്ടിൽ വിജയമ്മ (73) നിര്യാതയായി

സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് വീട്ടുവളപ്പിൽ വച്ച് നടത്തുന്നു

ബന്ധുവിനെ മദ്യലഹരിയിൽ കൊലപ്പെടുത്തി

പേരാമംഗലം. മദ്യലഹരിയിൽ കൊലപാതകം
പേരാമംഗലത്ത് ബന്ധുവിനെ മദ്യലഹരിയിൽ കൊലപ്പെടുത്തി

നട്ടാക്ക് പാടം കാട്ടിലേത്ത് വീട്ടിൽ 58 വയസ്സുള്ള പ്രേമ ദാസ് ആണ് കൊല്ലപ്പെട്ടത്

ഇയാളുടെ സഹോദരന്റെ മകനായ മഹേഷ് ആണ് പ്രതി

കൈക്കോട്ട് കൊണ്ട് തലക്ക് അടിക്കുകയായിരുന്നു

ഇന്നലെ രാത്രിയിലായിരുന്നു സംഭവം
പ്രതിയെ പേരമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു

മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമം; ആയിക്കുന്നം സ്വദേശിയായ പ്രതിയെ നാട്ടുകാർ ബലപ്രയോഗത്തിലൂടെ പിടികൂടി പോലീസിനു കൈമാറി


ശൂരനാട്:വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിനു
കൈമാറി.ആയിക്കുന്നം സ്വദേശി വിദ്യാധരനാണ് പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം നടന്നത്.വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി അകത്തുകയറിയത്.സ്ത്രീയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി കെട്ടിയിടാൻ ശ്രമിച്ചു.എന്നാൽ സ്ത്രീ ശക്തമായി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തു.ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടിയത്.നാട്ടുകാരെ കണ്ടതോടെ പ്രതി അക്രമാസക്തനാവുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു.തുടർന്ന് നാട്ടുകാർ ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ
ശേഷം ശൂരനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.