Home Blog Page 1220

പോരുവഴി ഓർത്തഡോക്സ്
പള്ളിയിൽ പെരുന്നാളിന് കൊടിയേറി



ചക്കുവള്ളി:പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്
പള്ളിയിലെ പെരുന്നാളിന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യുസ് മാർ തീമോത്തിയോസ് കൊടിയേറ്റി.ഇടവക വികാരി ഫാ.സോളു കോശി രാജു,ഫാ.ജിജു ജോൺ വയലിറക്കത്ത്, ഇടവക ട്രസ്റ്റി രാജു ജോർജ്,ഇടവക സെക്രട്ടറി വി.കെ കുരുവിള എന്നിവർ നേതൃത്വം നൽകി.ശനി രാവിലെ 9നു സൗജന്യ മെഡിക്കൽ ക്യാംപ്, വൈകിട്ട്
3നു വിമുക്തഭട സംഗമം,7.15നു ഫാ.ലൂക്ക് ബാബു കൺവൻഷൻ ഉദ്ഘാടനം ചെയ്യും.ഞായർ രാവിലെ 9.30നു പ്രാർഥനായോഗ സംഗമം ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി റോണി വർഗീസ്  എബ്രഹാം ഉദ്ഘാടനം ചെയ്യും.എം.ബി.ജി.ഒ സി പ്രവാസി വെൽഫെയർ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ വിതരണം, അവാർഡ് വിതരണം.31നു വൈകിട്ട് 6നു റാസ,പള്ളിയിൽ നിന്നും തുടങ്ങി
ചക്കുവള്ളി കുരിശടി-അരീക്കൽ കുരിശടി-കൊച്ചുതെരുവ്
ജംക്ഷൻ വഴി തിരിച്ചെത്തും.ജനുവരി 1നു രാവിലെ 7.30നു
സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാന, 9.30നു മെറിറ്റ് അവാർഡ്, ചാരിറ്റി വിതരണം, പ്രദക്ഷിണം, ശ്ലൈഹീക  വാഴവ്, കൊടിയിറക്ക്, എന്നിവ നടക്കും.

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപിയുടെ പുതുവത്സര സമ്മാനമായി കലണ്ടര്‍ പുറത്തിറക്കി

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എംപിയുടെ പുതുവത്സര സമ്മാനമായി കലണ്ടര്‍ പുറത്തിറക്കി. എംപി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം.
കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന്‍ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂല്‍പ്പുഴയില്‍ കുടുംബശ്രീ സംരംഭമായ വനദുര്‍ഗ മുള ഉത്പന്ന കേന്ദ്രത്തില്‍ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പറ്റ ഹ്യൂം സെന്ററില്‍ മേപ്പാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആശയവിനിമയം നടത്തിയപ്പോഴുള്ള ചിത്രവും മുത്തങ്ങ വന്യമൃഗ സങ്കേതത്തില്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘവുമായി ആശയവിനിമയം നടത്തിയ ശേഷം ആനയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വണ്ടൂരില്‍ നടന്ന പാര്‍ലമെന്റ് തല ഉദ്ഘാടനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

കൊല്ലം കളക്ട്രേറ്റില്‍ വീണ്ടും ബോംബ് ഭീഷണി

കൊല്ലം: കൊല്ലം കളക്ട്രേറ്റിലേക്ക് വീണ്ടും ബോംബ് ഭീഷണി എത്തി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ സന്ദേശം വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. കളക്ടറുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് വന്ന ഭീഷണിയില്‍ ഇന്ന് വൈകിട്ട് മൂന്നോടെ നടന്‍ വിജയ്യുടെ വീട്, ചെന്നൈയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ക്കൊപ്പം കൊല്ലം കളക്ടറേറ്റിലും ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

കാസർഗോഡ്. റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

കുടക് സ്വദേശി രാജേഷ് ( 35 ) ആണ് മരിച്ചത്

മംഗലാപുരം – പാലക്കാട് ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം 

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു

12 മണിയോടെയാണ് അപകടം

അപകടത്തിൽ ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി

കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ

പത്തനംതിട്ട – കൊല്ലം കളക്ടറേറ്റുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ- മെയിൽ

കൊല്ലം. പത്തനംതിട്ട – കൊല്ലം കളക്ടറേറ്റുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ- മെയിൽ സന്ദേശം. രാവിലെ പത്തരയോടെ കൂടിയാണ് കൊല്ലം കളക്ടറേറ്റിലെക്ക് ഇമെയിൽ സന്ദേശം എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ബോംബ് പൊട്ടും എന്നായിരുന്നു ഭീഷണി. ഉച്ചയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് വന്ന ബോംബ് ഭീഷണിയിൽ മൂന്നുമണിക്ക് ബോംബ് പൊട്ടും എന്നായിരുന്നു സന്ദേശം. രണ്ടിടങ്ങളിലും ബോംബ് സ്ക്വാഡ് ഡോഗ് സ്ക്വാഡ് പോലീസ് അടക്കമുള്ളവർ ചേർന്ന് പരിശോധന നടത്തി. അസ്വാഭാവികമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പത്തനംതിട്ടയിലേക്ക് വന്ന സന്ദേശത്തിൽ വയനാട് കളക്ടറേറ്റിലും തമിഴ് നടൻ വിജയുടെ വീട്ടിലും ബോംബ് വെക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു.

അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി , കെ. സി. വേണുഗോപാൽ

കൊല്ലം. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന പോലെയാണ് മുഖ്യമന്ത്രി സ്വർണ്ണകൊള്ള കേസിലേക്ക് സോണിയാഗാന്ധിയുടെ പേര് കൂടി വലിച്ചെടുക്കുന്നത്

സോണിയ ഗാന്ധി പറഞ്ഞിട്ടാണോ ഇത്രയും വലിയ കൊള്ള ശബരിമലയിൽ നടന്നത്

ദേവസ്വം ബോർഡും സർക്കാരും ഭരിക്കുന്നത് ആരെന്ന് ജനങ്ങൾക്കറിയാം


കേസിനെ എങ്ങനെ മാറ്റാൻ ശ്രമിച്ചാലും ഉന്നതനെ അടക്കം നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ കോൺഗ്രസ് സമരവുമായി മുന്നോട്ട് പോകും

അലീഗഡ് മുസ്ലീം സർവ്വകലാശാലാ ക്യാമ്പസിൽ അധ്യാപകനെ വെടിവെച്ചു കൊന്നു

ലഖ്നൗ. ഉത്തർപ്രദേശ് അലീഗഡ് മുസ്ലീം സർവ്വകലാശാലാ ക്യാമ്പസിൽ അധ്യാപകനെ വെടിവെച്ചു കൊന്നു. കംപ്യൂട്ടർ സയൻസ് അധ്യാപകൻ ഡാനിഷ് റാവുവാണ് മരിച്ചത്.അക്രമികൾ 6 റൗണ്ട് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.


ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. സർവ്വകലാശാല കോമ്പൗണ്ടിൽ മൗലാന ആസാദ് ലൈബ്രറി ഏരിയയ്ക്ക് സമീപമാണ് അധ്യാപകന് നേരെ വെടിയുതിർത്തത്. പതിനഞ്ച് വർഷമായി ക്യാമ്പസിലെ എ.ബി.കെ ഹൈ സ്കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകനാണ് ഡാനിഷ് അലി . സായാഹ്ന നടത്തത്തിനായിയിറങ്ങിയ ഡാനിഷ് അലിയെ തടഞ്ഞ് നിർത്തി പിസ്റ്റൾ കാണിച്ച് ഭീഷണിപ്പെടുത്തി. എതിർക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നു. തലയിൽ 6 തവണ വെടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നിലത്ത് വീണ ശേഷവും അക്രമം തുടർന്നു. ഉടൻ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിലെത്തിയ അക്രമി സംഘത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് സംഭവത്തിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ആറ്  സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും, കൊലയാളികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായുംതകർന്നിരിക്കുന്നുവെന്നായിരുന്നു പ്രതികരണം.

ഓച്ചിറയെ കേന്ദ്ര ദേശീയപാത പാത അതോറിറ്റി പഠിച്ചില്ല: കെ സി വേണുഗോപാൽ എം പി

ഓച്ചിറ. ലക്ഷങ്ങളുടെ സംഗമവേദിയായ ഓച്ചിറയെ കേന്ദ്ര ദേശീയപാത പാത അതോറിറ്റി പഠിച്ചില്ല: എം പി
ഓച്ചിറ: ദേശീയപാത സമര മേഖല കെ സി വേണുഗോപാൽ സന്ദർശിച്ചു.

പുതിയ പാതയിലെ അശാസ്ത്രീയ സംവിധാനങ്ങളിലൂടെ ഓച്ചിറ നേരിടാൻ പോകുന്ന വിപത്തുകളും പ്രതിസന്ധികളും ജനനേതാക്കൾ വിശദമാക്കി.

സി ആർ മഹേഷ് mla, ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, നജീബ് മണ്ണേൽ,കൃഷ്ണകുമാർ, അയ്യണിക്കൽ മജീദ്, രാജുമോൻ, ലീന പ്രവീൺ, ഓച്ചിറ താഹ, മനു ജയപ്രകാശ്, ഇർഷാദ്, സത്താർ ബാബു, മഹമൂദ്,കബീർ ഇൻസൈൻ, ഓച്ചിറ വഹിദ്, മുബീന , സൈറിസ് എന്നിവർ പ്രശ്നങ്ങൾ വിവരിച്ചു

തൊഴിലാളിയെ മർദ്ദിച്ചു ബോട്ട് തട്ടിയെടുത്തു

ബേപ്പൂർ. ഹാർബറിൽ നിർത്തിയിട്ട മൽസ്യബന്ധന ബോട്ട് തൊഴിലാളിയെ മർദ്ദിച്ച ശേഷം തട്ടിയെടുത്തു

40 ലക്ഷം രൂപ വിലവരുന്ന ബോട്ടാണിത്

ബോട്ട് തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം ഹാർബറിൽ എത്തിച്ചതായി വിവരം
കോസ്റ്റൽ പൊലിസിൻ്റെ റഡാർ സംവിധാനത്തിലൂടെയാണ് വിവരം ലഭിച്ചത്

24 ന് രാത്രി 11 നും 12 നും ഇടയിൽ ആണ് ബോട്ട് തട്ടിയെടുത്തത്
ബേപ്പൂർ സ്വദേശി ഷമീമിൻ്റെ ശ്രദ്ധൻ എന്ന ബോട്ടാണിത്
ബേപ്പൂർ പൊലിസ് അന്വേഷണം തുടങ്ങി

എൻ.എസ്‌.എസ്‌ വിദ്യാഭ്യാസ ധനസഹായവും, യൂണിയൻ സ്കോളർഷിപ്പ് വിതരണവും നടത്തി

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ശൂരനാട് തെക്ക്, ശൂരനാട് വടക്ക് പഞ്ചായത്തുകളിലെ 41 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസധന സഹായവും, യൂണിയൻ സ്കോളർഷിപ്പ്, വിവിധ മെറിറ്റ് സ്കോളർഷിപ്പുകൾ, യൂണിയന്റെ വിവാഹ ചികിത്സാ
എൻഡോവ്മെന്റുകൾ കരയോഗം നിർമ്മാണ ഗ്രാന്റ് എന്നിവകളുടെ വിതരണം നടത്തി 25/12/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പതാരം ദേവി  ആഡിറ്റോറിയത്തിൽ വച്ച്   യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു അവർകൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ ഭരണസമിതി അംഗം പി കെ ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ  യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു. കരയോഗ പ്രവർത്തന വിശദീകരണം യൂണിയൻ സെക്രട്ടറി എം അനിൽകുമാർ സംസാരിച്ചു. ഭാരത കേസരി യൂണിയൻ സ്കോളർഷിപ്പ് യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ സോമൻ പിള്ള നിർവഹിച്ചു. വിവാഹ ധനസഹായ വിതരണം എസ് എസ് ഗീതാ ഭായി, ചികിത്സാധന സഹായവിതരണം വി ശാന്തകുമാർ,Hss മെറിറ്റ് അവാർഡ് കൊമ്പിപ്പള്ളി സന്തോഷ് കുമാർ sslc മെറിറ്റ് അവാർഡ് പി ഭാസ്കരൻ നായർ, വിദ്യാഭ്യാസ എൻഡോവ് മെന്റ് വി.അനിൽകുമാർ തുടങ്ങിയവർ നിർവഹിച്ചു. ചടങ്ങിൽ പ്രീത, എൻഎസ്എസ് ഇൻസ്പെക്ടർ ഷിജു എന്നിവർ ആശംസ അർപ്പിച്ച യോഗത്തിൽ എസ് സുരേഷ് കുമാർ കൃതജ്ഞ പറഞ്ഞു.  കരയോഗവനിതാ സമാജ ഭാരവാഹികൾ അനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥി കൾ അവരുടെ രക്ഷിതാക്കൾ വിവാഹ ചികിത്സ എൻഡോവ് മെന്റുകൾ  എന്നിവയ്ക്ക് അർഹരായവർ പങ്കെടുത്തു.