കരുനാഗപ്പള്ളി.രോഗ ശയ്യയിൽ നിന്ന് ആംബുലൻസിലെത്തി തൊടിയൂർ ഗ്രാമപഞ്ചായത്തംഗം മായാ കുമാരി. തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ Ldf / പ്രസി ഡന്റ /വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് ആ o ബുലൻസിൽ മായാ കുമാറി എത്തിയത്. ROഉണ്ണി ഷ്ണന്റെ സാന്നിദധ്യത്തിൽ ആംബുലൻസിൽ വെച്ച് രേഖകൾ പൂർത്തിയാക്കി പ്രസിഡന്റൊയി Ldf ലെ പി.കെ ജയപ്രകാശും വൈസ് പ്രസിഡന്റൊയി Ldf ലെ സൂര്യയും തെരഞ്ഞെടുത്തു BJP വോട്ടിംഗിൽ നിന്ന് വിട്ടു നിന്നു.
ഇരുചക്ര വാഹന അപകടത്തെ തുടർന്ന് കാലിന് പരിക്കേറ്റ മായാകുമാരി കൊല്ലം NS – ൽ നിന്നും ചികിത്‌സ ക്കിടെയാണ് എത്തിയത്.
രോഗ ശയ്യയിൽ നിന്ന് ആംബുലൻസിലെത്തി തൊടിയൂർ ഗ്രാമപഞ്ചായത്തംഗം
ജി സുധാകരനെ അധിക്ഷേപിച്ചു ; ലോക്കൽ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഐഎം
ആലപ്പുഴ: മുതിർന്ന സി പി എം നേതാവ് ജി സുധാകരനെ പരിഹസിച്ച് പോസ്റ്റിട്ട ലോക്കൽ കമ്മിറ്റി അംഗത്തിനെ പുറത്താക്കി സി പി എം.
അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗം മിഥുനെതിരെയാണ് നടപടി.
നവമാധ്യമങ്ങളിൽ അധിക്ഷേപ കമന്റ് ഇട്ടതായി ജി സുധാകരൻ പാർട്ടിക്ക് പരാതിയായി നൽകിയിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെയും മിഥുൻ പോസ്റ്റുകൾ ഇട്ടിരുന്നു
കേരള സർവകലാശാലരജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം:കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ.
സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാർ ഇൻ ചാർജ് പദവി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.
ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവർണറുടെ നടപടി.
അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിച്ചാൽ മാത്രം ചുമതല നൽകുന്നത് പരിഗണിക്കാം എന്നാണ് വൈസ് ചാൻസലറുടെ നിലപാട്.
പുതിയ രജിസ്ട്രാർ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ ജോയിൻറ് രജിസ്ട്രാർ ആർ രശ്മിയോട് ചുമതലയിൽ തുടരാൻ വി.സിയുടെ നിർദ്ദേശം.
ഇതിനിടെ സ്ഥിരം രജിസ്ട്രാറെ നിയമിക്കാനുള്ള നടപടികളിലേക്ക് സിൻഡിക്കേറ്റ് കടന്നതായി സൂചനയുണ്ട്.
കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പയ്യാവൂർ മുത്താറിക്കുളത്തായിരുന്നു അപകടം.
അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
കോൺക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി വൈദ്യുതപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. മരിച്ച രണ്ടുപേരും ലോറിയുടെ അടിയിൽപ്പെട്ട് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചായത്ത് വാഹനത്തെ ചൊല്ലി തർക്കം, റോഡിൽ തടഞ്ഞ് പ്രസിഡൻ്റ്
നെടുമങ്ങാട്:വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനം പഞ്ചായത്ത് പ്രസിഡണ്ട് റോഡിൽ തടഞ്ഞു.
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരവേയാണ് വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് വാഹനം പ്രസിഡൻ്റ് തടഞ്ഞത്.
വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശി .
എന്നാൽ അഞ്ചുമണിക്ക് ശേഷം വാഹനം വിട്ടുകൊടുക്കാൻ ആകില്ല എന്ന് നിലപാട് സെക്രട്ടറി സ്വീകരിച്ചതോടെ തർക്കം മുറുകി.
സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡൻറ് ആയ വെള്ളനാട് ശശി വാഹനത്തിനുള്ളിൽ ഇരിപ്പുറപ്പിച്ചു.
പഞ്ചായത്ത് വാഹനത്തിൽ കളക്ടറേറ്റിൽ പോയ ജീവനക്കാർ വിവരമറിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധു സ്ഥലത്തു എത്തി.
ഉത്സവങ്ങളിലെ എഴുന്നള്ളത്ത് നാട്ടാനപരിപാലന നിയമപ്രകാരമാകണം: എഡിഎം
കൊല്ലം: ജില്ലയില്‍ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നത് നാട്ടാനപരിപാലന നിയമപ്രകാരമാകണമെന്ന് എഡിഎം ജി നിര്‍മല്‍ കുമാര്‍. നിര്‍ബന്ധമായി പാലിക്കേണ്ട നിബന്ധനകള്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിശദീകരിച്ചു.
എഴുന്നള്ളത്തിന് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം ഉറപ്പാക്കണം. 30 കിലോമീറ്ററില്‍കൂടുതല്‍ നടത്താന്‍ പാടില്ല. വിശ്രമം നല്‍കി ശരീരം തണുപ്പിക്കണം. രാവിലെ ആറ് മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയും എഴുന്നള്ളിക്കാം. 15 എണ്ണത്തിലധികമെങ്കില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം, കുതിര തുടങ്ങിയവ പാടില്ല.
പാപ്പാന്മാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അഞ്ചില്‍ കൂടുതല്‍ ആനകളുണ്ടെങ്കില്‍ കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് വേണം. റിഫ്ളക്ടര്‍ ഘടിപ്പിക്കണം. ഒരു ആനയ്ക്ക് മൂന്നു പാപ്പാന്മാര്‍ നിര്‍ബന്ധം. ഇടച്ചങ്ങല ഉണ്ടാകണം. ആഹാരം വെള്ളം തുടങ്ങിയവ ക്ഷേത്രഭാരവാഹികള്‍ ഉറപ്പാക്കണം. ഉത്സവകാലത്ത് എല്ലാ മാസവും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൂടണം. അഞ്ചോ കൂടുതലോ ആനകളുണ്ടെങ്കില്‍ മൃഗഡോക്ടറുടെ സേവനം ഉത്സവകമ്മിറ്റി ഉറപ്പുവരുത്തണമെന്നും എ ഡി എം നിര്‍ദേശിച്ചു.
അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കോശി ജോണ്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡി ഉല്ലാസ്, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി വി സജി, എലിഫന്റ് വര്‍ക്കേഴ്സ് പ്രതിനിധി ബിജു വര്‍ക്കല, ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അംഗം ചിത്ര അയ്യര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബി ഓമനകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലാസംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു; ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ അടക്കം ചിത്രങ്ങള്‍
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ അടക്കം കലാസംവിധാനത്തിന് സവിശേഷ പ്രാധാന്യമുള്ള സിനിമയുടെ കലാസംവിധാനം നിര്‍വ്വഹിച്ചതിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചാണ് അന്ത്യം. ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടത്തിൽ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം. നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചു.
ഫാസിലിന്‍റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ചിത്രങ്ങളുടെയും കലാസംവിധായകനായി. ജിജോ പുന്നൂസ് തന്നെ സംവിധാനം നിര്‍വ്വഹിച്ച മൈ ഡിയര്‍ കുട്ടിച്ചാത്തനിടെ ‘ആലിപ്പഴം പെറുക്കാം’ എന്ന ഹിറ്റ് പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രവുമായിരുന്നു മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസറാകാം; അപേക്ഷ ക്ഷണിച്ചു
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഗ്രേഡുകളിലായി 514 ഒഴിവുണ്ട്.
പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കും.
അപേക്ഷയോടൊപ്പം ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്ക് bankofindia.bank.in സന്ദർശിക്കുക. അവസാന തീയതി: ജനുവരി അഞ്ച്.






































