Home Blog Page 1215

ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് കാര്യവട്ടത്ത്

ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്ന് കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന മത്സരത്തിലും വിജയം തുടർന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ ജയിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ വനിതകൾ.


ഓൾറൗണ്ട് മികവാണ് ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശർമയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീൻഫീൽഡ് പിച്ചിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ഫോമാണ് ബാറ്റിംഗിൽ ഇന്ത്യയുടെ ആത്മവിശ്വാസം. വിശാഖപട്ടണത്തെ രണ്ടാം മത്സരത്തിലും കാര്യവട്ടത്തെ മൂന്നാം മത്സരത്തിലും ഷഫാലി സുന്ദരമായൊരു ബാറ്റിങ് വിരുന്നാണ് ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ജെമീമ റോഡ്രിഗസിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദനയ്ക്ക് ഈ പരമ്പരയിൽ ഇതുവരെ മികച്ച സ്കോറുകൾ കണ്ടെത്താനാവാത്തതാണ് ചെറിയ നിരാശ പകരുന്നത്.


മറുഭാഗത്ത്, ബാറ്റിംഗ് നിരയുടെ പരാജയമാണ് ശ്രീലങ്കയെ വലയ്ക്കുന്നത്. മിക്ക ബാറ്റർമാരും ചെറിയ സ്കോറുകൾക്ക് പുറത്താകുന്നതും ഫീൽഡിങ്ങിലെ പിഴവുകളും അവർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് വലിയ പിന്തുണയാണ് മത്സരത്തിന് ലഭിക്കുന്നത്. എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബർ 30ന് നടക്കും.

മണ്ണൂർക്കാവിൽ പറയ്ക്കെഴുന്നള്ളിപ്പുത്സവം ഇന്നു തുടങ്ങും

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള പറയ്ക്കെഴുന്നള്ളിപ്പുത്സവം ഇന്ന് (28.12.25)ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്
രവിമൈനാഗപ്പള്ളി, സെക്രട്ടറി
സുരേഷ് ചാമവിള, ട്രഷറർ വി.ആർ.സനിൽ ചന്ദ്രൻ എന്നിവർ അറിയിച്ചു.
ജനുവരി 1 വരെ കടപ്പാകര,2,3 തീയതികളിൽ തെക്കൻ മൈനാഗപ്പള്ളി വടക്കുഭാഗം,4മുതൽ8 വരെ തെക്കൻ മൈനാഗപ്പള്ളി കര തെക്കുഭാഗം,8 ന് ഉച്ചയ്ക്കുശേഷം കടപ്പാക്കര തെക്കുഭാഗം എന്നിവിടങ്ങളിലാണ് പറയ്ക്കെഴുന്നള്ളിപ്പ് നടക്കുക.
ഉത്സവം ജനുവരി 8 ന് തുടങ്ങും. പറയ്ക്കെഴുന്നള്ളിപ്പ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 വരെയും
ജനുവരി 9 മുതൽ ഉത്സവ ദിവസങ്ങളിൽ രാവിലെ7.30 മുതൽ 10.30 വരേയും, വൈകിട്ട് 5 മുതൽ 7.30 വരേയും,ജനുവരി 18 ന് തിരുവുത്സവ ദിവസം രാവിലെ 11.30 വരെയും  ക്ഷേത്രത്തിൽ പറയിടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ:8547652577.

കോർപറേഷൻ കെട്ടിടത്തിലുള്ള  എംഎൽഎ ഓഫീസിനെ ചൊല്ലി ആർ ശ്രീലേഖയും വി കെ പ്രശാന്തും തമ്മിലുള്ള പോര് മുറുകി

തിരുവനന്തപുരം. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള  എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്ക് നേർ.

ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടു. തൽക്കാലം സാധ്യമല്ലെന്ന് വി കെ പ്രശാന്തിന്റെ മറുപടി.ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ R ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമായിരുന്നു MLAയുടെ മറുപടി.  കോർപ്പറേഷൻ ഭരണം ഏറ്റെടുത്ത ബിജെപിയും പ്രതിപക്ഷത്തുള്ള സിപിഎമ്മും
രാഷ്ട്രീയ പോര് ആരംഭിച്ചു എന്ന് ഇതോടെ വ്യക്തമായി.കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്.കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എം എൽ എക്ക് ഓഫിസ് ഒഴിയേണ്ടി വരും.
കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപറേഷന്‍റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.

മാർച്ച് വരെ കാലാവധിയുണ്ട്

അതിനുമുമ്പ് ഒഴിപ്പിക്കണമെങ്കിൽ നിങ്ങളുടെ വഴി നോക്കാൻ പറഞ്ഞുവെന്ന് വി.കെ പ്രശാന്ത് എംഎൽഎ പറഞ്ഞു

ആരുടെ എങ്കിലും പ്രേരണ കൊണ്ട് വിളിച്ചതെന്നാണ് കരുതുന്നത്.ഇതൊരു സൂചനയാണ്

നഗരസഭയിൽ ബിജെപി ജയിച്ചപ്പോൾ ബാക്കിയുള്ളവർ നാടുവിട്ടു പോകണം എന്നാണോ. ഇത് വെള്ളരിക്ക പട്ടണം അല്ല

ജനാധിപത്യപരമായി അല്ല പെരുമാറിയത്

പ്രേരണയില്ലാതെ വിളിക്കുമെന്ന് കരുതുന്നില്ല

കൗൺസിലാണ് നിയമപരമായി തീരുമാനിക്കേണ്ടത്

ഇനി റദ്ദാക്കണമെങ്കിൽ കൗൺസിൽ തീരുമാനിക്കണംഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ല എന്നും പ്രശാന്ത് പ്രതികരിച്ചു.

പാറശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസിന്റെ ചിത്രം മാറ്റി, വിവാദം

പാറശാല. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസിന്റെ ചിത്രം മാറ്റി

പ്രതിഷേധവുമായി സിപിഐഎം
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞത്തിന് തൊട്ടുപിന്നാലെ കോൺഫ്രൻസ് ഹാളിലെ വിഎസ് അച്യുതാനന്ദൻറെ  ചിത്രവും ഹാളിന്റെ പേരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാറ്റിയെന്നു പരാതി

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിഎസിന്റെ ചിത്രം മാറ്റിയത് ദൃശ്യങ്ങളിൽ വ്യക്തം

വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ എന്ന പേര് ചുരുണ്ടിക്കളയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത്

ചിത്രം മാറ്റിയോ എന്നറിയില്ല എന്നും വിഷയം പരിശോധിക്കാമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഉഷ കുമാരി

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബറിൽ

അപകടത്തിൽപ്പെട്ട വാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


മാള .വടമയിൽ  വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
പള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് ആണ് മരിച്ചത്

ഇന്ന് പുലർച്ചെ ഏകദേശം അഞ്ചു മണിയോടെയാണ് അപകടം
ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം  നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു മറിഞ്ഞു

  കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ചു


അതേ സമയത്ത് മാള ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ബൈക്ക് യാത്രക്കാരൻ മറിഞ്ഞു കിടന്ന പിക്കപ്പ് വാഹനത്തിൽ ഇടിക്കുകയായിരുന്നു

അപകടത്തിൽപ്പെട്ട വാഹനം ബൈക്ക് അപകടത്തിൽപ്പെട്ട വാഹനം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കെഎസ്ഇബി ജീവനക്കാർ പറയുന്നത്

ഗുരുതരമായി പരിക്കേറ്റ ബൈക്കുകാരനെ കെഎസ്ഇബി ജീവനക്കാർ തങ്ങളുടെ വാഹനത്തിൽ  ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു

കോഴിക്കോട്. ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. ഫറോക്ക് സ്വദേശി മുനീറയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് മുനീറ മരിച്ചത്. ഭർ‌ത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കറ്റിരുന്നു. ഭർത്താവ് ജബ്ബാർ റിമാന്റിലാണ്.


കഴിഞ്ഞ നാല് ദിവസമായി മുനീറ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് മുനീറയെ വെട്ടി പരുക്കേൽപ്പിച്ചത്. പണം നൽകാത്തതിനെ തുടർന്നാണ് മുനീറയെ ജബ്ബാർ ക്രൂരമായ ആക്രമിച്ചത്. തലയ്ക്കടക്കം പരുക്കേറ്റിരുന്നു. ജബ്ബാർ ലഹരിക്കടിമയാണെന്നും നേരത്തെയും സമാനമായ ആക്രമണം നടത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ബന്ധം വേർപ്പെടുത്താൻ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും മുനീറ തന്നെ മുൻകൈ എടുത്ത് ബന്ധം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയിലും മുനീറ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. സംഭവ ദിവസം തന്നെ ജബ്ബാറിനെ പൊലീസ് പിടികൂടിയിരുന്നു.

ആറുവയസുകാരൻ സുഹാനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

പാലക്കാട്‌ ചിറ്റൂരിൽ ആറുവയസുകാരൻ സുഹാനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അർദ്ധരാത്രി വരെ പലയിടങ്ങളിൽ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പ്രദേശത്തെ കുളങ്ങളിൽ രാവിലെയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ പുനരാരംഭിക്കും. കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിച്ചാകും ദൗത്യം. ചിറ്റൂർ മേഖലയിൽ പൊലീസിന്റെ തിരച്ചിലും ഊർജിതമായി തുടരുകയാണ്. 

ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. കുട്ടിയുടെ വീടിന് സമീപത്തായി കുളങ്ങളുള്ളതും ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. നാട്ടുകാരാകെ ഒറ്റക്കെട്ടായി ആറു വയസ്സുകാരന് വേണ്ടിയിട്ടുള്ള തിരച്ചിലിലാണ്. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്.

പത്രം| മലയാള ദിനപത്രങ്ങളിലൂടെ | 2025 | ഡിസംബർ 28 | ഞായർ 1201 | ധനു 13 | ഉത്രട്ടാതി

തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കോൺഗ്രസ്

പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ അടുത്ത മാസം അഞ്ച് മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. ഗ്രാമീണ ജനതയുടെ അവകാശമായിരുന്ന പദ്ധതിയെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ ‘വൺ മാൻ ഷോ’ തീരുമാനമാണിതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.


തിരിച്ചടി മറികടക്കാൻ തിരുത്തൽ നടപടികളുമായി സിപിഎം

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ശബരിമല വിവാദം ജനങ്ങളെ ബോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്നും, തുടർച്ചയായ ഭരണം ഉണ്ടായിരുന്നിടത്തെ തിരിച്ചടി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും പാർട്ടി വിലയിരുത്തി.


മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ എഐ അല്ലെന്ന് എൻ സുബ്രഹ്മണ്യൻ

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒറിജിനൽ ആണെന്ന് കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പറഞ്ഞു. അപ്രിയ സത്യങ്ങൾ പറയുന്നവർക്കെതിരെ പോലീസ് കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.


ശബരിമല വിവാദത്തിൽ മറുപടി വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ കോൺഗ്രസ് വ്യക്തമായ മറുപടി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പൊതുസമൂഹത്തിന് അറിയാനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ശബരിമലയിൽ റെക്കോർഡ് വരുമാനം: 332.77 കോടി രൂപ

ശബരിമലയിൽ ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം 332.77 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 297.06 കോടി രൂപയായിരുന്നു. ഇതിൽ 83.17 കോടി രൂപ കാണിക്കയായി ലഭിച്ചു.


വോട്ടർ പട്ടിക പരിഷ്‌കരണം: രേഖകൾ നൽകുന്നവർക്ക് ഹിയറിങ് ഇല്ല

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കൃത്യമായ രേഖകൾ സമർപ്പിക്കുന്നവരെ നേരിട്ട് ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനെ കോൺഗ്രസ് എതിർത്തു. വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്‌കുകൾ തുടങ്ങാൻ സർക്കാർ ഉത്തരവിറക്കി.


പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി: നടപടികൾ വൈകുന്നതിൽ ഡബ്ല്യുസിസി വിമർശനം

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നടപടികൾ വൈകുന്നതിനെ ഡബ്ല്യുസിസി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും എഫ്ഐആർ ഇടാൻ എട്ടു ദിവസം വൈകിയെന്നും സംഘടന വിമർശിച്ചു.


എം എൽ എ ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ; വട്ടിയൂർക്കാവിൽ വിവാദം

തിരുവനന്തപുരം ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് വി കെ പ്രശാന്ത് എം എൽ എയോട് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടു. കൗൺസിൽ തീരുമാനപ്രകാരമാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും കാലാവധി ബാക്കിയുണ്ടെന്നും എം എൽ എ അറിയിച്ചു.


തൃശൂരിൽ ആവേശമായി ‘ബോൺ നതാലെ’ റാലി

തൃശൂർ അതിരൂപതയും പൗരാവലിയും ചേർന്ന് നടത്തിയ ‘ബോൺ നതാലെ’ സാന്താക്ലോസ് റാലി നഗരത്തിന് ആവേശമായി. പതിനയ്യായിരത്തോളം സാന്താക്ലോസുമാരും വിവിധ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരന്നു.


തദ്ദേശ അധ്യക്ഷ തെരഞ്ഞെടുപ്പിൽ അട്ടിമറികളും കക്ഷിമാറ്റങ്ങളും

മധ്യകേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ വലിയ അട്ടിമറികൾ നടന്നു. തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നു. ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫും, പുത്തൻകുരിശിൽ ട്വന്റി20 പിന്തുണയോടെ യുഡിഎഫും ഭരണം പിടിച്ചു.


കൂറുമാറിയ അംഗങ്ങളെ കോൺഗ്രസ് പുറത്താക്കി

മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിക്കൊപ്പം ചേർന്ന എട്ട് അംഗങ്ങളെ കോൺഗ്രസ് പുറത്താക്കി. എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ എഎം നിധീഷിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തൃശൂർ ഡിസിസി പ്രസിഡന്റ് അറിയിച്ചു.


വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിഷേധം

ലീഗ് സ്വതന്ത്രൻ കൂറുമാറി വോട്ട് ചെയ്തതിനെത്തുടർന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂറുമാറിയ ജാഫർ മാഷുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നു.


അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു

അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു. തന്നെ നാട് കൈവിട്ടുവെന്ന് മുൻപ് നിയമസഭയിൽ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് അദ്ദേഹം വികാരാധീനനായി കുറിച്ചു.


പാലക്കാട് 60 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

പെരുങ്ങോട്ട് കുറിശ്ശിയിൽ 60 വർഷത്തിന് ശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി. ബദിയടുക്കയിൽ നറുക്കെടുപ്പിലൂടെ എൻഡിഎ അധികാരം പിടിച്ചു. ക്വാറം തികയാത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.


മലബാറിൽ എൽഡിഎഫിന് പലയിടത്തും തിരിച്ചടി

കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തിലും മന്ത്രി എംബി രാജേഷിന്റെ പഞ്ചായത്തിലും എൽഡിഎഫ് പരാജയപ്പെട്ടു. വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു.


കൊല്ലം ചിറക്കരയിൽ ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം

ചിറക്കര പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപിയുടെ രമ്യ വൈസ് പ്രസിഡന്റായി. സ്വതന്ത്രനായ ഉല്ലാസ് കൃഷ്ണനാണ് ഇവിടെ പ്രസിഡന്റ്.


ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും

ആല, ബുധനൂർ, കാർത്തികപ്പള്ളി തുടങ്ങി ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ എൻഡിഎ ഭരണം ഉറപ്പിച്ചു.


എസ്ഡിപിഐ പിന്തുണ വേണ്ട: പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റായ യുഡിഎഫിലെ എസ് ഗീത രാജിവച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കെപിസിസി തീരുമാനത്തെത്തുടർന്നാണ് നടപടി.


ചിറ്റൂരിൽ ആറു വയസ്സുകാരനെ കാണാതായി

ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയിറങ്ങിയ സുഹാൻ എന്ന ആറു വയസ്സുകാരനായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നു.


സൈക്കിൾ നിയന്ത്രണം വിട്ട് അപകടം: വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിലിടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭവന്ദ് (14) മരിച്ചു.


കണ്ണൂർ പയ്യാവൂരിൽ ലോറി മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു

കോൺക്രീറ്റ് മിക്സർ ലോറി മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.


പുഷ്പ 2 അപകടം: അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം

ഹൈദരാബാദിൽ സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു.


ബെംഗളൂരുവിലെ വീട് തകർക്കൽ: സിപിഎം പ്രതിഷേധം

ബെംഗളൂരു കൊഗിലു ലേഔട്ടിൽ ദരിദ്ര കുടുംബങ്ങളുടെ വീടുകൾ തകർത്ത കർണാടക സർക്കാർ നടപടിയെ സിപിഎം അപലപിച്ചു.


കർണാടകയിലെ ബുൾഡോസർ നടപടി: വിശദീകരണം തേടി ഹൈക്കമാൻഡ്

കർണാടകയിലെ കുടിയൊഴിപ്പിക്കൽ വിവാദമായതോടെ എ ഐ സി സി ഇടപെട്ടു. കെ സി വേണുഗോപാൽ ഡി കെ ശിവകുമാറിൽ നിന്ന് വിശദീകരണം തേടി.


മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡി കെ ശിവകുമാർ

കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഡി കെ ശിവകുമാർ പറഞ്ഞു. വസ്തുതകൾ മനസ്സിലാക്കാതെയാണ് വിമർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്രം

ആഭ്യന്തര സർവീസുകൾ സ്തംഭിച്ച സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് കനത്ത പിഴ ചുമത്താൻ ഡിജിസിഎ ശുപാർശ ചെയ്തു.


ആർ എസ് എസിനെ പുകഴ്ത്തിയ ദ്വിഗ് വിജയ് സിംഗിന്റെ പ്രസ്താവന വിവാദത്തിൽ

ആർ എസ് എസിലെ താഴേത്തട്ടിലുള്ളവർ പ്രധാനമന്ത്രിയാകുന്നു എന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ പ്രസ്താവന ചർച്ചയാകുന്നു.


ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താൻ

യുകെയിൽ നടന്ന റാലിക്കിടെ പാക് സൈനിക മേധാവിക്കെതിരെ ഉയർന്ന വധഭീഷണിയിൽ പാകിസ്താൻ പ്രതിഷേധം അറിയിച്ചു.


ഇറാനെതിരെ സമ്പൂർണ്ണ യുദ്ധമെന്ന് പ്രസിഡന്റ് പെസഷ്‌കിയാൻ

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സങ്കീർണ്ണമായ യുദ്ധമാണ് നടത്തുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.


സൊമാലിലാന്റിനെ അംഗീകരിച്ച് ഇസ്രയേൽ

സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്റിനെ ഇസ്രയേൽ അംഗീകരിച്ചു. ഇതിനെതിരെ സൊമാലിയ പ്രതിഷേധം രേഖപ്പെടുത്തി.


യുക്രെയ്ൻ സമാധാനത്തിന് തയ്യാറല്ലെങ്കിൽ ലക്ഷ്യം നേടുമെന്ന് പുട്ടിൻ

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ തയ്യാറല്ലെങ്കിൽ സൈനിക നടപടിയിലൂടെ ലക്ഷ്യം കാണുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകി.


അണ്ടർ 19 ലോകകപ്പ് ടീമിൽ മലയാളി താരം മുഹമ്മദ് ഇനാനും

സിംബാബ്‌വെയിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മുഹമ്മദ് ഇനാനും ടീമിലുണ്ട്.


അദാനി ഗ്രൂപ്പിന്റെ ശക്തമായ തിരിച്ചുവരവ്

ഹിൻഡൻബർഗ് പ്രതിസന്ധിക്ക് ശേഷം 80,000 കോടി രൂപയുടെ ഏറ്റെടുക്കലുകളുമായി അദാനി ഗ്രൂപ്പ് വിപണിയിൽ ആധിപത്യം വീണ്ടെടുത്തു.


‘ചത്താ പച്ച’: വിശാഖ് നായരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ചെറിയാൻ’ എന്ന കഥാപാത്രമായി വിശാഖ് നായർ എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധേയമാകുന്നു.


കീർത്തി സുരേഷിന്റെ ‘റിവോൾവർ റിറ്റ’ ഒടിടിയിൽ

തിയേറ്ററുകളിൽ കാര്യമായ ചലനം സൃഷ്ടിക്കാത്ത കീർത്തി സുരേഷ് ചിത്രം ‘റിവോൾവർ റിറ്റ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.


സുസുക്കി ഫ്രോങ്ക്സിന് സുരക്ഷാ പരിശോധനയിൽ ഒരു സ്റ്റാർ മാത്രം

മെയിഡ്-ഇൻ-ഇന്ത്യ സുസുക്കി ഫ്രോങ്ക്സിന് എഎൻസിഎപി ക്രാഷ് ടെസ്റ്റിൽ ഒരു സ്റ്റാർ റേറ്റിംഗ് മാത്രം ലഭിച്ചത് വിപണിയെ അമ്പരപ്പിച്ചു.


മാറ്റത്തിന്റെ രഹസ്യം: ശ്രീവിദ്യ സന്തോഷിന്റെ പുതിയ പുസ്തകം

ജീവിതവിജയത്തിന് വഴികാട്ടിയായി ശ്രീവിദ്യ സന്തോഷ് രചിച്ച ‘മാറ്റത്തിന്റെ രഹസ്യം’ എന്ന പുസ്തകം ഡിസി ബുക്സ് പുറത്തിറക്കി.


ഫാറ്റി ലിവർ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയും രാജ്യത്ത് ഫാറ്റി ലിവർ ബാധിതരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും അത്യാവശ്യമാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

ആർഎസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗ്, പിന്നെ സംഭവിച്ചത്

ഡെൽഹി. കോൺഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിങ്.ആർഎസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗിന്റെ എക്സ് പോസ്റ്റ്‌.ആര്‍എസ്എസിന്റെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നായിരുന്നു പ്രതികരണം. വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിംഗ്.താൻ RSS വിരോധി എന്ന് മറുപടി.


ആർഎസ്എസിന്റെ സംഘടനാ ശൈലിയെ പുകഴ്ത്തിയതോടെ പുതിയ വിവാദങ്ങൾക്കാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗ് തുടക്കമിട്ടത്.  ആർഎസ്എസിൽ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയത് എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ എക്സ് പോസ്റ്റ്‌. മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ കാൽച്ചുവട്ടിൽ ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻകാല ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദിഗ് വിജയ് സിംഗിന്റെ ആർഎസ്എസ് പ്രശംസ. ഇതാണ് സംഘടനയുടെ ശക്തിയെന്നും ശക്തി എന്നും ദിഗ് വിജയ് സിംഗ്. കോൺഗ്രസിന്റെ ദൗർബല്യം പരോക്ഷമായി  ചൂണ്ടിക്കാട്ടി കൂടിയാണ് പ്രതികരണം. സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണം വിവാദമായതോടെ ഒറ്റവരിയിൽ പ്രതികരിച്ച് ദിഗ് വിജയ് സിംഗ്.


താൻ ആർഎസ്എസ് വിരോധി എന്നായിരുന്നു ദിഗ് വിജയ് സിംഗ് ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. പ്രവർത്തക സമിതി യോഗത്തിലും  താഴെത്തട്ടിൽ പാർട്ടി പ്രവർത്തനം നടക്കുന്നില്ലെന്ന വിമർശനം ദിഗ് വിജയ് സിംഗ് ഉന്നയിച്ചു.കോണ്‍ഗ്രസ്സിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോഴാണ് RSS നെ പ്രശംസിച്ചുള്ള തുറന്ന പ്രതികരണവും.

ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും നാവായിക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പരാജയം

തിരുവനന്തപുരം. ജില്ലയിൽ പഞ്ചായത്ത് അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ അപ്രതീക്ഷിത ടിസ്റ്റുകൾ. ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും നാവായിക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പരാജയം. പാങ്ങോട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യുഡിഎഫ് പ്രസിഡൻ്റ് രാജിവച്ചു.


നാവായിക്കുളം പഞ്ചായത്തിലെ അട്ടിമറി യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കത്തിൽ. 24 സീറ്റുള്ള പഞ്ചായത്തിൽ യുഡിഎഫിന് 12 ഉം എൽഡിഎഫും ബിജെപിയും ആറു വീതം എന്നതാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഒത്തുതീർപ്പാകാതെ വന്നതോടെ കോൺഗ്രസ് അംഗമായ ആസിഫ് കടയിൽ എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റായി. എൽഡിഎഫിലെ 6 അംഗങ്ങളും യുഡിഎഫിലെ നാലുപേരും പിന്തുണച്ചു. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് 8 വോട്ട് മാത്രമാണ് ലഭിച്ചത്. പാങ്ങോട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയിലാണ് യുഡിഎഫ് വിജയിച്ചത്. എസ്ഡിപിഐ പിന്തുണയുണ്ടെങ്കിൽ രാജി വയ്ക്കണമെന്ന കെ.പി.സി.സി നിർദേശത്തിന് പിന്നാലെ പ്രസിഡൻ്റായ എസ്. ഗീത രാജിവച്ചു.  പള്ളിക്കൽ പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡൻ്റാക്കി യുഡിഎഫ് ഭരണം പിടിച്ചു. പുല്ലമ്പാറ പഞ്ചായത്തിലും സ്വതന്ത്ര ൻ്റ പിന്തുണയോടെ യുഡിഎഫ് വിജയിച്ചു. മംഗലപുരം പഞ്ചായത്തിൽ യുഡിഎഫ് വിമതനെ പഞ്ചായത്ത് പ്രസിഡൻ്റാക്കി എൽഡിഎഫ് ഭരണം പിടിച്ചു. വെമ്പായം പഞ്ചായത്തിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധു ആയതോടെ എൽഡിഎഫ് ഭരണം പിടിച്ചു.  മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്വതന്ത്രയെ ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം പാളി. യുഡിഎഫിലെ നിയാദുൽ അക്സർ പഞ്ചായത്ത് പ്രസിഡന്റായി.