Home Blog Page 1138

വികാസ് കലാസാംസ്കാരിക സമിതിയുടെ 42 മത് വാർഷികാഘോഷം

ചവറ. വികാസ് കലാസാംസ്കാരിക സമിതിയുടെ 42 മത് വാർഷികാഘോഷം ജനുവരി 22 മുതൽ ആരംഭിച്ച് 26ന് സമാപിക്കും.
42 വർഷമായി വികാസ് സജീവമായി നിലനിൽക്കുന്നതിനപ്പുറം സമൂഹത്തിലെ നിരവധി മേഖലകളിലെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ലക്ഷ്യ ത്തിൽ എത്തിക്കുന്നു. കല, സാഹിത്യം എന്നിവയ്ക്ക് പുറമെ ആരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഫലപ്രദമായി ഇടപെടൽ തുടരെ നടപ്പാക്കുന്നതും ശ്രദ്ധേയമാണ്. ജോസ് ഫൗണ്ടേഷൻ രൂപീകരിച്ച എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും ഒറ്റ കുടക്കീഴിൽ സജ്ജമാക്കിയിരിക്കുന്നു. 35 ക്യാൻസർകൾക്ക് മരുന്നും പോഷകാഹാരവും രണ്ടു മാസത്തിൽ ഒരിക്കൽ വിതരണം ചെയ്യുന്നു. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ എല്ലാവർഷവും 100 പേർക്ക് തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 3 നഴ്സിംഗ് വിദ്യാർത്ഥികളെ വികാസ് പഠിപ്പിക്കുന്നു. സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി വ…
ചവറ വികാസ് കലാസാംസ്കാരിക സമിതിയുടെ 42 മത് വാർഷികാഘോഷം ജനുവരി 22 മുതൽ ആരംഭിച്ച് 26ന് സമാപിക്കും.

ജനുവരി 25 കുട്ടികൾക്ക് വേണ്ടിയുള്ള ദിവസമാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കും.
24ന് കുടുംബ കലാമേള ടോപ് സിംഗർ ഫെയിം ദേവതീർത്ഥ ഉദ്ഘാടനം ചെയ്യുന്നു. 25ന് രാവിലെ 10 മുതൽ കാർട്ടൂൺ, ചിത്ര രചന മത്സരം UP, HS വിദ്യാർത്ഥികൾക്ക്.
ജനുവരി 22 വൈകിട്ട് 5 വരെ പേര് രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ-9846614408

കലോത്സവങ്ങള്‍ മത്സരമല്ല…. ഉത്സവമാണ്: മോഹന്‍ലാല്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോധ്യമാണ് അവരില്‍ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്.
64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിലാണ് മന്ത്രി വി ശിവന്‍കുട്ടിയെ വേദിയില്‍ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിനന്ദിച്ചത്. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു.

ആർമിയിലും നേവിയിലും ഒഴിവുകൾ, പരിശീലനം കഴിഞ്ഞാൽ ലെഫ്റ്റനന്റ് പദവിയിൽ നിയമനം; വിശദാംശങ്ങൾ അറിയാം

ഇന്ത്യൻ ആർമിയിലെ ടെക്‌നിക്കൽ വിഭാഗങ്ങളിലേക്കുള്ള 67-ാമത് ഷോർട്ട് സർവീസ് കമ്മിഷൻ റിക്രൂട്ട്‌മെന്റിന് എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 381 ഒഴിവുണ്ട് (പുരുഷൻ-350, വനിത-31) അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഒക്ടോബറിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലെഫ്റ്റനന്റ് പദവിയിൽ നിയമനം നൽകും.

പുരുഷന്മാർക്ക് ഫെബ്രുവരി അഞ്ചുവരെയും (ഉച്ച കഴിഞ്ഞ് മൂന്നുമണിവരെ) വനിതകൾക്ക് നാലുവരെ യും (ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ) ഓൺലൈനായി അപേക്ഷിക്കാം. സർവീസിലിരിക്കേ മരിച്ച സൈനികരുടെ വിധവകൾക്കുള്ള ഒഴിവിലേക്ക് തപാൽ മുഖേന അപേക്ഷിക്കണം. ഫെബ്രുവരി 19 ആണ് ഇതിന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിവരങ്ങൾക്ക്: www.joinindianarmy.nic.in

നേവിയിൽ ഓഫീസർ

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികയിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലാണ് നിയമനം. 260 ഒഴിവുണ്ട്. എക്‌സിക്യുട്ടീവ്, എജുക്കേഷൻ, ടെക്‌നിക്കൽ ബ്രാഞ്ചുകളിലാണ് ഒഴിവ്.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. കോഴ്സുകൾ 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 24. വിവരങ്ങൾക്ക്: www.joinindiannavy.gov.in

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ

ഇരുമ്പിന്റെ കുറവ് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. മനുഷ്യശരീരത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒരു സൂക്ഷ്മ പോഷകമാണ് ഇരുമ്പ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിൻ വഴി ഓക്സിജൻ എത്തിക്കുന്നതിന് ഈ ധാതു പ്രധാനമാണ്. ഹീമോഗ്ലോബിൻ ഉൽപാദനത്തിനും ഇരുമ്പ് പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സ്ഥിരമായ ക്ഷീണം വിളർച്ചയുടെ ഏറ്റവും സാധാരണമായ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്

ആവശ്യത്തിന് വിശ്രമം നൽകിയാലും സ്ഥിരമായ ക്ഷീണം വിളർച്ചയുടെ ഏറ്റവും സാധാരണമായ ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്. രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ലെങ്കിൽ, പേശികളെയും തലച്ചോറിനെയും ഊർജ്ജസ്വലമായി നിലനിർത്താൻ രക്തത്തിന് കഴിയില്ല. ഇത് നിരന്തരമായ ക്ഷീണത്തിലേക്ക് നയിക്കുന്നു. വിളർച്ച ബാധിച്ച ആളുകൾക്ക് അസാധാരണമാംവിധം ബലഹീനത അനുഭവപ്പെടുകയും ദൈനംദിന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തേക്കാം.

ചർമ്മത്തിന് സ്വാഭാവിക നിറം നഷ്ടപ്പെടുക

ചർമ്മത്തിന് സ്വാഭാവിക നിറം നഷ്ടപ്പെടുകയും പ്രത്യേകിച്ച് മുഖം, കൈപ്പത്തികൾ അല്ലെങ്കിൽ കണ്പോളകളുടെ ഉൾഭാഗം വിളറിയതായി കാണപ്പെടുകയും ചെയ്യുന്നു. ഓക്സിജൻ വഹിക്കുന്ന ഹീമോഗ്ലോബിൻ കുറയുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇളം ചർമ്മ നിറമുള്ളവരിൽ ഇത് കൂടുതൽ ശ്രദ്ധയിൽപ്പെട്ടേക്കാം. ചില സന്ദർഭങ്ങളിൽ, മഞ്ഞപ്പിത്തം പോലുള്ള അനുബന്ധ പ്രശ്നങ്ങളുടെ ലക്ഷണവുമാകാം.

ശ്വാസതടസ്സമാണ് മറ്റൊരു ല​ക്ഷണം. ഇത് സാധാരണയായി വ്യായാമം ചെയ്യുമ്പോഴോ പടികൾ കയറുമ്പോഴോ ആണ് സംഭവിക്കുന്നത്.
ശ്വാസതടസ്സമാണ് മറ്റൊരു ല​ക്ഷണം. ഇത് സാധാരണയായി വ്യായാമം ചെയ്യുമ്പോഴോ പടികൾ കയറുമ്പോഴോ ആണ് സംഭവിക്കുന്നത്. ഇത് അവഗണിക്കുന്നത് കാലക്രമേണ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.

വിളറിയ ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ ഉൾഭാഗം മങ്ങിയതായി കാണപ്പെടുന്ന കൺ പോളകൾ

ഇരുമ്പിന്റെ അംശം കുറയുന്നതിന്റെ ആദ്യത്തേതും ഏറ്റവും വ്യക്തവുമായ രണ്ട് ലക്ഷണങ്ങളാണ് വിളറിയ ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ ഉൾഭാഗം മങ്ങിയതായി കാണപ്പെടുന്ന കൺ പോളകൾ. ആരോഗ്യമുള്ള ചുണ്ടുകൾക്ക് സാധാരണയായി ഇളം പിങ്ക് നിറമായിരിക്കും.

വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് അ​ഗണിക്കരുത്

വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് അ​ഗണിക്കരുത്. അവയും ഇരുമ്പിന്റെ കുറവിന്റെ ലക്ഷണമാകാം.

നഖങ്ങൾ പൊട്ടുകയോ, വളരാതിരിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്

നഖത്തിലും ചില ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. നന്നായി സംരക്ഷിച്ചിട്ടും അവ പൊട്ടുകയോ, വളരാതിരിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ, നഖങ്ങൾ പതുക്കെ അകത്തേക്ക് വളയാൻ തുടങ്ങുകയോ അവയ്ക്ക് ഒരു ചെറിയ കോൺകേവ് ആകൃതിയോ വരികയോ ചെയ്യാം. ഈ മാറ്റം എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകും.

ഇരുമ്പിന്റെ കുറവ് മുറിവുകൾ ഉണങ്ങുന്നത് വളരെ പതുക്കെ ആക്കുന്നു

ഇരുമ്പിന്റെ കുറവ് മുറിവുകൾ ഉണങ്ങുന്നത് വളരെ പതുക്കെ ആക്കുന്നു. അതായത് ചെറിയ മുറിവുകളോ മുഖക്കുരു പാടുകളോ മായ്ക്കാൻ കൂടുതൽ സമയമെടുക്കും.

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണത്തിൽ ദുരൂഹത തുടരുന്നു. കുട്ടിയുടെ മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. അച്ഛൻ കൊടുത്ത ബിസ്കറ്റ് കഴിച്ച ശേഷമാണ് കുട്ടി കുഴഞ്ഞ് വീണത് എന്നായിരുന്നു ആദ്യത്തെ ആരോപണം. പക്ഷെ പൊലീസ് ഇത് ശരിവെച്ചിട്ടില്ല. വെള്ളിയാഴ്ച്ച രാത്രിയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്‍റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു.

വെള്ളിയാഴ്ച്ച രാത്രി ഷിജിൻ വാങ്ങികൊണ്ടു വന്ന ബിസ്കറ്റ് കൃഷ്ണപ്രിയ കുട്ടിക്ക് നൽകിയിരുന്നു. ഇത് കഴിച്ച് അരമണിക്കൂറിനുള്ളിൽ കുഞ്ഞ് കുഴ‍ഞ്ഞ് വീണു. വായില്‍ നിന്ന് നുരയും പതയും വന്നു. ചുണ്ടിനും വായ്ക്കും നിറ വ്യത്യാസമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ എന്താണ് മരണകാരണമെന്നതിൽ ഇത് വരെയും വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ. കുഞ്ഞ് കഴിച്ച ഭക്ഷണങ്ങളുടെ സാമ്പിളുകളടക്കം ഫോറൻസിക് ഉദ്യോഗസ്ഥർ ശേഖരിക്കുകയും ചെയ്തു.

ഒരാഴ്ച്ച മുൻപ് കുട്ടി വീണ് കൈപൊട്ടിയിരുന്നു. ഇത് കുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇന്നലെ രാത്രി ഷിജിനെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. രാവിലെയും തുടർന്ന ചോദ്യം ചെയ്യലിൽ ദുരൂഹത ഒന്നും കണ്ടത്താനായില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവിലെ കണ്ടെത്തൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ഇനി പ്രധാനം. റിപ്പോർട്ട് കിട്ടിയ ശേഷം മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കൗമാര കലാമേള കൊടിയിറങ്ങുന്നു; കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി, അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ്

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ കൊടിയിറക്കം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് മന്ത്രി വി ശിവൻകുട്ടിയെ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.

വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് സിയ ഫാത്തിമ. സംസ്കാരിക കേരളത്തിന്‍റെ തലസ്ഥാനമെന്ന് തൃശൂരിനെ വെറുതെ പറയുന്നതല്ലെന്നും ഈ നാട് കലോത്സവം നെഞ്ചേറ്റിയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശൻ പറഞ്ഞു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നതെന്നും നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും വിഡി സതീശൻ പറഞ്ഞു. ജര്‍മ്മനയിലേക്കോ ബ്രിട്ടണിലേക്കോ ഒന്നും പോകാതെ എല്ലാവരും ഇവിടെ തന്നെ ഉണ്ടാകണം.

അത്തരത്തിൽ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിൽ തങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അവരെ ഇവിടെ തന്നെ നിര്‍ത്തിയാൽ സംസ്ഥാനത്തെ എവിടെ എത്തിക്കാനാകുമെന്ന് നമുക്ക് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. കേരളം ഒരു വൃദ്ധസദനമായി മാറുമോയെന്ന ആശങ്കയുണ്ട്. അങ്ങനെയുണ്ടാകരുത്. കേരളത്തെ മാറ്റിയെടുക്കാൻ കഴിയുന്ന യുവത്വമാണ് ഇവിടെയുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.

അടുത്തവര്‍ഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്നും അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂള്‍ കലോത്സവങ്ങളിലെ പരാതി ഒഴിവാക്കാൻ പുറത്തുനിന്ന് നിരീക്ഷകരെ നിയോഗിക്കും. കലോത്സവവും ഇൻക്ലൂസീവ് ഫെസ്റ്റിവലായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കും. കലയെ ഗൗരവമായി കാണുന്ന കുട്ടികള്‍ക്ക് കലാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും. കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ പ്രത്യേക അധ്യാപകരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കും. ഭിന്നശേഷി കുട്ടികള്‍ക്ക് കൂടി പങ്കെടുക്കുന്ന രീതിയിൽ കലോത്സവം മാറ്റുന്നത് പരിഗണനയിലാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഡൽഹിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി

ലഖ്‌നൗ: ഡൽഹിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പറന്നുയർന്ന ഇൻ്റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. ലഖ്‌നൗ വിമാനത്താവളത്തിലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ വലിയ തോതിൽ പരിശോധന നടത്തി.

ഇൻ്റിഗോയുടെ 6E 6650 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഭീഷണി ഉയർന്നതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയതെന്നും ഇൻ്റിഗോ വാർത്താക്കുറിപ്പിറക്കി. യാത്രാക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചതിനൊപ്പം അവർക്ക് മറ്റ് യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

വിമാനത്തിലെ ശുചിമുറിക്കകത്ത് നിന്ന് ലഭിച്ച ടിഷ്യു പേപ്പറിൽ ബോംബ് എന്ന് മാത്രം ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെന്നാണ് സൂചന. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും ലഖ്‌നൗവിൽ വച്ച് വിമാനം പരിശോധിച്ചു. ഇന്ന് രാവിലെ 8:46 നാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. പിന്നീട് 9.17 ന് വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയും ചെയ്‌തു. വിമാനം പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്തിയില്ല.

ഇഞ്ചോടിഞ്ച് പോരാട്ടം…. സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

തൃശൂര്‍: 64-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ 1023 പോയിന്റോടെയാണ് കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്.
കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസിന് ആണ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം. വൈകീട്ട് അഞ്ചിന് തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള കിരീടം വിതരണം ചെയ്യും. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി അബ്ദുറഹിമാന്‍, എം ബി രാജേഷ് എന്നിവരും സാംസ്‌കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.

ബസിൽ ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കി, അധിക്ഷേപത്തിൽ മനംനൊന്തെന്ന് കുടുംബം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. ദീപക് ബസിൽ വച്ച് ലൈംഗീക അതിക്രമം കാട്ടിയെന്നായിരുന്നു യുവതിയുടെ ആരോപണം. തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. ദീപക് ജീവനൊടുക്കിയത് അധിക്ഷേപത്തെ തുടർന്നെന്നും കുടുംബം പറയുന്നു. ഒരു പ്രശ്നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്ന് ബന്ധു പറയുന്നു. ആ അച്ഛനും അമ്മയ്ക്കും മറ്റാരുമില്ല. കണ്ടന്‍റ് ക്രിയേറ്റ് ചെയ്യാൻ യുവതി ശ്രമം നടത്തുന്നതായിട്ടാണ് കാണാൻ സാധിച്ചതെന്ന് സുഹൃത്ത് ആരോപിക്കുന്നു.

ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ചതായി കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ഇവിടുത്തെ വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരാണ് ദീപക്. അതുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പോകേണ്ടി വരാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിൽ പോയിരുന്നു. അന്ന് ബസിൽ വെച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ഇന്നലെ രാത്രിയും ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചത്. ദീപകുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളോ കേസോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയും പറയുന്നു. 7 വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് ദീപക്. ദൃശ്യങ്ങള്‍ പ്രചരിച്ചതിൽ ദീപക് മനോവിഷമത്തിലായിരുന്നുവെന്നും മരണത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരണമിതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

എന്‍എസ്എസ് എസ്എൻഡിപി കൂട്ടായ്മ അനിവാര്യമാണെന്ന് വെള്ളാപ്പള്ളി, സതീശനെതിരെ വിമര്‍ശനം

ആലപ്പുഴ.എന്‍എസ്എസ് എസ്എൻഡിപി കൂട്ടായ്മ അനിവാര്യമാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈ കാലത്ത് എല്ലാവരും ഐക്യത്തിന്റെ പാതയിൽ. ഭിന്നിച്ച് നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നിർഭാഗ്യവശാൽ ഐക്യം ഉണ്ടായില്ല. നായർ – ഈഴവ ഐക്യത്തിൽ ലീഗിന് അസംപ്തൃപ്തി ഉണ്ടായിരുന്നു. ഐക്യം ഇല്ലാതാക്കാൻ ലീഗ് ശ്രമിച്ചു
സംവരണ കാര്യത്തിൽ സർക്കാരുകൾക്ക് ഒന്നും ചെയ്യാനായില്ല. സംവരണം പറഞ്ഞ് ലീഗ് കൂടെ കൂട്ടി

ലീഗിന് ഒപ്പം കൂടിയതിൽ പിന്നീട് കുറ്റബോധം തോന്നി. NSS നെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് ലീഗ്. കൂടെ നിർത്തിയ ലീഗ് ഭരണം കിട്ടിയ ശേഷം ഒന്നും തന്നില്ല. അവഗണന മാത്രം നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ യോജിപ്പ് അനിവാര്യം. താൻ മുസ്ലീം വിരോധി അല്ല ലീഗ് തന്നെ വർഗീയവാദി ആക്കി മാറ്റി. ലീഗിന്റെ വർഗീയ സ്വഭാവത്തെ താൻ എതിർത്തു

അതിന്റെ പേരിൽ തന്നെ വർഗീയ വാദി ആക്കി. ആടിനെ പട്ടിയാക്കി, പട്ടിയെ പേപട്ടി ആക്കി തല്ലി കൊല്ലാൻ ശ്രമിക്കുന്നു
വിഡി സതീശൻ ലീഗിന് പിന്തുണ നൽകുന്നു. എ കെ ആന്റണിയോ രമേശ്‌ ചെന്നിത്തലയോ കെ സി വേണുഗോപാലോ പറയട്ടെ ഞാൻ വർഗീയ വാദി ആണെന്ന്. വിഡി സതീശൻ ഇന്നലെ മുളച്ച തകര. വിഡി സതീശൻ തന്നെ നിരന്തരം വേട്ടയാടുന്നു
ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും എസ്എൻഡിപിയേ പിളർത്താൻ ആവില്ല. ഞങ്ങൾ യോജിച്ചാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?
യോജിക്കേണ്ടവർ യോജിക്കണം. ഇത് കാലത്തിന്റെ അനിവാര്യത. ജനം ആഗ്രഹിക്കുന്ന ഐക്യം
ഐക്യത്തിന് എസ്എൻഡിപി മുൻകൈ എടുക്കും. ഞങ്ങളുടെ ദൗത്യം അതാണ്‌
ചർച്ചകൾക്ക് 21ന് യോഗം. എസ്എൻഡിപി-എൻ എസ് എസ് ഐക്യം. എസ്എൻഡിപിയുടെ യോഗം 21 ന് ആലപ്പുഴയിൽ

എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിക്കുമെന്ന് വെള്ളാപ്പള്ളി. എല്ലാ ശാഖാ ഭാരവാഹികളുടെയും അംഗീകരം തേടും. ലീഗ് ചാടികളിക്കാൻ പറയുമ്പോ കളിക്കുന്ന പാർട്ടിയായി കോൺഗ്രസ്സ് മാറി. എസ്എൻഡിപി – എൻഎസ്എസ്

ഒരു രാഷ്ട്രീയ പാർട്ടിക്കും ഐക്യം ഇടം നൽകില്ല. രാഷ്ട്രീയ നീക്കമില്ല
ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് കാണാം എസ്എൻഡിപിക്ക് രാഷ്ട്രീയ ലക്ഷ്യമില്ല
എൻഎസ്എസ് ചർച്ചക്കുള്ള വാതിൽ തുറന്നു കൂടികാഴ്ച്ച ഉടൻ ഉണ്ടാവും

സമയമോ തീയതിയോ തീരുമാനിച്ചില്ല. തനിക്ക് എതിരായ ആക്രമണം അതിരു കടന്നപ്പോൾ ആയിരിക്കും സുകുമാരൻ നായർ എനിക്കൊപ്പം നിന്നത്. ഞങ്ങൾ തമ്മിൽ നാളിതുവരെ ഫോണിൽ സംസാരിച്ചിട്ടില്ല. സതീശൻ ലീഗിന്റെ ഗുഡ് ബുക്കിൽ കയറാൻ ശ്രമിക്കുന്നു. എസ്എൻഡിപിയേ വിമർശിക്കുന്നത് അതിന് വേണ്ടി
വിഡി സതീശൻ രാഷ്ട്രീയം പഠിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു