മൂന്നാർ. പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരുമായി സംഘർഷം.വിനോദസഞ്ചാരികളായ എട്ട് പേർക്ക് പരുക്ക്.കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം.മൂന്ന് പേരെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു
മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ, വി മുരളീധരന്‍
തിരുവനന്തപുരം.വെള്ളപ്പള്ളിയെ പിന്തുണച്ച് വി മുരളീധരൻ. NSS – SNDP ഐക്യം ബിജെപി സ്വാഗതം ചെയ്യുന്നു. ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപി. സനാതന ധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഎം. അതിന്റെ ഗുണം സിപിഎം നു കിട്ടില്ല. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ്. ലീഗിന്റെ അപ്രമാദിത്യം, വർഗീയ നിലപാട് എന്നിവക്ക്എതിരെയാണ് വെള്ളാപ്പള്ളി പരാമർശം നടത്തിയത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടി
വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എൽ ഡി എഫിന് നേട്ടമാവില്ല. SNDP-എൻ.എസ്.എസ് ഐക്യം ബിജെപിയുടെ ആശയമാണ്. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ
ഗണേഷ് കുമാര്‍ സ്വന്തമാക്കിയ ടാറ്റ സിയറയുടെ വിശേഷങ്ങള്‍ അറിയാം….
ടാറ്റ സിയറയുടെ ആദ്യ വാഹനങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ സ്വന്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സിയറ സ്വന്തമാക്കിയ വിവരം സിനിമാതാരം കൂടിയായ ഗണേഷ് കുമാര്‍ അറിയിച്ചത്.
ഇന്ത്യയിലെ ടാറ്റ സിയറയുടെ ആദ്യ ഡെലിവറി സ്വന്തമാക്കിയതില്‍ സന്തോഷവാനാണ്. ഒരു വാഹന പ്രേമി എന്ന നിലയില്‍, ഈ അവസരത്തില്‍ വളരെ അഭിമാനമുണ്ട്, മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. കേരളത്തിലെ ആദ്യ സിയറ കുടിയാണ് മന്ത്രിയുടേത്.
11.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) പുതുതലമുറ ടാറ്റ സിയറയുടെ പ്രാരംഭ വില. നാല് പ്രധാന വേരിയന്റുകളിലും മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ആറ് കളര്‍ സ്‌കീമുകളിലും ഇത് ലഭ്യമാണ്. ഡിസംബര്‍ 16 മുതല്‍ ബുക്കിങ്ങും ജനുവരി 15 മുതല്‍ ഡെലിവറിയും ആരംഭിച്ചിരുന്നു.
158bhp ഉം 255Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റവുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 105bhp ഉം 145Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോളും സിയറ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. 116bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന ടാറ്റയുടെ 1.5 ലിറ്റര്‍ ഫോര്‍-പോട്ട് ഡീസല്‍ ആണ് മറ്റൊന്ന്. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.
സിയറയുടെ കാബിന്‍ കര്‍വ്വിന്റേതിന് സമാനമാണ്. ട്രിപ്പിള്‍-സ്‌ക്രീന്‍ ലേഔട്ട്, സൗണ്ട് ബാറുള്ള 12-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, HUD, പുതിയ സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് അകത്തളത്തില്‍ വരുന്നത്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, 360ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകള്‍ എന്നിവയുണ്ട്.
വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ്
ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ് അയച്ചു. തിങ്കളാഴ്ച ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ തിങ്കളാഴ്ച വിജയ്യെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27ന് കരൂരില്‍ റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് 41 പേര്‍ മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബിസ്‌കറ്റ് ഉള്ളില്‍ച്ചെന്നതിനു പിന്നാലെ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു
നെയ്യാറ്റിന്‍കര: ബിസ്‌കറ്റ് ഉള്ളില്‍ച്ചെന്നതിനു പിന്നാലെ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ ഷിജില്‍കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ (അപ്പു) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കുട്ടിയുടെ മാതാവിന്റെ വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര കവളാകുളം ഐക്കരവിള വീട്ടിലാണ് ഷിജിലും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. കടയില്‍ നിന്നു ഷിജില്‍ വാങ്ങിക്കൊണ്ടു വന്ന ബിസ്‌കറ്റ് കൃഷ്ണപ്രിയയാണ് കുഞ്ഞിനു നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ബിസ്‌കറ്റ് ഉള്ളില്‍ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു. വായില്‍ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും കൃഷ്ണപ്രിയയുടെ മൊഴിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. കുട്ടിയുടെ രക്ഷിതാക്കളെ ഇന്നലെ വൈകിട്ടോടെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം ഒഴിവായത് വരും തലമുറയോട് കാട്ടുന്ന കൊടും വഞ്ചന യാണെന്ന് അധ്യാപക പരിഷത്
കൊല്ലം :വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റം ഭാരതത്തിൽ ഉടനീളം നടപ്പാക്കിവരുന്ന പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം ഒഴിവായത് വരും തലമുറയോട് കാട്ടുന്ന കൊടും വഞ്ചന യാണെന്ന് അധ്യാപക പരിഷത് കൊല്ലം ജില്ലാ സമ്മേളനം.രാഷ്ട്രത്തിൻറെ ഭാവി നിർണയിക്കുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം നടത്താൻ പാലം ആകുന്ന ഈ പദ്ധതി തികച്ചുംഘടകകക്ഷികളെ പ്രീണിപ്പിക്കാൻ ഉള്ളരാഷ്ട്രീയ പാപ്പരത്തത്തിന്റെ നേർക്കാഴ്ചയാണ്.ഈ പദ്ധതി കേരളത്തിൽ നടപ്പാക്കി ഇല്ലെങ്കിൽ കേരളത്തിലെ വരുന്ന തലമുറയിൽ പെട്ട വിദ്യാർത്ഥി സമൂഹത്തിന് ഉയർച്ചയുടെ പടവുകൾ കടക്കാൻ തടസ്സമാകും.കപട രാഷ്ട്രീയത്തിന്റെ നാടകങ്ങളെല്ലാം മറന്നു കേരളത്തെ വിദ്യാഭ്യാസ മേഖലയിൽ മുന്നേതയിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന വഴി ഒരു നല്ല മാറ്റത്തിന് തയ്യാറാകണമെന്ന് എൻടിയു കൊല്ലം ജില്ലാ സമ്മേളനം അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഭിന്നശേഷി നിയമനത്തിൻ്റെ പേരിൽ അർഹരായ നിരവധി അധ്യാപകരുടെ നിയമനാംഗീകാരം നിഷേധിച്ചിരിക്കുകയാണ്.കോടതികളിൽ നിന്ന് ചില മാനേജ്മെന്റുകൾക്ക് അനുകൂലമായ വിധി സമ്പാദിച്ചടുക്കുവാൻ സാധിച്ചിട്ടുണ്ട്,എന്നാൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് നീതി നിഷേധിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ അധ്യാപക പരിഷത് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒപ്പം12-ാം ശമ്പള കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക.
ശമ്പള കമ്മീഷനെ പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു. കേരള സർക്കാർ ജീവനക്കാർക്ക് അധ്യാപകർക്കും അർഹമായ കുടിശ്ശിക ക്ഷാമബത്ത 16 % എത്തിയിരിക്കുകയാണ്. അടുത്തിടെ അനുവദിച്ച ക്ഷാമബത്തയുടെ വർഷങ്ങളായുള്ള കുടിശ്ശിക ലഭ്യമാക്കിയിട്ടില്ല,അടിയന്തരമായി ജീവനക്കാരുടെ വേദന വ്യവസ്ഥകൾ പുനർ ക്രമീകരിക്കുന്ന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് അർഹമായ ആനുകൂല്യങ്ങൾ നൽകണമെ
ന്നും പ്രമേയം ആവശ്യപെട്ടു.
കൊട്ടാരകരയിൽ നടന്ന ജില്ലാ സമ്മേളനം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഹരി ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവർത്തകൻ റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് സമ്മേളനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എസ് കെ .എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു,ജില്ല ജനറൽ സെക്രട്ടറി എ. അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ കൃതജ്ഞതയും അർപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീപാറങ്കോട് ബിജു മുഖ്യപ്രഭാഷണവും പുനലൂർ സംഘചാലക് ശ്രീ ആർ.ദിവാകരൻ മാർഗ്ഗനിർദ്ദേശം നൽകി. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വിദ്യ വി,എൻജിഒ സംഘ് ജില്ലാ സെക്രട്ടറി ശ്രീ ആനന്ദ് ബി,പെൻഷൻ ജില്ല കമ്മിറ്റി അംഗം ശ്രീ ജെ.ഗോപകുമാർ,ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ചന്ദ്രമോഹൻ,ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗങ്ങളായ ടി.ജെ ഹരികുമാർ കലഞ്ഞൂർ ജയകൃഷ്ണൻ ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ അർക്കുന്നൂർ രാജേഷ് ,സന്ധ്യാകുമാരി കെ.ആർ,
ജില്ലാ സെക്രട്ടറിമാരായ എസ്.കെ ദീപു കുമാർ, പി.എസ് ശ്രീജിത്ത്,ആർ ശിവൻ പിള്ള വനിതാ വിഭാഗം കൺവീനർമാരായ ധനലക്ഷ്മി വിരിയറഴികത്ത്, ദിവ്യ എസ് ,പ്രൈമറി വിഭാഗം കൺവീനർ സനിൽ വി.എസ് ദേവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.രാജഗോപാൽ,ധന്യ ടി.ആർ, ഷൈജു എസ് മാധവ്, വിഷ്ണു കലയപുരം, അഖില എൻ,രാഹുൽ ആർ, വിശാൽ എംജി ,രമേശ് കുമാർ,ജയചന്ദ്രൻ CR ,ജയപ്രകാശ് എം,ഇന്ദുലാൽ,മനോജ് എം,എന്നിവർ സംസാരിച്ചു.ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീ ഹരി ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവർത്തകൻ ശ്രീ റെജി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് സമ്മേളനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ശ്രീ പി എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എസ് കെ ഫിലിപ്പ് കുമാർ അധ്യക്ഷത വഹിച്ചു,ജില്ല ജനറൽ സെക്രട്ടറി എ അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ ആർ ഹരികൃഷ്ണൻ കൃതജ്ഞതയും അർപ്പിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്, റോഡ് ട്രെയിൻ വ്യോമഗതാഗതത്തെ ബാധിച്ചു
ഡെല്‍ഹി.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞ്. റോഡ് ട്രെയിൻ വ്യോമഗതാഗതത്തെ ബാധിച്ചു. ഡൽഹി ഡെറാഡൂൺ എക്സ്പ്രസ് ഹൈവേയിൽ മൂടൽ മഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ബാഗ്പാതിന് സമീപം കൂട്ടിയിടിച്ചത് പത്തോളം വാഹനങ്ങൾ. നിരവധിപേർക്ക് പരിക്ക്. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായി തുടരുന്നു. വായു കുടുനിലവാര സൂചിക ഇന്നും ഗുരുതര വിഭാഗത്തിൽ.GRAP 4 നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന അസം ഹിമാചൽ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ശക്തമായ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്.
ഉമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം. മലപ്പുറത്ത് അമ്മയും രണ്ടു മക്കളും കുളത്തിൽ മുങ്ങി മരിച്ചു.പറപ്പൂർ താഴേക്കാട്ടുപടികുളത്തിലാണ് അപകടം.സൈനബ, മകൾ ഫാത്തിമ ഫാസിമ, മകൻ ആഷിഖ് എന്നിവരാണ് മരിച്ചത്.
വൈകിട്ട് മൂന്നുമണിയോടെയാണ് സൈനബയും ഫാത്തിമ ഫാത്തിമയും ആഷിക്കും അലക്കാനായി കുളത്തിലേക്ക് പോയത്. നാലരയോടെ കുളത്തിന് സമീപത്ത് കൂടി പോയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒരു ശരീരം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാരെ വിവരമറിയിച്ച് പരിശോധന നടത്തിയപ്പോൾ കുളത്തിന് സമീപത്ത് മൂന്ന് ജോഡി ചെരുപ്പുകൾ കണ്ടെത്തി. തുടർന്ന് വെള്ളത്തിനടിയിൽ പരിശോധിച്ചപ്പോഴാണ് മൂന്നുപേർ മരിച്ചതായി മനസ്സിലായത്. പറപ്പൂർ പഞ്ചായത്തിലെ താഴെക്കാട്ടുപടി കുളത്തിലെ പള്ളിക്കുളത്തിലാണ് അപകടം. അലക്കാനാണ് കുളത്തിലേക്ക് പോയതെന്നാണ് പ്രാഥമിക നിഗമനം. കുളക്കരയിൽ ബക്കറ്റും അലക്കിയ തുണികളും ഉണ്ടായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടക്കും. പറപ്പൂർ IUHSS ലെ വിദ്യാർത്ഥിയാണ് ഫാത്തിമ ഫാസിമ. പൊതുദർശനത്തിന് ശേഷം വീണാലുക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ്
ശാസ്താംകോട്ട. പുതുതായി വരുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് അനുവദിച്ചതായി ബിജെപി ജില്ലാപ്രസിഡന്റ് രാജിപ്രസാദ് ബിജെപി പ്രാദേശിക നേതൃത്വത്തെ അറിയിച്ചു. പി കെ കൃഷ്ണദാസ് നേരിട്ട് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിനെ അറിയിച്ചതായാണ് വിവരം. നിവേദനം അനുസരിച്ച് ട്രയിനിന് സ്റ്റോപ്പ് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയില്‍വേ മന്ത്രാലയത്തിനും മന്ത്രി അശ്വനി വൈഷ്ണവിനും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും ബിജെപി മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി നന്ദി അറിയിച്ചു.



































