Home Blog Page 1123

വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ കുട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മെറ്റ

ന്യൂഡൽഹി: ആപ്പുകളിൽ കുട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി മെറ്റ. വാട്സ്ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ എഐ ഉപയോഗിച്ച് സാങ്കൽപിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിക്കാൻ ഇനി പ്രായപൂർത്തിയാകണം. ‘എഐ സ്റ്റുഡിയോ’ ഫീച്ചർ കുട്ടികൾക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.


എഐ കാരക്ടറുകൾ‌ താത്ക്കാലികമായി കുട്ടികൾക്കു ലഭ്യമാകില്ലെന്നും കൂടുതൽ മാറ്റങ്ങൾ വരുത്തി വരുംദിവസങ്ങളിൽ ഇതു പുനരവതരിപ്പിക്കുമെന്നും അറിയിച്ചു. അതേസമയം, മെറ്റയുടെ ഐഎ അസിസ്റ്റന്റ് തുടർന്നും ലഭ്യമാകും. എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങൾ കുട്ടികളിൽ പ്രത്യാഘാതങ്ങ‌ൾ സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കാരക്ടർ. എഐ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ എഐ കഥാപാത്രങ്ങൾ പ്രായപൂർത്തിയാകാത്തവർ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.

വണ്ടിപ്പെരിയാർ പോസ്കോ കേസ്,വകുപ്പ് നടപടി നേരിട്ട ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ഇടുക്കി.വണ്ടിപ്പെരിയാർ പോസ്കോ കേസ്. വകുപ്പ് നടപടി നേരിട്ട അന്വേഷണ ഒരു വർഷം പിന്നിടുമ്പോൾ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. വിചാരണ കോടതി അന്വേഷണത്തിൽ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്തിയ വണ്ടിപ്പെരിയാർ ഇൻസ്‌പെക്ടർ ആയിരുന്ന സുനിൽകുമാർ ടി ഡിക്ക് ACP ആയി സ്ഥാനക്കയറ്റം. സുനിൽകുമാർ TD കൊച്ചി സിറ്റി നാർക്കോട്ടിക് ACP ആയി സ്ഥാനക്കയറ്റം നൽകി ഉത്തരവ് ഇറക്കി.

2023 ഡിസംബറിൽ ആയിരുന്നു വണ്ടിപ്പെരിയാർ പോക്സോ കേസിൽ വിധി. അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയെ തുടർന്ന് പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് കെട്ടിതൂക്കി എന്നായിരുന്നു കേസ്.

ശതകോടീശ്വരൻ ഇലോൺ മസ്കിനെ വിവാഹം കഴിക്കാന്‍ ശ്രമം, നാല്പതുകാരിക്ക് 16 ലക്ഷം രൂപ പോയി

മുംബൈ.ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് . മുംബൈ സ്വദേശിയായ നാല്പതുകാരിക്ക് 16 ലക്ഷം രൂപയാണ് നഷ്ടമായത്. എന്ന വ്യാജേന സമൂഹമാധ്യമം വഴി ഒരാൾ യുവതിയെ പറ്റിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്നും അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്നും തട്ടിപ്പുകാരൻ വാഗ്ദാനം നൽകി. പിന്നാലെ ജെയിംസ് ഒന്നരാളെ പരിചയപ്പെടുത്തി. ഇയാൾക്കാണ് പണം കൈമാറിയത്.ഇലോൺ മസ്കിന്റെ പേരിൽ സാമൂഹ്യമാധ്യമം വഴിയാണ് ഒരാൾ യുവതിയുമായി സംസാരിച്ചത്. ആമസോൺ ഗിഫ്റ്റ് കാർഡുകൾ വഴിയാണ് ഇയാൾക്ക് യുവതി ഏകദേശം 14 ലക്ഷം നൽകിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നൽകി. അമേരിക്കയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് കുറച്ചുകൂടി തുക ആവശ്യപ്പെട്ടപ്പോഴാണ് യുവതിയ്ക്ക് സംശയം തോന്നിയത്.  യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയാണ് യുവതി

സൂപ്പർഫാസ്റ്റ് ട്രെയിൻ വരുന്നതിനിടെ ട്രാക്കിന് ഇടയിൽ മധ്യവയസ്കന്‍ കുടുങ്ങി, അല്‍ഭുത രക്ഷപ്പെടല്‍

തിരുവനന്തപുരം .കൗതുകമായി ശബരി എക്സ്പ്രസിന്റെ രക്ഷാപ്രവർത്തനം.സൂപ്പർഫാസ്റ്റ് ട്രെയിൻ വരുന്നതിനിടെ ട്രാക്കിന് ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ രക്ഷിച്ചു.സംഭവം ഇന്ന് രാവിലെ ചിറയൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം. രക്ഷയായായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ. മധ്യവയസ്കൻ കുടുങ്ങിയത് കണ്ട് ലോക്കോ പൈലറ്റ് അടിയന്തരമായി ട്രെയിൻ നിർത്തി. അത്ഭുതകരമായി രക്ഷപ്പെട്ടത് മധുര സ്വദേശി കാമരാജ്. ട്രെയിൻ പിന്നീട് പുറപ്പെട്ടത് മിനിറ്റുകൾ പിടിച്ചിട്ട ശേഷം

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം,23 കാരനെ തീ വെച്ചു കൊന്നു

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം.23 കാരനെ തീ വെച്ചു കൊന്നു.ഇന്നലെ രാത്രി ആണ് ആക്രമണം ഉണ്ടായത്.ചഞ്ചൽ ഭൗമിക്കാണ് കൊല്ലപ്പെട്ടത്.ചഞ്ചൽ ഭൗമിക്ക് ഗ്യാരേജിനുള്ളിൽ ഉറങ്ങി കിടക്കുമ്പോഴായിരുന്നു ആക്രമണം.അക്രമികൾ ഗ്യാരേജിൻ്റ ഷട്ടറിൽ പുറത്ത് നിന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.ചഞ്ചലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ് എന്ന് കുടുംബം.കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്നും ആവശ്യം

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

.

തിരുവനന്തപുരം. വിശിഷ്ട സേവനത്തിനുള്ള മെഡൽ കേരളത്തിൽ നിന്നും എസ് പി ഷാനവാസ്‌ അബ്ദുൾ ഷഹാബ് ന്
എ.പി. ചന്ദ്രൻ, (അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്), സന്തോഷ് കുമാർ ടി( സബ് ഇൻസ്പെക്ടർ),കെ.ഇ. പ്രേമചന്ദ്രൻ( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),അഷ്രഫ് തെങ്കലക്ക എൻഡിയിൽ, (അസിസ്റ്റന്റ് പോലീസ് കമ്മീഷണർ),ഉണ്ണികൃഷ്ണൻ വെളുത്തേടൻ( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),അനിൽകുമാർ ടി(ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),ജോസ് മത്തായി മുകളുവിളയിൽ( ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്),മനോജ് വടക്കേ വീട്ടിൽ( പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്),പ്രേമാനന്ദ കൃഷ്ണൻ സി( പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ).

കയറ്റി വന്ന ലോറി മറിഞ്ഞു,മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു

ഇടുക്കി. മണ്ണുമാന്തി യന്ത്രം കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ മരിച്ചു. ഇടുക്കി ചിന്നക്കനാലിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഡ്രൈവർ മരിച്ചത്

ജയ്ഷേ ഭീകരൻ ഉസ്മാനെ സുരക്ഷ സേന സാഹസികമായി വധിച്ചു

ജമ്മു. കത്വവിലെ ഏറ്റുമുട്ടൽ,ജയ്ഷേ ഭീകരൻ ഉസ്മാനെ സുരക്ഷ സേന വധിച്ചത് സാഹസികമായി. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരൻ നാട്ടുകാരെ ബന്ദികളാക്കിയിരുന്നു. വീടിനുള്ളിൽ കടന്ന സുരക്ഷാസേന ഭീകരരെ കബളിപ്പിച്ച് തോക്ക് കൈക്കലാക്കിയ ശേഷമാണ് വകവരുത്തിയത്. ഭീകരനെ നേരിടുന്നതിന് മുൻപ് തന്നെ ബന്ദികളാക്കിയ നാട്ടുകാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷിജിന്റെ ഭാര്യയുടെ രഹസ്യമൊഴി

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ നിര്‍ണായക മൊഴി. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയ രഹസ്യമൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കേസില്‍ കൃഷ്ണപ്രിയയുടെ രഹസ്യമൊഴി നിര്‍ണായകമായിരിക്കുകയാണ്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും സെക്‌സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പകയും ഷിജിന്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. ഇതോടെ ഷിജിന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നല്‍കി. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചിട്ടും ഷിജിന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. താന്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും ആശുപത്രില്‍ കൊണ്ടുപോകാന്‍ വൈകിയെന്നും ഷിജിന്റെ ഭാര്യ രഹസ്യ മൊഴി നല്‍കി.

ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളില്‍ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്‌സ് ചാറ്റ് ചെയ്യാന്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്നും പൊലീസ് കണ്ടെത്തി. കുഞ്ഞിനോട് ഷിജിന്‍ യാതൊരു സ്‌നേഹവും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടില്‍ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി വയോധികൻ്റെ 45 ലക്ഷം രൂപ തട്ടി

തലശ്ശേരി.കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വയോധികൻ്റെ 45 ലക്ഷം രൂപ തട്ടി. പണം നഷ്ടമായത് തലശ്ശേരി സ്വദേശിയായ 77 കാരന്.അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.അറസ്റ്റ് വാറണ്ട് വാട്സ് ആപ്പ് വഴി അയച്ചു നൽകി . അറസ്റ്റ് ഒഴിവാക്കാൻ കയ്യിലുള്ള പണം ഗവൺമെൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് വിശ്വസിപ്പിച്ചു. സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു