Home Blog Page 1124

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് കൊടിയേറും

ശാസ്താംകോട്ട:പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20–ാം ഓർമപ്പെരുന്നാൾ 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും.മാർ ഏലിയാ ചാപ്പലിൽ 25ന് രാവിലെ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് കുർബാനയർപ്പിക്കും.തുടർന്ന് കൊടിയേറ്റ്.

26ന് രാവിലെ 10ന് ധ്യാനം ‘റവ.ഡോ.കെ തോമസ് നേതൃത്വം നൽകും.ഫാ.ജോസ് എം ഡാനിയേൽ അധ്യക്ഷത വഹിക്കും.27ന് രാവിലെ 10ന് പ്രാർഥനായോഗം,ധ്യാനം.നയിക്കുന്നത് ഫാ.‍ഡോ.ഏബ്രഹാം വർഗീസ്.28ന് രാവിലെ 9.15ന് സെന്റ് ബേസിൽ ബൈബിൾ സ്കൂൾ രജത ജൂബിലി പൂർവവിദ്യാർഥി സംഗമം.ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് ധ്യാന പ്രസംഗത്തിന് നേതൃത്വം നൽകും.10.30ന് കുർബാന.29ന് രാവിലെ 7.15ന് കുർബാന,10ന് മെഗാ മെഡിക്കൽ ക്യാമ്പ്.30ന് രാവിലെ 7.15ന് കുർബാന,9.30ന് ക്രിസ്തീയ സംഗീതാർച്ചന.10.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണ പ്രഭാഷണം നടത്തും.അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉൾപ്പെടെ പങ്കെടുക്കും.വൈകിട്ട് 4ന് തീർത്ഥാടകർക്ക് സ്വീകരണം,6ന് സന്ധ്യാനമസ്കാരം,തുടർന്ന് സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ സന്ദേശം നൽകും.രാത്രി 7.30ന് പ്രദക്ഷിണം,തുടർന്ന് ശ്ലൈഹിക വാഴ‌്‌വ്.31ന് രാവിലെ 8ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.ഡോ.ജോസഫ് മാർ ദിവന്നാസിയോസ്,ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ്രപ്രാർഥന,ആശിർവാദം,നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കും

ജസ്റ്റിസ് എസ് സിരിജഗന്‍ അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനുമായിരുന്ന ജസ്റ്റിസ് എസ് സിരിജഗന്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 9.30നാണ് അന്ത്യം. കൊല്ലം മയ്യനാട് സ്വദേശിയാണ്.

ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽ കൈക്കുഞ്ഞ്

തിരുവല്ല. കുറ്റൂരിൽ കൈ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരുവല്ല കുറ്റൂർ റെയിൽവേ ക്രോസിന് സമീപം വീടിനോട് ചേർന്ന ചായക്കടയിൽ ഉപേക്ഷിച്ച നിലയിൽആയിരുന്നു കുഞ്ഞ്. കടയുടമ ജയരാജൻ രാവിലെ ചായക്കട തുറക്കാൻ വന്നപ്പോഴാണ് കുഞ്ഞിന് കണ്ടത്. ജയരാജൻ സമീപവാസികളെ വിവരമറിയിക്കുകയും തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി

വയനാട്ടിൽ ഡെപ്യൂട്ടി കളക്ടറെ സസ് പെന്റ് ചെയ്ത ഉത്തരവിൽ അവ്യക്തത എന്ന ആരോപണവുമായി എൻജിഒ അസോസിയേഷൻ

വയനാട്. ഡെപ്യൂട്ടി കളക്ടറെ സസ് പെന്റ് ചെയ്ത ഉത്തരവിൽ അവ്യക്തത എന്ന ആരോപണവുമായി എൻജിഒ അസോസിയേഷൻ.ഭൂമി തരം മാറ്റത്തിന് 10000 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ചാണ് നടപടിയെടുത്തത്. ഡെപ്യൂട്ടി കളക്ടർ പണം വാങ്ങി എന്ന കാര്യം ഉത്തരവിൽ ഇല്ല. നിരൊഴുക്കിന് തടസം വരുന്നരീതിയിൽ വയൽ മണ്ണിട്ട് നികത്തി അനധികൃതമായി തരം മാറ്റാൻ കൂട്ടുനിൽക്കാത്തതിന്റെ വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ എന്നും ആരോപണം

ഭരണകക്ഷി നേതാക്കൾക്ക് ഇതിൽ ബന്ധമുണ്ടെന്നും എൻജിഒ അസോസിയേഷൻ.ജില്ലാ കളക്ടർ വ്യക്തമായ അന്വഷണം നടത്തുകയോ കാരണം കാണിക്കൽ നോട്ടിസ് കൊടുക്കുകയോ ചെയ്യാതെയാണ് ഉത്തരവിറക്കിയത്.ഇത്തരം നടപടികൾ സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്തരുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും NGO അസോസിയേഷൻ. ഡെപ്യൂട്ടി കളക്ടർ ഗീത സി യെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ കാണാനില്ല

തിരുവനന്തപുരം. പൊഴിയൂർ ഉച്ചക്കടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല. കാണാതായത് ഡൊമിനിക് ശിവ ദമ്പതികളുടെ മകൻ ഹർഷിനെ ( 14). വിമല ഹൃദയ സ്കൂൾ വിദ്യാർത്ഥിയാണ്. കാണാതായത് ഇന്നലെ വൈകുന്നേരത്തോടുകൂടി

ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയതിനു ശേഷം തിരിച്ചുവന്നില്ലെന്ന് കുടുംബം. രക്ഷിതാക്കൾ പൊഴിയൂർ പൊലീസിന് പരാതി നൽകി

വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം

കോട്ടയം. വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ വൻ തീപിടുത്തം. പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തു നിന്നും പടർന്ന രണ്ടു മലകളിൽ ആളിപ്പടരുകയായിരുന്നു. പുൽമേടുകൾ മാത്രം നിറഞ്ഞ റവന്യൂഭൂമിയിലാണ് തീ പടർന്നത്.

രാത്രി ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വഴിയില്ലാത്തതും കിഴക്കാൻ തൂക്കായ കൊക്കയും ആണ് ഇവിടെ ഉള്ളത്. ഉണങ്ങിയ പുല്ലും കാറ്റും അതിവേഗം പടരാൻ കാരണമായി. മലകളിലാകെ പടർന്ന തീ തനിയെ കെട്ടു പോവുകയായിരുന്നു. വീടുകളോ കൃഷിയിടങ്ങളോ ഇല്ലാത്തതിനാൽ നാശനഷ്ടം ഉണ്ടായിട്ടില്ല.

കന്യാസ്ത്രീയോട് ലൈംഗികാതിക്രമം,ഒരാൾ അറസ്റ്റിൽ

ചങ്ങനാശേരി. കന്യാസ്ത്രീയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഒരാൾ അറസ്റ്റിൽ. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കന്യാസ്ത്രീയോട് ലൈംഗികാതിക്രമം.പാമ്പാടി സ്വദേശിയായ ബാബു തോമസ് ആണ് അറസ്റ്റിൽ ആയത്

ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച് ആർ മാനേജർ ആണ് പ്രതി. ഫോൺ വഴി അടക്കം ലൈംഗിക ആവശ്യം ചോദിച്ചതായി പരാതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചതായും കന്യാസ്ത്രീയുടെ മൊഴി

അജിത്തിന്റെ എൻട്രി…ആഘോഷം അതിരുവിട്ടു… തീയേറ്ററിന് തീയിട്ട് ആരാധകർ

അജിത്തിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം  ‘മങ്കാത്ത’യുടെ റീ- റിലീസിനിടെ ആരാധകരുടെ ആഘോഷം അതിരുവിട്ടു. കോയമ്പത്തൂരിലെ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച ആരാധകർക്കെതിരേ പൊലീസ് കേസെടുത്തു. സ്‌ക്രീനിൽ അജിത്തിന്റെ എൻട്രിക്കിടെ ആരാധകർ പടക്കംപൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് തീ പിടിത്തം ഉണ്ടാവുകയായിരുന്നു.
കോയമ്പത്തൂരിലെ കർപ്പാഗം തിയറ്ററിലായിരുന്നു സംഭവം. ആളപായമില്ലെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തിയറ്ററിനുള്ളിൽ പടക്കം പൊട്ടുന്നതിന്റെ ദൃശ്യം അജിത്ത് ഫാൻസ് തന്നെ പ്രചരിപ്പിക്കുന്നുണ്ട്.  2011ൽ പുറത്തിറങ്ങിയ ‘മങ്കാത്ത’ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. എസിപി വിനായക് മഹാദേവൻ എന്ന കഥാപാത്രമായി അജിത്ത് എത്തിയ ചിത്രം വെങ്കട് പ്രഭുവാണ് സംവിധാനംചെയ്തത്.

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

കോഴിക്കോട്: ബസിനകത്ത് മോശമായി പെരുമാറിയെന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ജീവനൊക്കിയ ദീപകിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി. ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയായതോടെ ജനുവരി 27 ന് വിധി പറയാമെന്ന് കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.


ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും സാക്ഷി മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ വ്യക്തമാക്കി.

ഉദ്ഘാടനത്തിനൊരുങ്ങി ടിസിഎസ് ഡിജിറ്റൽ ഹബ്ബ്; 20000-ലേറെപ്പേർക്ക് ജോലി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയിൽ മറ്റൊരു നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന ടിസിഎസ് ഡിജിറ്റൽ ഹബ്ബ് പ്രവർത്തനത്തിനൊരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടമാണ് ഉദ്ഘാടനത്തിനു തയ്യാറായത്.

ടെക്നോപാർക്ക് നാലാംഘട്ടമായ പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് ഡിജിറ്റൽ ഹബ്ബ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി വികസനത്തോടൊപ്പം പ്രധാനമായും അടുത്ത തലമുറ ടെക്‌നോളജികളിലാണ് ഡിജിറ്റൽ ഹബ്ബ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ടെക്നോപാർക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിൽ അതിവേഗം വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 390 ഏക്കറാണ് നാലാംഘട്ട വികസനത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 94 ഏക്കറിലാണ് ടിസിഎസിന്റെ ഡിജിറ്റൽ ഹബ്ബ് വരുന്നത്. ടാറ്റാ പ്രോജക്ട് ലിമിറ്റഡാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.

ഒരു ദശലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള രണ്ട് ബ്ലോക്കുകളാണ് നിർമാണം പൂർത്തീകരിച്ചത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിർമാണം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ അനലറ്റിക്സ്, ബ്ലോക്ക് ചെയിൻ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ഉത്പന്നങ്ങളുടെ വികസനവും സേവനവുമാണ് പ്രധാനം. സ്റ്റാർട്ടപ്പുകൾക്കായുള്ള ഇൻകുബേറ്ററും ഉണ്ടാകും.

ഏപ്രിൽ-മേയ് മാസങ്ങളിൽ ഉദ്ഘാടനവും ജൂൺ മാസത്തോടുകൂടി പ്രവർത്തനമാരംഭിക്കാനും കഴിയുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

20000-ലേറെപ്പേർക്ക് ജോലി

ഡിജിറ്റൽ ഹബ്ബിൽ ആദ്യഘട്ടമായി ആറായിരത്തിലേറെപ്പേർക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായും പ്രവർത്തനസജ്ജമാകുമ്പോൾ ഇരുപതിനായിരത്തിലേറെപ്പേർക്ക് ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തുതന്നെ ഐടി മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാകുമിത്.

സ്‌പെയ്സ് പാർക്ക്, പ്രതിരോധ മേഖല എന്നിവയിലായി സ്റ്റാർട്ടപ്പുകളുൾപ്പെടെ വൻ പദ്ധതികളാണ് ടെക്‌നോസിറ്റി കേന്ദ്രീകരിച്ച് വരുന്നത്. ബഹിരാകാശ മേഖലയിലടക്കം തന്ത്ര പ്രധാന സ്ഥാപനങ്ങൾ തലസ്ഥാനത്തുണ്ട്. ഇവയടക്കം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ഡിജിറ്റൽ ഹബ്ബും വരുന്നത്.

ഐടി ജീവനക്കാർക്കുള്ള ലോകത്തെ ഏറ്റവും വലിയ പരിശീലനകേന്ദ്രം സ്ഥാപിക്കാനാണ് ടിസിഎസ് ആദ്യം സ്ഥലമേറ്റെടുത്തത്. കോവിഡിനു ശേഷം സാഹചര്യങ്ങൾ മാറിയതോടെയാണ് ഡിജിറ്റൽ ഹബ്ബ് എന്ന് ആശയത്തിലേക്കു മാറുകയായിരുന്നു. 2021-ലാണ് പദ്ധതിയുടെ ധാരണാ പത്രം ഒപ്പിട്ടത്.

മറ്റ് നിരവധി പദ്ധതികളും ടെക്‌നോ സിറ്റിയിൽ ഒരുങ്ങുന്നു. എംഎസ്എംഇ ടെക്‌നോളജി സെന്റർ, ക്വാഡ് പ്രോജക്ട്, യൂണിറ്റി മാൾ എന്നിവ ടെക്‌നോസിറ്റി കേന്ദ്രീകരിച്ച് വരുന്നുണ്ട്. ടെക്‌നോപാർക്ക് ആദ്യ ഘട്ടത്തിൽ കഴക്കൂട്ടം വികസിച്ച തിന്റെ ഇരട്ടിവേഗത്തിൽ ഈ മേഖല ഭാവിയിൽ വികസിക്കുമെന്നാണ് വിലയിരുത്തുന്നത്. നാലാം ഘട്ടത്തെ ഡെസ്റ്റിനേഷൻ നെക്‌സ്റ്റ് എന്നാണ് ടെക്‌നോപാർക്ക് അധികൃതർതന്നെ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.