27.9 C
Kollam
Thursday 8th October, 2026 | 08:35:16 PM
Home News Local സി.ബി.എസ്.ഇ വേണാട് കലോത്സവം (സർഗോത്സവ്-26) 10, 16, 17 തീയതികളിൽ

സി.ബി.എസ്.ഇ വേണാട് കലോത്സവം (സർഗോത്സവ്-26) 10, 16, 17 തീയതികളിൽ

കൊല്ലം: കൊല്ലം ജില്ലയിലെ നാല്‌പത്തൊന്ന് സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ‌് പതിനെട്ടാമത് കലോത്സവം (സർഗോത്സവ് 2026) ഒക്ടോബർ 10, 16, 17 എന്നീ തീയതികളിലായി ലേക്‌ഫോർഡ് സ്‌കൂൾ, കാവനാട് ട്രിനിറ്റി ലൈസിയം നാന്തിരിക്കൽ കുണ്ടറ എന്നിവിടങ്ങളിലായി നടക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് കാറ്റഗറികളിലായി മൂവായിരത്തോളം കലാപ്രതിഭകൾ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരക്കാനെത്തും

ഒക്ടോബർ 10 ന് രാവിലെ 9.30 ന് ഓഫ് സ്റ്റേജ് ഇനങ്ങളുമായി ലേക്ഫോർഡ് സ്‌കൂൾ, കാവനാട് ഈ വർഷത്തെ വേണാട് കലോത്സവത്തിന് തുടക്കം കുറിക്കും. രാവിലെ 9.30 മണിക്ക് നടക്കുന്ന ചടങ്ങിൽ മുൻ ഡെപ്യൂട്ടി കളക്ടർ ശ്രീ രാജേഷ് കുമാർ കലോത്സവത്തിന്റെ ഉദ്ഘാടനംനിർവഹിക്കും. വേണാട് സഹോദയ പ്രസിഡന്റ്‌ ഡോ. കെ. കെ. ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹോദയ പട്രോൺ ഡോ. വി കെ ജയകുമാർ, ജന.സെക്രട്ടറി മൈക്കിൾ ഷിനോ ജസ്റ്റസ് ട്രഷറർ ശ്രീമതി മധുബാല വെനു ഡയറക്ടർ അമൃത് ലാൽ, വിവിധ സ്കൂളുകളിലെ മാനേജർമാർ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുക്കും

ഒക്ടോബർ 16 ന് രാവിലെ 9.00 മണിക്ക് ട്രിനിറ്റി ലൈസിയം നാന്തിരിക്കൽ സ്കൂളിൽ വേണാട് കലോത്സവത്തിൻ്റെ സ്റ്റേജ്പ്രോഗ്രാമുകൾക്ക് തിരശ്ശീല ഉയരും. രാവിലെ 9.30 ന് കൊല്ലം ബിഷപ്പ് അഭിവന്ദ്യ പോൾ ആൻറണി മുല്ലശ്ശേരി സ്റ്റേജ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ഒക്ടോബർ 17-ാം തീയതി വൈകിട്ട് 6 മണിക്ക് ട്രിനിറ്റി ലൈസിയം നാന്തിരിക്കൽ സ്‌കൂളിൽ വേണാട് സഹോദയ പ്രസിഡൻറ് ഡോ.കെ.കെ ഷാജഹാന്റെ അധ്യക്ഷതയിൽ നടക്കുന്ന വേണാട് കലോത്സവത്തിൻ്റെ സമാപനസമ്മേളനത്തിൽ വിജയിച്ച മത്സരാർത്ഥികൾക്ക് സമ്മാനദാനം നിർവഹിക്കും. സഹോദയ പേട്രൺ ഡോ. വി.കെ ജയകുമാർ ജനറൽ സെക്രട്ടറി മൈക്കിൾ ഷിനോ ജസ്റ്റസ്, ട്രെഷറർ മധുബാല, ലേ്ഫോർഡ് സ്കൂൾ ചെയർമാൻ അമൃത് ലാൽ, വെന്യൂ ഡയറക്ടർ റവ. ഫാദർ വിമൽ, സഹോദയ ഭാരവാഹികൾ, മാനേജർമാർ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുക്കും.

വേണാട് സഹോദയ പ്രസിഡൻറ് ഡോക്‌ടർ കെ കെ ഷാജഹാൻ, ജനറൽ. സെക്രട്ടറി ശ മൈക്കിൾ ഷിനോ ജസ്റ്റസ്, ട്രഷറർ മധുബാല വെന്യൂ ഡയറക്ടർമാരായ ശ്രീ അമൃത് ലാൽ, റവ. ഫാദർ വിമൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here