27.9 C
Kollam
Thursday 8th October, 2026 | 07:56:17 PM
Home News Kerala മനോഹരിയാണ്, പക്ഷേ ജീവൻ എടുക്കാൻ മടിയില്ലാത്ത തൂവൽ അരുവി; ഇന്ന് ജീവൻ നഷ്ടമായത് അശ്വിന്; ഇതുവരെ...

മനോഹരിയാണ്, പക്ഷേ ജീവൻ എടുക്കാൻ മടിയില്ലാത്ത തൂവൽ അരുവി; ഇന്ന് ജീവൻ നഷ്ടമായത് അശ്വിന്; ഇതുവരെ ജീവൻ പോയത് 14 പേർക്ക്

ഇടുക്കി തൂവൽ അരുവിയിൽ യുവാവ് മുങ്ങി മരിച്ചു. മാവടി പന്തലാട്ടിൽ ഷിനോജിന്റെ മകൻ അശ്വിനാണ് മരിച്ചത്. അപകടം ഇന്ന് ഉച്ചയ്ക്ക്

അരുവിയിലെ കയത്തിൽ കാൽവഴുതി വീണതാണ് അപകടകാരണം. നെടുങ്കണ്ടത്ത് നിന്നും ഫയർഫോഴ്സും പോലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. പത്തു വർഷത്തിനിടെ തൂവൽ അരുവിയിൽ ജീവൻ നഷ്ടപ്പെട്ടത് 14 പേർക്ക് ആണ്.

2023 ഓഗസ്റ്റ് ലും: വെള്ളച്ചാട്ടം കാണാനെത്തിയ രണ്ട് വിദ്യാർഥികൾ കാൽവഴുതി ജലാശയത്തിൽ വീണ് മുങ്ങിമരിച്ചു. നെടുങ്കണ്ടം സ്വദേശിയായ സെബിൻ സജി (19), പാമ്പാടുംപാറ സ്വദേശിനിയായ അനില (16) എന്നിവരാണ് അന്ന് മരണപ്പെട്ടത്.

2020 നവംബർ: ഇവിടെ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചിരുന്നു.

2019 മാർച്ച്: സിനിമ കണ്ട് മടങ്ങുന്നതിനിടെ അരുവി കാണാനെത്തി കുളിക്കാൻ ഇറങ്ങിയ അനൂപ് (പച്ചടി സ്വദേശി) എന്ന വിദ്യാർഥി മുങ്ങിമരിച്ചു.

പ്രധാന അപകടകാരണം:

വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകളിലെ വഴുക്കലും ശക്തമായ അടിയൊഴുക്കുകളുമാണ് ഇവിടെ വൻ അപകടങ്ങൾക്ക് കാരണമാകുന്നത്. 2025 ജൂണിലും ഇവിടെ ഒരു തമിഴ്‌നാട് സ്വദേശി സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വീണ് അപകടത്തിൽ പെട്ടിരുന്നെങ്കിലും നാട്ടുകാർ കയർ കെട്ടി വലിയ പരിശ്രമത്തിലൂടെയാണ് ഇയാളെ രക്ഷപെടുത്തിയത്.

സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് അപകടമേഖലകളിൽ ഇറങ്ങുന്നതാണ് പലപ്പോഴും ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here