29.6 C
Kollam
Wednesday 16th September, 2026 | 12:21:50 PM
Home Lifestyle Health & Fitness മുടി കൊഴിച്ചിൽ അകറ്റി കട്ടിയുള്ള തലമുടി ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ; വിദഗ്ധർ പറയുന്നു

മുടി കൊഴിച്ചിൽ അകറ്റി കട്ടിയുള്ള തലമുടി ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ; വിദഗ്ധർ പറയുന്നു

ദിവസേന കുറച്ചു മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും വിട്ടുമാറാത്ത മുടി കൊഴിച്ചിൽ മുടിയുടെ ഉള്ളും കട്ടിയും കുറയ്ക്കും. അമിതമായ സമ്മർദ്ദം, പോഷകാഹാരക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, രാസവസ്തുക്കൾ അടങ്ങിയ ഹെയർ ട്രീറ്റ്‌മെന്റുകൾ, ഉറക്കമില്ലായ്മ എന്നിവയെല്ലാം മുടി കനംകുറയാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

പ്രോട്ടീൻ അടങ്ങിയ സമീകൃതാഹാരം

ഭക്ഷണത്തിൽ പ്രോട്ടീൻ, അയൺ, സിങ്ക്, വിറ്റാമിൻ ഡി, ഫോളിക് ആസിഡ് എന്നിവയുടെ കുറവുണ്ടായാൽ അത് മുടിയുടെ വേരുകളെ ഇല്ലാതാക്കും. അതിനാൽ മുട്ട, പരിപ്പ് വർഗ്ഗങ്ങൾ, ചീര, ക്യാരറ്റ്, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള സപ്ലിമെന്റുകൾ

ചിലപ്പോൾ ഭക്ഷണത്തിലൂടെ മാത്രം മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ബയോട്ടിൻ, കൊളാജൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ബി, സി സപ്ലിമെന്റുകൾ എന്നിവ കഴിക്കുന്നത് മുടി വളർച്ചയെ സഹായിക്കും. എന്നാൽ ഇവ ഒരു ചർമ്മരോഗ വിദഗ്ദ്ധന്റെ കൃത്യമായ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

മാനസിക സമ്മർദ്ദം കുറയ്ക്കുക

അമിതമായ മാനസിക സമ്മർദ്ദം മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കോഴിയാണ് കാരണമാവുകയും ചെയ്യും. മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നത് മുടി വളർച്ചയെ പിന്തുണയ്ക്കും.

ഹെഡ് മസാജ് ചെയ്യാം

പതിവായി ഹെഡ് മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളിലേക്ക് ഓക്സിജനും പോഷകങ്ങളും കൃത്യമായി എത്തിക്കാൻ സഹായിക്കുകയും ചെയ്യും.

ശരിയായ ഹെയർ ഓയിലുകൾ തിരഞ്ഞെടുക്കുക

മുടിയുടെ ആരോഗ്യത്തിന് അനുയോജ്യമായ എണ്ണകൾ തിരഞ്ഞെടുക്കണം. ഇത് മുടികൊഴിച്ചിൽ തടയാനും കട്ടിയുള്ള തലമുടി ലഭിക്കാനും സഹായിക്കും.

മൃദുവായ പരിചരണ രീതികൾ

വീര്യം കൂടിയ ഷാംപൂകൾ, അടിക്കടിയുള്ള ഹെയർ കളറിംഗ്, സ്മൂത്തനിംഗ്, ബോടോക്സ് ട്രീറ്റ്മെന്റുകൾ, അമിതമായ ഹീറ്റ് സ്റ്റൈലിംഗ് എന്നിവ ഒഴിവാക്കുക. ഇവ മുടിയുടെ സ്വാഭാവിക പ്രോട്ടീൻ ഘടനയെ നശിപ്പിക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നതിനും ഉള്ളു കുറയുന്നതിനും കാരണമാവുകയും ചെയ്യും.

വിദഗ്ദ്ധ സഹായം തേടുക

വീട്ടുചികിത്സകൾ നടത്തിയിട്ടും മുടി കൊഴിച്ചിൽ മാറുന്നില്ലെങ്കിൽ ചർമ്മരോഗ വിദഗ്ദ്ധനെയോ ട്രൈക്കോളജിസ്റ്റിനെയോ കണ്ട് പരിശോധിക്കുക. കൃത്യമായ പരിശോധനയിലൂടെ മുടി കൊഴിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കാൻ ഇത് സഹായിക്കും.