Home Lifestyle Entertainment കന്നഡ സൂപ്പർ താരം യഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ...

കന്നഡ സൂപ്പർ താരം യഷിന്റെ ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ റിലീസ് തീയതിയിൽ മാറ്റം

Advertisement

കന്നഡ സൂപ്പർ താരം യഷും മലയാളി സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ റിലീസ് തീയതിയിൽ മാറ്റം. 2026 ജൂൺ നാലിന് നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിവെച്ചതെന്ന് നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും ഔദ്യോഗികമായി അറിയിച്ചു. ചിത്രം പൂർത്തിയായതായും ആഗോളതലത്തിൽ വമ്പിച്ച രീതിയിൽ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണ് തീയതി മാറ്റുന്നതെന്നും നിർമാതാക്കൾ വ്യക്തമാക്കി.


അടുത്തിടെ നടന്ന സിനിമാകോൺ 2026ൽ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖർക്കും വിതരണക്കാർക്കും ഇടയിൽ ചിത്രം വലിയ താൽപ്പര്യം സൃഷ്ടിച്ചതോടെ, ആഗോള വിതരണ കരാറുകളും അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവർത്തകർ. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഏറ്റവും വലിയ സ്കെയിലിൽ സിനിമ എത്തിക്കുക എന്നതാണ് പുതിയ പ്ലാനിന്റെ ലക്ഷ്യം.


സിനിമ പൂർത്തിയായ വിവരം പങ്കുവെച്ച യഷ്, സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പ്രതികരിച്ചു. നമ്മൾ എന്തുകൊണ്ടാണ് സിനിമയെ ഇഷ്ടപ്പെടുന്നത് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന അനുഭവമാണ് ടോക്സിക് എന്നും സിനിമാകോണിലെ പ്രതികരണം ഈ ചിത്രം ആഗോളതലത്തിൽ വലിയ രീതിയിൽ എത്തണമെന്ന വിശ്വാസത്തെ ഉറപ്പിച്ചുവെന്നും താരം പറഞ്ഞു. ലോകവ്യാപകമായ വിതരണ കരാറുകൾക്കായി റിലീസ് തീയതി പുതുക്കുകയാണെന്നും ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നും യഷ് കുറിച്ചു. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here