28.1 C
Kollam
Sunday 29th November, 2026 | 08:06:57 PM
Home News Breaking News ചെ​ന്നൈ മി​ഷ​ൻ പാ​ളി; സ്റ്റാലിൻ വഴങ്ങിയില്ല, നേതാക്കൾ മടങ്ങി

ചെ​ന്നൈ മി​ഷ​ൻ പാ​ളി; സ്റ്റാലിൻ വഴങ്ങിയില്ല, നേതാക്കൾ മടങ്ങി

Advertisement

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത ഡി​എം​കെ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നീ​ക്കം ഫ​ലം ക​ണ്ടി​ല്ല. ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​നു​മാ​യി ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ൾ മ​ട​ങ്ങി. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്താ​ൻ സ്റ്റാ​ലി​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് വി​വ​രം.

ത​നി​ക്ക് ആ​രോ​ടും ദേ​ഷ്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സ്റ്റാ​ലി​ൻ ഇ​ന്ത്യാ സ​ഖ്യ​നേ​താ​ക്ക​ളെ ഊ​ഷ്മ​ള​മാ​യാ​ണ് സ്വീ​ക​രി​ച്ച​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ട് ആ​രോ​ടു​മു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ നി​ല​പാ​ട് മാ​റ്റ​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് സ്റ്റാ​ലി​ൻ വ​ഴ​ങ്ങി​യി​ല്ല. വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​വി​കെ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റ​ല്ലെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം മ​റ്റേ​തെ​ങ്കി​ലും ക്രി​യാ​ത്മ​ക നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ചാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം സ്റ്റാ​ലി​നെ അ​റി​യി​ച്ചു. ര​ണ്ട് മ​ന്ത്രി​സ്ഥാ​ന​ത്തി​നു വേ​ണ്ടി കോ​ൺ​ഗ്ര​സ് ത​ങ്ങ​ളെ പി​ന്നി​ൽ നി​ന്ന് കു​ത്തി​യെ​ന്ന് ഡി​എം​കെ എം​പി ദ​യാ​നി​ധി​മാ​ര​ൻ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​നി​മൊ​ഴി, ടി.​ആ​ർ. ബാ​ലു, എ ,​രാ​ജ, ദ​യാ​നി​ധി മാ​ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​എം​കെ നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യാ സ​ഖ്യ​നേ​താ​ക്ക​ൾ ചെ​ന്നൈ​യി​ലെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here