28.1 C
Kollam
Sunday 29th November, 2026 | 08:08:11 PM
Home News Breaking News ചെന്നൈ ദൗത്യം പരാജയം,ഇന്ത്യ സഖ്യത്തിന് തിരിച്ചടി, മണ്ഡല പുനർനിർണയത്തിൽ വഴങ്ങാതെ സ്റ്റാലിൻ

ചെന്നൈ ദൗത്യം പരാജയം,ഇന്ത്യ സഖ്യത്തിന് തിരിച്ചടി, മണ്ഡല പുനർനിർണയത്തിൽ വഴങ്ങാതെ സ്റ്റാലിൻ

Advertisement

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ ശ്രമം പരാജയം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കൾ ചെന്നൈയിൽ എത്തി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി നൽകുന്നതാണ് കൂടിക്കാഴ്ചയുടെ അന്തിമഫലം. തങ്ങൾക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ എം കെ സ്റ്റാലിൻ ഊഷ്മളവായ വരവേൽപാണ് ഇന്ത്യാ സഖ്യനേതാക്കൾക്ക് നൽകിയത്.

Also Read: മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു, എംവി ഗോവിന്ദനും കെകെ രാഗേഷിനുമെതിരെ പൊലീസില്‍ പരാതി

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച നിലപാട് ദേഷ്യം കൊണ്ടല്ലെന്ന് വ്യക്തമാക്കിയ എംകെ സ്റ്റാലിൻ അനുനയ ശ്രമങ്ങൾക്ക് വഴങ്ങിയില്ല. 1971 സെൻസസ് അനുപാതം തുടരാൻ വേറെ വഴിയില്ലെന്നും ഇന്നും എന്നും ഒരേ നിലപാടെന്ന് എം കെ സ്റ്റാലിൻ. മണ്ഡല പുനർ നിർണയം തെക്കേ ഇന്ത്യക്ക് ദോഷം എന്ന കോൺഗ്രസ്സ് വാദം സ്റ്റാലിൻ തള്ളി. ലോക് സഭാ സീറ്റുകളുടെ എണ്ണം 850 ആക്കുന്നതാണ് പ്രശ്നമെന്നും സീറ്റുകളുടെ സ്വഭാവം മാറ്റാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി ഡിഎംകെ നേതൃത്വത്തോട് വിശദമാക്കി.

ആർഎസ്എസിന് തമിഴ്നാടിനോട് വെറുപ്പാണെന്നും ബിജെപിയുടെ ലക്ഷ്യങ്ങൾ നടക്കാൻ അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ലോക് സഭാ സീറ്റ് 850 ആയാൽ ജനാധിപത്യം അവസാനിക്കുമെന്നും രാഹുൽ ഗാന്ധി വിശദമാക്കി. എന്നാൽ അനുനയ യോഗത്തിൽ കോൺഗ്രസിന്റെ വഞ്ചന എടുത്ത് പറഞ്ഞ ദയാനിധി മാരൻ പൊട്ടിത്തെറിച്ചു. രണ്ട് മന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും ദയാനിധി മാരൻ വിശദമാക്കി. തങ്ങൾക്ക് മുഖ്യം തമിഴ്നാട് ആണെന്നും തമിഴ്നാടിന്റെ പ്രാധാന്യം വർദ്ധിക്കുന്ന ബില്ലിനെ തോൽപിക്കാൻ കഴിയില്ലെന്നുമാണ് ഡിഎംകെ നേതാക്കൾ വിശദമാക്കിയത്.

വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ്സ് തയാറാകില്ലെന്ന് അനുനയ ശ്രമങ്ങൾക്ക് എത്തിയ കോൺഗ്രസ് നേതാക്കൾ വിശദമാക്കിയിരുന്നു. മറ്റ് ക്രിയാത്മക നിർദേശം ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് നേതാക്കൾ സ്റ്റാലിനോട് വിശദമാക്കിയത്. എന്നാൽ സ്റ്റാലിനെ സന്ദർശിക്കാനെത്തിയ സംഘത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളിൽ ആരുമുണ്ടായിരുന്നില്ല. ആര് വന്ന് കണ്ടാലും നിലപാടിൽ മാറ്റമില്ലെന്നായിരുന്നു സ്റ്റാലിൻറെ പ്രതികരണം. ഡിഎംകെയ്ക്കും എൻസിപിക്കും കേന്ദ്ര മന്ത്രിസഭയിലേക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിജെപി.

കനിമൊഴിയും ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരടങ്ങുന്ന ഡിഎംകെ നേതാക്കൾ ഇന്നലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈഎസ്ആർ കോൺഗ്രസ് എംപി വൈ.വി.സുബ്ബറെഡ്ഢിയും ഡിഎംകെ സംഘത്തോടൊപ്പമുണ്ടായിരുന്നു. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here