കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി സാവിത്രിബായ് ശങ്കര്‍ ദിപ്‌കെ (80) മരിച്ചു. സിജെപി പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇനിന് പിന്നാലെയാണ് മുത്തശ്ശി മരിച്ചതായുള്ള വിവരം ലഭിച്ചത്.
സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യമറിയിക്കാന്‍ എത്തിയ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അടിയന്തരാവസ്ഥയേക്കാള്‍ വലുതാണ് ഡല്‍ഹിയിലെ സാഹചര്യമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരെയും ജന്തര്‍ മന്തറിനുള്ളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും മമത പറഞ്ഞു.

































