സ്റ്റീഫന്‍
ഭാരത് മാതാ കീ ജയ്…, വന്ദേ മാതരം …, ഇങ്ക്വിലാബ് സിന്ദാബ് …, ജയ് ഭീം…. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഒരുമിച്ച് മുഴങ്ങിയ ഒരു സമരവേദി.
അണ്ണാഹാസരയ്ക്കും അരവിന്ദ് കേജരിവാളിനും ശേഷം രാജ്യ തലസ്ഥാനത്ത് ഉദയം ചെയ്ത് ‘അ’ യിൽ തുടങ്ങുന്ന പേരുകാരനായ അഭിജിത്ത് ദീപ്കെയെന്ന വിദ്യാർത്ഥി നേതാവിൻ്റെ വിജയത്തിന് കാരണമായ സമര വേദി.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി ലക്ഷോപലക്ഷം സമരങ്ങൾക്ക് വേദിയായ രാജ്യ തലസ്ഥാനത്തെ ജന്ദർ മന്ദിർ , ശക്തമായ പോരാട്ടത്തിനിടയിൽ ഒരു കേന്ദ്ര മന്ത്രിയുടെ കഞ്ഞിയിൽ പാറ്റ വീണതോടെ അവസാനിക്കുകയാണ്.
യുവ രോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ, സമരം തുടങ്ങി 35ാം ദിവസം ഗത്യന്തരമില്ലാതെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്.
മോദി സർക്കാറിൽ അപൂർവമായി മാത്രമാണ് മന്ത്രിമാർ രാജിവെക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന്‍റെ രാജി പ്രഖ്യാപനവും അപ്രതീക്ഷിതമായി. സി.ജെ.പി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ശനിയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു സി.ജെ.പി. ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമാധാനപരമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കി ഭാവിയിൽ പ്രതികാര നടപടിയെടുക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും രാജി സംബന്ധിച്ച യാതൊരു ഉറപ്പും നൽകിയിരുന്നില്ല.
ഇതിനിടെ ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന റിപ്പോർട്ടുകളും സർക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽനിന്ന് പുറത്തുവന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടിയെടുത്ത് മുഖംരക്ഷിക്കാനുള്ള നീക്കവും സർക്കാർ നടത്തി. 47 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് പുറത്തായത്. എന്നാൽ, ഇതൊന്നും സി.ജെ.പിയെ രാജി ആവശ്യത്തിൽനിന്ന് പിന്തിരിപ്പിച്ചില്ല. പ്രതിപക്ഷം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ വീട്ടുവീഴ്ചക്കില്ലെന്ന് ശനിയാഴ്ചയും ആവർത്തിച്ചു. പാർലമെന്‍റ് മാർച്ചിനിടെ പൊലീസിന്‍റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർഥികളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ രാഹുൽ, രാജിയിൽ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി.
നമ്മൾ അത് നേടി എന്നാണ് കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചത്. സമരത്തെ പിന്തുണച്ചവരോട് നന്ദി അറിയിച്ച് വികാരാധീനനായാണ് അഭിജീത് മാധ്യമങ്ങളോട് സംസാരിച്ചത്. ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്നിട്ടും അദ്ദേഹം പ്രതിഷേധ വേദിയിൽ തുടരുകയായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ 21 വിദ്യാർഥികളുടെ ചിത്രം സമര വേദിയിൽ ഉയർന്നു.
“ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. സർക്കാരിന്റെ നിലപാടുകൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാകാത്ത ജനങ്ങളുടെ മുന്നിൽ ഈ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജി. ജനാധിപത്യ സംവിധാനത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശമാണിത്.”- അഭിജീത് ദീപ്കെ പറഞ്ഞു.

































