27.7 C
Kollam
Monday 5th October, 2026 | 09:00:30 PM
Home News Breaking News സ്മൃതി ഇറാനിയും ഹർദീപ് സിങ് പുരിയും ഇല്ല; യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച്...

സ്മൃതി ഇറാനിയും ഹർദീപ് സിങ് പുരിയും ഇല്ല; യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. എട്ട് സ്ഥാനാർഥികളെയാണ് ബിജെപി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ധരംപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാ​ഗർ സൊങ്കാർ, ​ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ​ഗം​ഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർഥികൾ.

Also Read: കെഎസ്ഇബിക്ക് കനത്ത പ്രതിസന്ധി, സമരത്തിൽ നിന്ന് പിന്മാറാതെ മീറ്റർ റീഡർമാർ; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

അതേസമയം, രാജ്യസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന സ്മൃതി ഇറാനിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തത് ചർച്ചയായി. അടുത്തിടെ ബിജെപി ജനറൽ സെക്രട്ടറിയായ സ്മൃതി ഇറാനിയെ ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിൽ എത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള നിലവിലെ രാജ്യസഭാം​ഗവും കേന്ദ്രമന്ത്രി പെട്രോളിയം മന്ത്രിയുമായ ഹർദീപ് സിങ് പുരിയ്ക്കും ഇത്തവണ യുപിയിൽനിന്ന് സീറ്റില്ല.

സംസ്ഥാനത്തെ സാമൂഹിക-ജാതിമത സമവാക്യങ്ങളെല്ലാം പരി​ഗണിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അം​ഗീകാരം നൽകിയത്. രാജ്യസഭയിലേക്ക് മത്സരിക്കുന്ന ധരംപാൽ സിങ് നിലവിൽ ഉത്തർപ്രദേശിലെ മന്ത്രിയാണ്. രണ്ട് വനിതകളും സ്ഥാനാർഥി പട്ടികയിലുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബം​ഗാൾ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16 തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here