29.6 C
Kollam
Saturday 12th September, 2026 | 10:23:26 AM
Home News Breaking News ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ, പശ്ചിമേഷ്യൻ സംഘർഷം പ്രഖ്യാപനത്തിലുണ്ടാകും

ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രഖ്യാപനത്തിന് ഏകദേശ ധാരണ, പശ്ചിമേഷ്യൻ സംഘർഷം പ്രഖ്യാപനത്തിലുണ്ടാകും

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന് ഏകദേശം ധാരണ. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഏവർക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെയുള്ള എല്ലാ ആക്രമണങ്ങളെയും അപലപിക്കും.

Also Read: അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹത സംശയിച്ച് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

യുഎസും ഇസ്രയേലും അടക്കം രാജ്യങ്ങളെ പേരെടുത്ത് വിമർശിക്കില്ല. ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണം എന്ന നിർദ്ദേശവും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും എന്ന് സൂചന. സഹകരണത്തിനുള്ള പത്തു വഴികൾ നിർദ്ദേശിക്കുന്നതാകും പ്രഖ്യാപനം ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ ഏറെ സമാനതകൾ ഉണ്ടെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here