30 C
Kollam
Tuesday 27th October, 2026 | 03:44:51 PM
Home News Breaking News അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹത സംശയിച്ച് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹത സംശയിച്ച് പൊലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

Advertisement

ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പെയിൻ്റിന് ചേർക്കുന്ന തിന്നർ അകത്തുചെന്ന് കുഞ്ഞുങ്ങൾ അവശനിലയിലായെന്ന് മാതാപിതാക്കൾ. വലിയകാട്ടിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരുവയസ്സ് പ്രായമുള്ള ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്.

Also Read: ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം നിർത്തിവച്ച് സൗദി അറേബ്യ, ആഗോള പ്രതിസന്ധി

വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്ന‍ർ താഴെ വീണെന്നും ഇത് അബദ്ധവശാൽ കുട്ടികൾ കഴിച്ചെന്നുമാണ് അമ്മ നൽകിയ മൊഴി. വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ച പാത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തത വരൂ.