റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്’ നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Also Read: കെഎസ്ആര്‍ ടിസി രാത്രി ബസുകള്‍ ജനോപകാരപ്രദമല്ലെന്ന ആക്ഷേപം ശക്തം
റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനിലെ പ്രധാന പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്‌ലൈനിലൂടെയുള്ള എണ്ണ വിതരണം സൗദി പൂർണ്ണമായും നിർത്തിവെച്ചു.
കരമാർഗം എണ്ണ എത്തിക്കാനുള്ള വലിയ സംവിധാനമാണ് ഡ്രോൺ ആക്രമണത്തിൽ തകർന്നത്. ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തേക്ക് എണ്ണ എത്തിക്കാൻ സൗദി ഉപയോഗിക്കുന്ന പ്രധാന ബദൽ മാർഗ്ഗമാണ് ഈ പൈപ്പ്‌ലൈൻ. പൈപ്പ് ലൈൻ അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. നിലവിൽ സൗദിയുടെ അടിയന്തര രക്ഷാസേനയും സാങ്കേതിക വിദഗ്ധരും ചേർന്ന് പൈപ്പ്‌ലൈനിന്റെ സുരക്ഷ ഉറപ്പാക്കാനും കേടുപാടുകൾ പരിഹരിക്കാനുമുള്ള ജോലികൾ ചെയ്തുവരികയാണ്.
ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാഖിൽ നിന്നുള്ള ഡ്രോണുകളാണ് പൈപ്പ്‌ലൈൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പമ്പിംഗ് സ്റ്റേഷനുകൾക്ക് സമീപം വൻ തീപിടുത്തവും പുകയും ഉയർന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽരാജ്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാമെന്ന ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്, സൗദി അറേബ്യ ഉടനടി തിരിച്ചടി തിരിച്ചടി നൽകില്ലയെന്നെന്ന് സൗദി അറിയിച്ചു.





























