27.2 C
Kollam
Saturday 12th September, 2026 | 12:03:32 AM
Home News National വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി എംബിഎ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത 67-കാരന്‍ അറസ്റ്റില്‍

വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി എംബിഎ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത 67-കാരന്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി എംബിഎ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ 67കാരന്‍ അറസ്റ്റില്‍. ഒഡീഷയില്‍ ആണ് സംഭവം. പലചരക്ക് കടയുടമയായ ദീപക് പ്രധാനെയാണ് ഇന്‍ഫോ വാലി പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ കടയോട് ചേര്‍ന്നുള്ള ലേഡീസ് ഹോസ്റ്റലിലാണ് പ്രതി അതിക്രമിച്ച് കയറിയത്. ഏപ്രില്‍ 24 നാണ് സംഭവം. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയാണ് ദീപക് പ്രധാനെതിരെ പരാതി നല്‍കിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്ക് കട നടത്തുന്നയാളാണ് പ്രധാന്‍. സംഭവം നടന്നതിന് പിന്നാലെ അതിജീവിത പൊലീസിനെ സമീപിക്കുകയും ഇന്‍ഫോ വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനിതാ ഹോസ്റ്റലില്‍ പുറത്തുനിന്നുള്ള ഒരാള്‍ എങ്ങനെ പ്രവേശിച്ചുവെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമെന്ന് പോലീസ് പറഞ്ഞു.