26.6 C
Kollam
Monday 21st September, 2026 | 09:28:26 PM
Home News National ഫോണ്‍ പേയില്‍ ഇനി മുതല്‍ പുത്തന്‍ ഫീച്ചര്‍

ഫോണ്‍ പേയില്‍ ഇനി മുതല്‍ പുത്തന്‍ ഫീച്ചര്‍

ന്യൂഡല്‍ഹി: ഫോണ്‍ പേയില്‍ ഇനി മുതല്‍ പുത്തന്‍ ഫീച്ചര്‍. ഇടപാടുകള്‍ നടത്തുമ്പോള്‍ പാസ്വേഡുകളോ പിന്‍ നമ്പറുകളോ മറന്നു പോകുന്നത് സാധാരണമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ബയോമെട്രിക് ഓതറ്റിഫിക്കേഷന്‍ കൊണ്ടുവന്നിരിക്കുകയാണ് ഫോണ്‍ പേ. യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ഫിംഗര്‍പ്രിന്റ് , ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ ബയോമെട്രിക് ഡാറ്റകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം.
സ്മാര്‍ട്ട്‌ഫോണിന്റെ നേറ്റീവ് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ്. ഫോണ്‍പേയുടെ പുതിയ ഫീച്ചറിലൂടെ 5,000 വരെയുള്ള ഇടപാടുകള്‍ വണ്‍ ടച്ചിലൂടെ പൂര്‍ത്തിയാക്കാം.
പ്രതിമാസം കോടിക്കണക്കിന് ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ബയോമെട്രിക് പ്രാമാണീകരണം ഉപയോക്താക്കളുടെ സൗകര്യവും സുരക്ഷയും കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോമെട്രിക് യുപിഐയിലേക്കുള്ള ഇന്ത്യയുടെ നീക്കം ഒരു ആഗോള തരംഗത്തിന്റെ ഭാഗമാണ്. പാസ്വേഡുകള്‍ നല്‍കി ഇടപാടുകള്‍ നടത്തുന്നത് പ്രായമായ ഉപയോക്താക്കള്‍ക്കോ വൈകല്യമുള്ളവര്‍ക്കോ, ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഇതുകൂടി പരിഹരിക്കാനാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്.
പുതിയ മാറ്റം ഡിജിറ്റല്‍ ഉടപാടുകള്‍ വളരെ വേഗത്തില്‍ നടത്തുന്നതിന് സഹായിക്കും. 5,000-ന് താഴെയുള്ള ഇടപാടുകള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുന്നെങ്കിലും വൈകാതെ ആപ്പിളിന്റെ ഫേസ് ഐഡിക്കും ടച്ച് ഐഡിയിലും ഇത് സപ്പോര്‍ട്ട് ചെയ്യുന്നതോടെ മുഴുവന്‍ സ്മാര്‍ട്ട് ഫോണ്‍ ഉചയോക്താക്കളിലേക്കും ഫീച്ചര്‍ എത്തും.