29.4 C
Kollam
Friday 11th September, 2026 | 06:41:06 PM
Home News Breaking News റൗഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു

റൗഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു

ചെന്നൈ.തമിഴ് നാട്ടിൽ സിനിമാ സ്റ്റൈൽ ആക്രമണം.റൌഡിയെ കൊലപ്പെടുത്താൻ പൊലിസ് വാഹനത്തിന് നേരെ നാടൻബോംബ് എറിഞ്ഞു.മൂന്ന് പൊലിസുകാർക്ക് പരുക്ക്

വെള്ളൈകാളിയെന്ന കുപ്രസിദ്ധ റൌഡിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം.തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ
പെരമ്പലൂരിലാണ് ആക്രമണം.റൌഡിയെ കോടതിയിൽ ഹാജരാക്കി തിരികെ വരുമ്പോഴായിരുന്നു ആക്രമണം.അക്രമി സംഘത്തിന് നേരെ പൊലിസ് വെടിയുതിർത്തു