28.2 C
Kollam
Sunday 11th October, 2026 | 08:15:46 PM
Home News Local ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികൾക്ക് പച്ചക്കൊടി

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികൾക്ക് പച്ചക്കൊടി

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ജോലികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തികൾ ഉടൻ ആരംഭിക്കും.

റെയിൽവേസ്റ്റേഷൻ വികസനം സംബന്ധിച്ച് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് കഴിഞ്ഞ മാസം റെയിൽവേമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിനുള്ള തുടർ നടപടിയായി തിരുവനന്തപുരം വർക്സ് വിഭാഗം ഡിവിഷണൽ എഞ്ചിനീയർ രേഖാമൂലം അറിയിച്ചതാണിത്.

സ്റ്റേഷനിലെ ഇരു പ്ലാറ്റ്‌ഫോമുകളുടെയും പകുതിയിലേറെ ഭാഗം കാട് മൂടി യാത്രക്കാർ വിഷപാമ്പുകളെ കാണുന്ന സാഹചര്യം, സംഘടന മന്ത്രിയുൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ പറഞ്ഞു.ഇതിനെ തുടർന്ന് കുറ്റി ക്കാടുകൾ അടിയന്തരമായി വെട്ടിനീക്കി പ്ലാറ്റഫോമുകൾ വൃത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മാവേലി, കണ്ണൂർ എക്സ്‌പ്രസു കൾക്ക് സ്റ്റോപ് അനുവദി ക്കണമെന്നും ദ് കോസ് ആവശ്യപ്പെട്ടിരുന്നു. പ്രതിവർഷം 3.50 കോടി രൂപയിലധികം വരുമാനവും 25 ലക്ഷത്തിലധികം യാത്രക്കാരുമാണ് ശാസ്താംകോട്ടയ്ക്കുള്ളത്. പ്ലാറ്റ് ഫോം നവീകരണം,സംരക്ഷണ ഭിത്തികൾ , ടൈൽ വിരിപ്പ്, റൂഫ് ഷെൽട്ടർ, കുടിവെള്ളം,ലൈറ്റുകൾ,ടോയ്ലറ്റ്, വെയ്റ്റിംഗ്, പാർക്കിംഗ് ഏരിയ വികസനമുൾപ്പെടെ 7 കോടിയോളം രൂപയുടെ വികസനപദ്ധതികളാണ് നടപ്പാക്കുന്നത്.

റെയിൽവേസ്റ്റേഷൻ വികസന നടപടികളെ ദ് കോസ് നേതൃയോഗം സ്വാഗതം ചെയ്തു. പ്രഫ. നാലുതെങ്ങിൽ സരോജാദേവി അധ്യക്ഷത വഹിച്ചു. കരിമ്പിൽ മഹേന്ദ്രൻ, ഡി. ശിവപ്രസാദ്, അഡ്വ. രവി കോതപുരം, വി. എസ്. പ്രസന്ന കുമാർ, എൻ. അംബുജാക്ഷ പണിക്കർ,എസ്. സോമരാജൻ, കെ. ശാന്തകുമാർ,പി. വിനോദ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here