മൈനാഗപ്പള്ളി: കഥകളിക്കും സംഗീതത്തിനും പേരുകേട്ട മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇരുപത്തിആറാമത് മണ്ണൂർക്കാവ് സംഗീതോത്സവവും നവാഹയജ്ഞവും നാളെ തുടങ്ങും.രാവിലെ 7ന് ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി യജ്ഞത്തിന് ഭദ്രദീപപ്രതിഷ്ഠ തെളിക്കും.
തുടർന്ന് ദേവിഭാഗവത പാരായണം ആരംഭിക്കും.പുന്നപ്ര കൃഷ്ണറാം ആണ് യജ്ഞാചാര്യൻ. മൈനാഗപ്പള്ളി സതീഷ്,ആദിനാട് വേണു,പത്തനംതിട്ട സുമേഷ് എന്നിവരാണ് പൗരാണികർ. എല്ലാദിവസവും ഉച്ചക്ക് 12 ന് പ്രഭാഷണവും, അന്നദാനവും ഉണ്ട്. മണ്ണൂർക്കാവ് സംഗീതോത്സവം വൈകിട്ട് 6.30 ന് ബ്രഹ്മചാരി ശരണാമൃത ചൈതന്യ (അമൃതാനന്ദമയിമഠം)ഉദ്ഘാടനം ചെയ്യും.
തുടർന്ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സംഗീത കച്ചേരി.
13 ന് വൈകിട്ട് 6.45 ന് മൂഴിക്കുളം ഹരികൃഷ്ണൻ,
14 ന് ശങ്കർ വിനായക്,15 ന് കേരള ഡി.ജി.പി.എസ്. ശ്രീജിത്ത് ഐ.പി.എസ്.16 ന് ഡോ.ജി.എസ്. ബാലമുരളി, 17 ന് ഹരിരാഗ് നന്ദൻ പുട്ടപർത്തി, 18 ന് യോഗേഷ് ശർമ്മ കാസർഗോഡ്,19ന് എസ്. ആർ.വിനയ ശർവ്വ ബാംഗ്ലൂർ എന്നിവരുടെ സംഗീത കച്ചേരിയും,20 ന് കരുനാഗപ്പള്ളി ബാലമുരളിയുടെ വയലിൻ ഫ്യൂഷനും നടക്കും.18 ന് വൈകിട്ട് 5 നാണ് പൂജവെയ്പ്പ്. 21ന് രാവിലെ 6.30ന് സോപാനസംഗീതം,അവതരണം:ശൂരനാട് ഹരികുമാർ ,7 ന് പൂജയെടുപ്പ്,7.30 ന് വിദ്യാരംഭം, ഡോ.എ.മോഹൻ കുമാർ,ഡോ.എസ്.അനൂപ്. എന്നിവർ നേതൃത്വം നൽകും. രാവിലെ 8.15ന് ഓട്ടം തുള്ളർ, ഏവൂർ രഘുനാഥൻ നായർ അവതരിപ്പിക്കും. 9. 30ന് മണ്ണൂർക്കാവ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത ആരാധന,11. 15ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വിദ്യാർത്ഥി ഡോ.ഹെമ വി.കൃഷ്ണന്റെ കഥകളി വേഷം അരങ്ങേറ്റം, 12ന് അന്നദാനം 12.30ന് കരുനാഗപ്പള്ളി ശ്രീ വാമദേവ നൃത്താലയും അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങൾ, 2 ന് മൈനാഗപ്പള്ളി ദുർഗാ കലാസമിതിയുടെ ഭക്തിഗാനസുധ, 4 ന് മണ്ണൂർക്കാവ് നൃത്ത പഠന കേന്ദ്രത്തിലെ വിദ്യാർത്ഥിനി നക്ഷത്ര പ്രകാശിന്റെ നൃത്ത അരങ്ങേറ്റം,6 ന് മേജർ സെറ്റ് കഥകളി, കഥ:ദുർഗ്ഗാമാഹാത്മ്യം എന്നിവയാണ് പരിപാടികൾ. വിദ്യാരംഭത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവിമൈനാഗപ്പള്ളി, സെക്രട്ടറി സുരേഷ് ചാമവിള, ട്രഷറർ വി. ആർ.സനിൽ ചന്ദ്രൻ,വൈസ് പ്രസിഡന്റ് റ്റി. സുരേന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി ഡി. ഗുരുദാസൻ എന്നിവർ പറഞ്ഞു.
































