കൊല്ലം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷ് നയിച്ച ‘ജെൻ ഇന്ത്യാ മൂവ്മെൻ്റ്’ പദയാത്ര കൊല്ലം നഗരത്തെ മൂവർണ കടലാക്കി.ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് കൊല്ലത്ത് നടന്നത്.ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്.
ചിന്നക്കട ബസ് വേയിൽ നിന്നാരംഭിച്ച യാത്ര ആനന്ദവല്ലീശ്വരത്ത് സമാപിച്ചു.ചിന്നക്കടയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് റിയാസ് ചിതറ സ്വാഗതം പറഞ്ഞു.ബിനു ചുള്ളിയിൽ,പി.എസ് അനുതാജ്,അരിതാ ബാബു,വിഷ്ണു സുനിൽ പന്തളം,കെ.എം അഭിജിത്ത്,കൊല്ലം മേയർ എ.കെ ഹഫീസ്,പി.ജർമ്മിയാസ് ഉൾപ്പെടെ നിരവധി നേതാക്കൾ പ്രസംഗിച്ചു.
സമാപന സമ്മേളനം ആനന്ദവല്ലീശ്വരത്ത് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു.സംസ്ഥാന വ്യാപകമായി മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിൻ്റെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു നഗരം.സുരക്ഷാ വലയങ്ങൾക്കിടയിലും ഗൺമാൻ്റെ പോലും അകമ്പടിയില്ലാതെ പ്രവർത്തകരുടെ ആവശത്തിനൊപ്പം അവർക്കൊപ്പം നടന്ന മന്ത്രി അതിലേറെ ആവേശമായി.




































