27.6 C
Kollam
Friday 2nd October, 2026 | 09:13:49 PM
Home News Kerala മന്ത്രിമാർക്കെതിരായ വ്യാപക പ്രതിഷേധം; എസ്എഫ്ഐയും ഡിവൈഎഫ്ഐയും പിൻവാങ്ങുന്നു

മന്ത്രിമാർക്കെതിരായ വ്യാപക പ്രതിഷേധം; എസ്എഫ്ഐയും ഡിവൈഎഫ്ഐയും പിൻവാങ്ങുന്നു

Advertisement

മന്ത്രിമാർക്കെതിരായ വ്യാപക പ്രതിഷേധത്തിൽ നിന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പിൻവാങ്ങുന്നു. പ്രതികൂല സാഹചര്യത്തിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കേണ്ട എന്നതാണ് നിലവിലെ തീരുമാനം. പ്രവർത്തകരെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥകർക്കെതിരെ നടപടി ആവശ്യപ്പെട്ട് SFI സംസ്ഥാന നേതൃത്വം ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതിയും നൽകി.

തലസ്ഥാന നഗരത്തെ മുൾമുനയിൽ നിർത്തിയ യൂത്ത് കോൺഗ്രസ് SFI സംഘർഷത്തിൽ പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം കടുപ്പിക്കാൻ യുവജന വിദ്യാർത്ഥികൾ രംഗത്ത് എത്തിയത്. എന്നാൽ സംഘർഷത്തിൻ്റെ ഭാഗമായ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നീക്കം തുടങ്ങിയതോടെയാണ് പ്രതിഷേധങ്ങൾ താത്കാലികമായി അവസാനിപ്പിക്കാൻ ഇരു നേതൃത്വവും തീരുമാനം എടുത്തത്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കടന്ന് പ്രവർത്തകരെ മർദിച്ച കൻ്റോൺമെൻ്റ് സി ഐ , എസ് ഐ എന്നിവർക്കെതിരെ നടപടിയാണ് SFI യുടെ ആവശ്യം.

പ്രശ്നം പരിഹരിക്കണം എന്നതാണ് ആവശ്യം.നടപടി എടുത്തില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നും SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here