കൊട്ടാരക്കര: ലക്ഷണങ്ങള്‍ കണ്ടാല്‍ ഭയപ്പെടാതെ കൃത്യമായ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തണമെന്നും തുടക്കത്തിലെ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ് ക്യാന്‍സറെന്നും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. പോഷകാഹാരശീലം രോഗസാധ്യത 30 ശതമാനം വരെ കുറയ്ക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുആര്‍ഐ യുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കരിക്കം കിപ്‌സില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയര്‍മാന്‍ കെ.ഒ.രാജുക്കുട്ടി, പ്രൊഫ. ജോണ്‍ കുരാക്കാര്‍, ജോര്‍ജ് പണിക്കര്‍, ഷിബി ജോണ്‍സന്‍, സൂസന്‍ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.




























