28.3 C
Kollam
Tuesday 18th August, 2026 | 10:37:46 AM
Home News Local മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍

മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍

കൊല്ലം: എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ തണ്ടര്‍’ പരിശോധനയില്‍ മെത്താംഫെറ്റാമിന്‍ കൈവശം വച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര, മാമൂട് സ്വദേശി അനസ് മന്‍സിലില്‍ ആഷിക് എന്ന തല്‍ഹത്ത് (24) ആണ് പിടിയിലായത്.
കൊല്ലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 3.45-ഓടെ കിളികൊല്ലൂര്‍ കരിക്കോടുള്ള റെസിഡന്‍സിയുടെ രണ്ടാം നിലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്ന് 3.058 ഗ്രാം മെത്താംഫെറ്റാമിന്‍ പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, ഷെഫീക്ക്, ബി. അഖില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എസ്. സൂരജ്, സാലിം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീജ കുമാരി, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതിയെ കൊല്ലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.