27.1 C
Kollam
Friday 2nd October, 2026 | 11:54:18 PM
Home News Local മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂളിൽതുഫാൻ ഐക്യദാർഡ്യം നടത്തി

മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂളിൽതുഫാൻ ഐക്യദാർഡ്യം നടത്തി

Advertisement

മൈനാഗപ്പള്ളി:കേരള സർക്കാരിൻ്റെ ലഹരിക്കെതിരേയുള്ള പോരാട്ടമായ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മൈനാഗപ്പള്ളി മിലാദെ ഷെറീഫ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഐക്യദാർഡ്യ സമ്മേളനം നടത്തി.സ്കൂളിൽ സ്ഥാപിച്ച കൂറ്റൻ ക്യാൻവാസിൽ നൂറ് കണക്കിന് കുട്ടികളും അധ്യാപകരും കൈയ്യൊപ്പ് ചാർത്തി.യോഗം ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ ശരത് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ ആനിസ് ബഷീർ,പ്രഥമാധ്യാപകൻ സജീവ് കുമാർ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ചുമതലയുള്ള അധ്യാപകരായ അഞ്ജന കെ ജി,സുനിൽകുമാർ റ്റി.എസ്,കാർത്തിക് ഭദ്രൻ,എബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തി നടത്തിയ സൈക്കിൾ റാലിയും വേറിട്ടായി.