25.4 C
Kollam
Wednesday 12th August, 2026 | 02:42:27 AM
Home News Local കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; മരുമകൻ അറസ്റ്റിൽ

കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; മരുമകൻ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകനെ കുണ്ടറ പോലീസ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, 2025 മുതൽ പ്രതി വീട്ടിൽവെച്ച് സ്ത്രീയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഭയവും മാനഹാനിയും മൂലം സംഭവം ഇത്രയും നാൾ പുറത്തുപറയാൻ കഴിഞ്ഞിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നിൽ കുടുംബവഴക്കാണ് കാരണമെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു

വീട്ടുപറമ്പിൽ കോണ്ടം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭാര്യാമാതാവ് ഈ വിവരം വിദേശത്തുള്ള മകളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി പ്രതികാരബുദ്ധിയോടെ സ്ത്രീയെ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഭാര്യ സൗദിയിലായതിനാല്‍ പ്രതി മക്കള്‍ക്കൊപ്പം ഭാര്യവീട്ടിലായിരുന്നു താമസം.
പരാതി ലഭിച്ചതിനെ തുടർന്ന് കുണ്ടറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ പ്രതിക്കെതിരെ ലഹരി വിൽപ്പന ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളും മറ്റ് ക്രിമിനൽ കേസുകളും നിലവിലുണ്ടോയെന്ന കാര്യം ഉൾപ്പെടെ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്